ടി പരിധിയിലധികമാകുന്നതിനെ അനാരോ​ഗ്യത്തിലേക്കുള്ള ചുവടുവയ്പ്പായാണ് വെെദ്യശാസ്ത്രം വിലയിരുത്തുന്നത്. അമിതവണ്ണം പല രോ​ഗങ്ങൾക്കുമുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. ആരോ​ഗ്യകരമായ ശരീരഭാരം എപ്പോഴും നിലനിർത്തുകയാണ് ഉചിതം. 

1) കാരണം തിരിച്ചറിയണം

അനാരോ​ഗ്യകരമായ ഭക്ഷണരീതികളും വ്യായാമര​ഹിത ജീവിതരീതിയുമാണ് തടി കൂടാനുള്ള കാരണങ്ങൾ. അമിതമായി എത്തുന്ന ഊർജം ചെലവഴിക്കപ്പെടാതെ കൊഴുപ്പായി ശരീരത്തിൽ അടഞ്ഞുകൂടും. 

തടികൂടുന്നതിന് മറ്റ് പല കാരണങ്ങളും ഉണ്ട്. ചില മരുന്നുകളുടെ ഉപയോ​ഗം, ചില ഹോർമോൺ തകരാറുകൾ തുടങ്ങിയവ. എന്തുകൊണ്ടാണ് തടി കൂടിയതെന്ന് കണ്ടെത്തണം. അടിസ്ഥാനകാരണം മനസ്സിലാക്കാതെ തടി കുറയ്ക്കാൻ ശ്രമിച്ചാൽ അത് പരാജയപ്പെട്ടേക്കാം. 

2) പരിശോധനകൾ വേണം

തടി കുറയ്ക്കാനുള്ള ശ്രമം തുടങ്ങുന്നതിന് മുൻപ് ഒരു പൊതുവായ മെഡിക്കൽ ചെക്കപ്പ് നടത്തണം. രക്തസമ്മർദം, രക്തത്തിലെ ഷു​ഗർനില, കൊളസ്ട്രോൾനില, ബോഡിമാസ് ഇൻഡക്സ് തുടങ്ങിയവ പരിശോധിച്ചറിയണം. ലിവർ ഫങ്ഷൻ ടെസ്റ്റ്, രക്തത്തിലെ യൂറിക് ആസിഡിന്റെ നില, ഇ.സി.ജി. പരിശോധന തുടങ്ങിയവ നടത്തി മറ്റ് പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കണം. 

3) കുറുക്കുവഴികൾ തേടരുത്

മൂന്നു ദിവസം കൊണ്ട് തടി കുറയ്ക്കാം, ഈ പഴം മാത്രം മതി തടി കുറയ്ക്കാൻ തുടങ്ങി ഒട്ടേറെ പ്രാരണങ്ങൾ സമൂഹമാധ്യമങ്ങളിലും മറ്റും ചുറ്റിക്കറങ്ങാറുണ്ട്. തടി കുറയ്ക്കാൻ ആ​ഗ്രഹിച്ചുനിൽക്കുന്നവർ ചിലപ്പോൾ ഇത്തരം പ്രചാരണങ്ങളിൽ വിശ്വസിച്ചുപോകാറുണ്ട്. എന്നാൽ തടി കുറയ്ക്കാൻ ശാസ്ത്രീയമായ മാർ​ഗങ്ങൾ തന്നെ പിന്തുടരണം. 

അമിതവണ്ണം കുറയ്ക്കുമ്പോൾ ബാഹ്യരൂപത്തിൽ മാത്രമല്ല മാറ്റം വരുന്നത്. ശരീരത്തിലെ ലവണനിലയിലും ജലാംശത്തിലുമൊക്കെ മാറ്റങ്ങൾ വരാം. മാത്രമല്ല ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെയും സ്വാധീനിക്കാം. അതുകൊണ്ട് ശ്രദ്ധാപൂർവം വേണം തടികുറയ്ക്കാൻ. 

4) തടി കുറയ്ക്കാം ഘട്ടമായി

അമിതവണ്ണം കുറയ്ക്കേണ്ടത് ഘട്ടമായാണ്. യാഥാർഥ്യ ബോധത്തോടെയുള്ള സമീപനമാണ് ഇതിൽ സ്വീകരിക്കേണ്ടത്. കുറച്ച് പരിശ്രമിച്ച് തടി കുറഞ്ഞില്ലെന്ന് കരുതി നിരാശരാവരുത്. ചിട്ടയായ രീതികൾ തുടരണം. വിദ​ഗ്ധ നിർദേശപ്രകാരം ഓരോരുത്തർക്കും അനുയോജ്യമായ പ്ലാനുകൾ തയ്യാറാക്കാം. ഒരുമാസം കുറയ്ക്കാൻ സാധിക്കുന്ന ഭാരം ശാസ്ത്രീയമായി തന്നെ നിർണയിക്കാം. വർഷങ്ങൾ കൊണ്ടാണ് ശരീരത്തിൽ കൊഴുപ്പടിഞ്ഞ് അമിതവണ്ണം രൂപപ്പെട്ടിട്ടുണ്ടാവുക. അതുകൊണ്ടുതന്നെ അത് ഏതാനും ദിവസങ്ങൾ കൊണ്ട് ഇല്ലാതാവില്ല എന്ന് മനസ്സിലാക്കി മുന്നോട്ടുപോവുകയാണ് വേണ്ടത്. 

5) പട്ടിണി കിടക്കരുത്

പെട്ടെന്ന് തടി കുറയ്ക്കമമെന്നാണ് എല്ലാവരുടെയും ആ​ഗ്രഹം. ഇതിനായി പലരും ഡയറ്റിങ് ആരംഭിക്കും. ഡയറ്റിങ് എന്നാൽ പട്ടിണി കിടക്കൽ അല്ല. ഭക്ഷണം ആരോ​ഗ്യകരമായി ക്രമപ്പെടുത്തലല്ല. ഇത് തിരിച്ചറിയാതെ പലരും ബ്രേക്ഫാസ്റ്റ് കഴിക്കാതെയും ഉച്ചയ്ക്ക് വെള്ളം മാത്രം കുടിച്ചും അത്താഴം കഴിക്കാതെയും ജീവിക്കും. ഇതോടെ പോഷകദാരിദ്ര്യമുണ്ടാവുന്നു. ഇത് ശാരീരികപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജലഭ്യത കുറയ്ക്കാനിടയാക്കുന്നു. ദെെനംദിനപ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നു. ആരോ​ഗ്യകരമായ രീതിയിൽ ഭക്ഷണക്രമീകരണമാണ് ആവശ്യം. 

ആരോ​ഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: Five things need to be taken care of before weightloss, Health, Food, Weightloss, Dieting