ഹനത്തെ സുഗമമാക്കുന്ന വിശിഷ്ട പാനീയമാണ് മോര്. അതുകൊണ്ട് തന്നെ വിഭവസമൃദ്ധമായ സദ്യയൊടൊപ്പം മോരിന് പ്രധാന സ്ഥാനമുണ്ട്. പാലില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ലാക്ടിക് ആസിഡ് മോരിലുണ്ട്. ദഹനത്തിന്റെ വേഗം കൂട്ടാന്‍ ഇത് സഹായിക്കും. കൊഴുപ്പ് കുറവാണെന്ന ഗുണവുമുണ്ട്. കൂടാതെ വിറ്റമിന്‍ ബി12, കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവയും മോരില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

മോരില്‍ നിന്നും എളുപ്പത്തില്‍ കാല്‍സ്യം ശരീരത്തിന് ആഗിരണം ചെയ്യാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ടാണ് മോര് എല്ലിന്റെ ബലം കൂട്ടുമെന്ന് പറയുന്നത്. മാത്രമല്ല നിത്യവും മോര് കുടിക്കുന്നത് രോഗപ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തുകയും  ചെയ്യും. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിലും മോരിന് പ്രധാന പങ്കുണ്ട്. മോരില്‍ വെള്ളം ചേര്‍ത്ത് ഇഞ്ചിയും നാരകത്തിന്റെ ഇലയും കറിവേപ്പിലയും പച്ചമുളകും അല്‍പം ഉപ്പും ചേര്‍ത്തുള്ള സംഭാരം ദാഹശമിനി മാത്രമല്ല, ആരോഗ്യത്തിന് ഉത്തമമായ പാനീയം കൂടിയാണ്.

Content Highlight: Buttermilk, Health benefits of buttermilk