മിത ശരീരഭാരം കുറയ്ക്കാന്‍ അതിരാവിലെ നടക്കുകയും ഓടുകയും കസര്‍ത്തുകള്‍ ചെയ്യുന്നവരുടേയും എണ്ണം ദിവസേനെ കൂടിവരികയാണ്. തടികുറച്ച് ആരോഗ്യവും ശരീരഭംഗിയും വീണ്ടെടുക്കുകയാണ് ഈ അധ്വാനത്തിന്റെയെല്ലാം ലക്ഷ്യം.ഇങ്ങനെയെല്ലാം ചെയ്തിട്ടും പൊണ്ണത്തടി കുറയ്ക്കുന്നില്ലെന്ന് പരാതിപ്പെടുന്നവരും കുറവല്ല.
ഇങ്ങനെ പരാതിപ്പെടുന്നവര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത.

എന്നും രാവിലെ വ്യായാമത്തിനൊരുങ്ങുമ്പോള്‍ കാപ്പിയില്‍ ഒരു പച്ചകോഴിമുട്ട ചേര്‍ത്ത് കഴിച്ചാല്‍ അമിതഭാരം കുറച്ച് ശാരീരികക്ഷമത കൂട്ടാനാവുമെന്നാണ് കനേഡിയന്‍ മെന്‍സ് നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ ടീമിന്റെ ആഹാരക്രമം നിശ്ചയിക്കുന്ന ഗവേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 

വ്യായാമത്തിന് മുന്‍പ് കോഴിമുട്ട ചേര്‍ത്ത കാപ്പി കുടിക്കുന്നത് കൂടുതല്‍ ഊര്‍ജം പകരുന്നതിനൊപ്പം ശരീരഭാരവും തടിയും കൂട്ടാതെ ശാരീരികക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതായി ടീം ഡയറക്ടര്‍ മാര്‍ക് ബാബ്‌സ് പറഞ്ഞു. 

പാകം ചെയ്യാത്ത കോഴിമുട്ട കാപ്പിയില്‍ ചേര്‍ത്ത് കഴിക്കുന്നത് ഹംഗറി, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ പതിവാണ്. പച്ചമുട്ട കഴിക്കുന്നത് ചിലപ്പോള്‍ ഹാനികരമായ ബാക്ടീരിയകള്‍ ശരീരത്തിനകത്ത് എത്താനിടയാക്കാം. 160 ഡിഗ്രിയില്‍ വരെ തിളപ്പിച്ചാലോ ഈ ബാക്ടീരിയകള്‍ നശിക്കൂ. എന്നാല്‍ 200 ഡിഗ്രി വരെ തിളപ്പിച്ച കാപ്പിയില്‍ പച്ചമുട്ട ചേര്‍ത്ത് കഴിക്കുമ്പോള്‍ ഈ ഭീതി വേണ്ടെന്നും ഗവേഷകസംഘം അഭിപ്രായപ്പെട്ടു.

Content Highlight: Egg Coffee, Weight Loss and Egg Coffee