ഭാരം കുറയ്ക്കാൻ ചില ഭക്ഷണങ്ങൾ സഹായിക്കാറുണ്ട്. അതുപോലെ തന്നെ ഭാരം കൂട്ടാനും ചില ഭക്ഷണങ്ങൾ സഹായിക്കും. ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകാതെ ഭാരം കുറഞ്ഞവർക്ക് ആവശ്യത്തിന് ശരീരഭാരം കൂടാൻ ഡ്രെെഫ്രൂട്ട്സ് സഹായിക്കും. 

നിറയെ പോഷകങ്ങൾ അടങ്ങിയതാണ് ഡ്രെെഫ്രൂട്ട്സ്. ശരീരഭാരം നിലനിർത്താൻ സഹായിക്കുന്ന സൂപ്പർഫുഡ് ആയാണ് ഡ്രെെഫ്രൂട്ട്സിനെ കണക്കാക്കുന്നത്. ഭാരം കൂടാൻ സഹായിക്കുന്ന ചില ഡ്രെെഫ്രൂട്ട്സ് ഇവയാണ്. 

നിലക്കടല

ഉയർന്ന തോതിൽ കൊഴുപ്പും കലോറിയും അടങ്ങിയതാണ് നിലക്കടല. ഇത് ഭാരം കൂടാൻ സഹായിക്കും. മസിൽ മാസ് കൂടാനും ആരോ​ഗ്യകരമായ ഭാരം നിലനിർത്താനും നിലക്കടല സഹായിക്കും. 

ഉണക്കമുന്തിരി

കലോറി കൂട്ടാൻ എളുപ്പത്തിൽ സഹായിക്കുന്നതാണിത്. കോപ്പർ, മ​ഗ്നീഷ്യം, മാം​ഗനീസ്, വിറ്റാമിനുകൾ എന്നിവ ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്താൻ ഇത് സഹായിക്കും. 

ആൽമണ്ട്

കെെക്കുമ്പിളിൽ ഒതുങ്ങുന്ന അത്രയും ആൽമണ്ടിൽ പോലും 170 കലോറി അടങ്ങിയിട്ടുണ്ട്. ആറ് ​ഗ്രാം പ്രോട്ടീൻ, നാല് ​ഗ്രാം ഫെെബർ, 15 ​ഗ്രാം നല്ല കൊഴുപ്പ് എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. അതിനാൽ ശരീരഭാരം കൂട്ടാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇത് നല്ലതാണ്. 

അണ്ടിപ്പരിപ്പ്

ഇതിൽ ഉയർന്ന തോതിൽ കൊഴുപ്പ് അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ ഇത് ഭാരം കൂട്ടാൻ സഹായിക്കും. ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ഇത് കൂടുതൽ ഉപയോ​ഗിക്കരുത്. 

വാൽനട്ട്

വാൽനട്ട് കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ശരീരഭാരം കൂട്ടണമെങ്കിൽ ഉയർന്ന ഊർജം ലഭിക്കുന്ന വാൽനട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. 

Content Highlights: Dry fruits that can help you gain weight, Food, Health