കൊഴുപ്പ് അടിഞ്ഞുകൂടാത്ത സുന്ദരമായ ശരീരം ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാല്‍, കൊഴുപ്പുകൂടിയ ഭക്ഷണം സ്ഥിരമായി കഴിക്കുന്നവര്‍  ഒരു സുപ്രഭാതത്തില്‍ കഠിനവ്യായാമംചെയ്താലും ഭക്ഷണനിയന്ത്രണത്തില്‍ ഏര്‌പ്പെട്ടാലും ഉദ്ദേശിച്ച ഫലം ലഭിക്കില്ലെന്നാണ് അമേരിക്കയിലെ ഗവേഷകരുടെ കണ്ടെത്തല്‍. 

വയറിനുള്ളിലെ ചില ബാക്ടീരിയകളാണ് ഈ വില്ലന്‍മാരെന്നാണ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തല്‍.  ഈ ബാക്ടീരിയകളുടെ സാന്നിധ്യം കാരണം അമിതഭക്ഷണം കഴിക്കുന്നവര്‍ വ്യായാമംചെയ്താലും ഇഷ്ടഭക്ഷണങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയാലും തടികുറയില്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ജെഫ്രി ഗോര്‍ഡന്‍ പറഞ്ഞു.
 
അമിതഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ സമീകൃതഭക്ഷണക്രമം സ്വീകരിക്കുന്നതിനൊപ്പം വയറിനുള്ളിലെ ബാക്ടീരിയസമൂഹങ്ങളെ  പരിശോധിച്ച് ബോധവാന്മാരാകണമെന്ന് ഗോര്‍ഡന് പറഞ്ഞു. വ്യായാമത്തിനൊപ്പം ബാക്ടീരിയകളുടെ സാന്നിധ്യത്തിനനുസരിച്ചുള്ള ഭക്ഷണക്രമംകൂടി സ്വീകരിച്ചാലേ  ഉദ്ദേശിച്ച ഫലം ലഭിക്കൂവെന്നാണ് പഠനസംഘത്തിന്റെ കണ്ടെത്തല്‍.