രീരത്തില്‍ അമിതമായ കൊഴുപ്പ് അടിഞ്ഞ് കൂടുമ്പോഴാണ്  അമിതഭാരം ഉണ്ടാകുന്നത്. കൊഴുപ്പ് കൂടുതലായി ശരീരത്തിലെത്തുന്നത്  ഭക്ഷണത്തിലൂടെയാണ്. ഇത് തന്നെയാണ്  ജീവിത ശൈലീ രോഗങ്ങളുടെ കാരണവും.  ഭക്ഷണ ക്രമത്തില്‍ ഉണ്ടാക്കുന്ന മാറ്റത്തിലൂടെ അമിത വണ്ണം കുറച്ച്   രോഗങ്ങളില്‍ നിന്ന്  രക്ഷ നേടാം.

  • ഭക്ഷണത്തിന് മുമ്പ് ധാരാളം വെള്ളം കുടിക്കുക. 
  • പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ഇവയില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.  
  • അളവ് കുറച്ച് പല തവണകളായി ഭക്ഷണം കഴിക്കുക
  • ഭക്ഷണം സാവകാശം ചവച്ചരച്ച് കഴിക്കുക.  
  • മധുരപലഹാരങ്ങളും എണ്ണപ്പലഹാരങ്ങളും നിയന്ത്രിക്കുക.  
  • കൊഴുപ്പ് കൂടിയതും സംസ്‌കരിച്ചതും എണ്ണയില്‍ വറുത്തതുമായി ഭക്ഷണ സാധനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക.
  •  ഇലക്കറികള്‍ ധാരാളം കഴിക്കുക. ഇതില്‍ പോഷകങ്ങള്‍ ധാരാളം ഉണ്ടെന്ന് മാത്രമല്ല. വയറ് നിറഞ്ഞതായും അനുഭവപ്പെടും. 
  • പഞ്ചസാര, മദ്യം, ഉപ്പ്, എണ്ണ എന്നിവ പരമാവധി  കുറക്കുക.

 

വിവരങ്ങൾ: ഹെൽത്ത് ഡെസ്ക്