ആരോഗ്യം പ്രദാനം ചെയ്യുന്നതിനോടൊപ്പം രോഗങ്ങള്‍ സമ്മാനിക്കുന്നതും ആഹാരരീതി തന്നെയാണ്. ഒരിക്കല്‍ പാകം ചെയ്ത ശേഷം വീണ്ടു പാകം ചെയ്ത് കഴിക്കുന്ന ഭക്ഷണം, ഏറെ നേരം ഫ്രിഡ്ജില്‍ വെച്ച ആഹാരം ഇവയെല്ലാം രോഗങ്ങളുടെ ഉറവിടങ്ങളാണ്.

എന്ത് കഴിക്കുന്നു എന്നതിനോടൊപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്നവയാണ് ആഹാരം എത്ര തോതില്‍ കഴിക്കുന്നു, ഏത് നേരം കഴിക്കുന്നു എന്നതും.

ഇത് കൂടാതെ വിരുദ്ധാഹാരങ്ങളാണ് ആഹാരശൈലിയിലെ മറ്റൊരു വില്ലന്‍. പേര് സൂചിപ്പിക്കുന്നത് പോലെ പ്രകൃതത്തിലും പലവിധ ഘടകങ്ങളിലും വൈരുധ്യമുളള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒരുമിച്ച് കഴിക്കുന്നതാണ് ഇവിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.

ഇത്തരത്തില്‍ ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒരുമിച്ച് കഴിച്ചാല്‍ ശരീരത്തിനകത്ത് ചെന്ന് വിഷാംശമായി മാറുകയും ചെയ്യും. വിരുദ്ധാഹാരങ്ങള്‍ ഉറക്കമില്ലായ്മ, ക്ഷീണം, വിളര്‍ച്ച,  ത്വക്ക് രോഗങ്ങള്‍ തുടങ്ങി ഫിസ്റ്റുല, മതിഭ്രമം എന്നിവയ്ക്ക് വരെ കാരണമാകും.  അത്തരത്തില്‍ ഒഴുവാക്കേണ്ട ചില വിരുദ്ധാഹാരങ്ങള്‍ ഇതാ....

പാലും പഴവും 

egg and milk

പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് കഫം, അലര്‍ജി, ജലദോഷം എന്നിവയുണ്ടാകാന്‍ കാരണമാകും. കഴിക്കുമ്പോള്‍ പഴത്തിനും പാലിനും മധുരമാണുളളതെങ്കിലും ദഹനപ്രക്രിയയില്‍ പാലിന് പുളിരസവും പഴത്തിന് മധുരവുമാണ് ഉളളത്. അതിനാല്‍ ഈ വ്യത്യസ്ത രസങ്ങള്‍ ചേരുന്നത് ശരീരത്തിന് ദോഷം ചെയ്യും. 

പാലും തണ്ണിമത്തനും 

പാലും തണ്ണിമത്തനും  ഒരുമിച്ച് കഴിച്ചാല്‍ പാലിന് ദഹനം സംഭവിക്കാന്‍ ഏറെ നേരം എടുക്കും എന്നാല്‍ വളരെ പെട്ടെന്ന് ദഹിക്കുന്ന തണ്ണിമത്തനെ ദഹിപ്പിക്കാനായി ശരീരം ഉത്പാദിപ്പിക്കുന്ന ദഹനരസം പാല്‍ കട്ടിയാകുന്നതിനും ദഹനം തടസ്സപ്പെടാനും ഇടയാക്കും.

നെയ്യും  തേനും 

1

നെയ്യും  തേനും വിരുദ്ധാഹാരമാണ്. കാരണം നെയ്യ് പൊതുവെ ശരീരത്തിന് തണുപ്പ് പ്രദാനം ചെയ്യുന്ന പദാര്‍ത്ഥമാണ് പക്ഷെ തേന്‍ ശരീരത്തിന്റെ ചൂട് കൂടാന്‍ കാരണമാകുന്ന പദാര്‍ത്ഥമാണ്. അതിനാല്‍ തന്നെ നെയ്യും തേനും വൈരുധ്യഫലമാണ് ദഹനപ്രക്രിയക്ക് ശേഷം ശരീരത്തിന് നല്‍കുക.

ഫ്രൂട്ട്‌സിനൊപ്പം മറ്റ് ആഹാരങ്ങള്‍ വേണ്ട

ഫ്രൂട്ട്‌സ് എപ്പോഴും മറ്റ് ആഹാരത്തോടൊപ്പം കഴിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം എല്ലാ പഴവര്‍ഗങ്ങളെയും ശരീരം വളരെ പെട്ടെന്ന് തന്നെ ദ്ഹിപ്പിക്കും. പക്ഷെ ഫ്രൂട്ട്‌സിനൊപ്പം മറ്റ് ആഹാരം കഴിക്കുമ്പോള്‍ ഇരു പദാര്‍ത്ഥങ്ങളുടെയും ദഹനം തടസ്സപ്പെടുകയും ഇത്  ദഹനക്കുറവ്, അസിഡിറ്റി, ഗ്യാസ് എന്നിങ്ങനെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുകയും ചെയ്യും.

ബീന്‍സും വെണ്ണയും

123

ബീന്‍സ് വെണ്ണ എന്നിവ ഏറെ നേരമെടുത്ത് ദഹിക്കുന്നവയാണ്. അതുകൊണ്ട് തന്നെ ഇവ രണ്ടും ഒരുമിച്ച് കഴിക്കുമ്പോള്‍ ദഹനത്തിന് ഏറെ നേരം വേണ്ടിവരികയും ശരീരത്തിന് ക്ഷീണമനുഭവപ്പെടുകയും ചെയ്യുന്നു. 

ഭക്ഷണം കഴിച്ചയുടന്‍ ശീതളപാനീയങ്ങള്‍ വേണ്ട

കട്ടിയുളള ആഹാരപദാര്‍ത്ഥങ്ങള്‍ കഴിച്ചയുടന്‍ ശീതളപാനീയങ്ങള്‍ കഴിക്കുന്നത് ദഹനവ്യവസ്ഥയെ സാരമായി ബാധിക്കുന്നു ഇത് ദഹനക്കേടിനൊപ്പം  മറ്റ് ഉദരരോഗങ്ങള്‍ക്കും കാരണമാകുന്നു. ശീതളപ്പാനീയത്തോടൊപ്പം ഐസ്‌ക്രീമും ആഹാരം കഴിച്ചയുടന്‍ ഒഴുവാക്കുന്നതാണ് നല്ലത്.

കപ്പയും നേന്ത്രപ്പഴവും ഒരുമിച്ച് വേണ്ട

താരതമ്യേന ദഹനത്തിന് ഏറെ നേരം വേണ്ടിവരുന്ന കപ്പയും നേന്ത്രപ്പഴവും ഒരുമിച്ച് കഴിച്ചാല്‍ ദഹനക്കുറവ് ഉണ്ടാകും.

ഉരുളക്കിഴങ്ങും മദ്യവും

ഉരുളക്കിഴങ്ങിലടങ്ങിയിരിക്കുന്ന സൊലാനിന്‍ എന്ന രാസപദാര്‍ത്ഥം ആല്‍ക്കഹോളിലെ രാസഘടകങ്ങളുമായി പ്രവര്‍ത്തിച്ച് ക്ഷീണത്തിനും തളര്‍ച്ചയ്ക്കും കാരണമാകും. 

ചായയും ഇഞ്ചിയും

2

ചായപ്പൊടിയില്‍ അടങ്ങിയിരിക്കുന്ന കൊമാരിന്‍ എന്ന രാസഘടകം ഇഞ്ചിയുമായി പ്രവര്‍ത്തിക്കുന്നത് രക്തത്തിന്റെ സ്വാഭാവിക ഘടനയെ ബാധിക്കും. തുടര്‍ച്ചയായി ചായയും ഇഞ്ചിയും ചേര്‍ന്ന മിശ്രിതം കഴിക്കുന്നത് രക്തത്തിന്റെ കട്ടപിടിക്കാനുളള കഴിവിനെ സാരമായി ബാധിക്കും. 

പാലും മീനും ഒരുമിച്ച് വേണ്ട

പാല്‍ ശരീരത്തിന് തണുപ്പ് പ്രദാനം ചെയ്യുമ്പോള്‍ മീന്‍ ശരീരത്തിന് ചൂടാണ് പ്രദാനം ചെയ്യുന്നത്. അതിനാല്‍ പാലും മീനും ഒരുമിച്ച് കഴിക്കുന്നത് രക്തത്തിന്റെ സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തും.