ബോളിവുഡിന്റെ ഡ്രീംഗേള്‍ ദീപികാ പദുകോണ്‍ ഒരു ക്ലീഷേ ചോക്ലേറ്റ് ഗേളല്ല.... ശരീരവടിവുകളൊത്ത അത്‌ലെറ്റിക് ബോഡിയുടെ ഉടമയാണ്. ഈ വടിവൊത്ത അഴക് കൊണ്ട് ഹോളിവുഡിന്റെ വരെ മനസ്സിൽ ഇടം നേടിയ ദീപികയുടെ ഡയറ്റ് മാജിക്ക് ഇതാ...

കൃത്യമായ വ്യായാമം

ഭക്ഷണകാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നതിനോടൊപ്പം വ്യായാമത്തിന്റെ കാര്യത്തിലും ചിട്ട പുലര്‍ത്തുന്നുണ്ട് ദീപിക. യോഗയാണ് ദീപികയുടെ മറ്റൊരു ഇഷ്ടപ്പെട്ട വ്യായാമം. ദിവസവും രാവിലെയാണ് ദീപിക യോഗയ്ക്കായി സമയം ചെലവഴിക്കാറുളളത്.യോഗാ പരിശീലനത്തിന് ശേഷം അരമണിക്കൂര്‍ നേരം നടത്തത്തിനായും ദീപിക മാറ്റിവെക്കാറുണ്ട്. ജിം, യോഗ, നടത്തം എന്നിവ ദിനചര്യയുടെ ഭാഗം തന്നെയാണ്. സിനിമയുടെ തിരക്കുള്ളപ്പോൾ യോഗയ്ക്ക് മാത്രമാണ് അവധി കൊടുക്കുക. എങ്കിലും ജിമ്മിലെ വ്യായാമം വിട്ടൊരു കളിയില്ല. ഒരേ പോലുളള വ്യായാമം ചെയ്ത് ബോറടിക്കുമ്പോള്‍ നൃത്തം അഭ്യസിക്കാനാണ് ദീപികയ്ക്ക് ഇഷ്ടം.

ഡയറ്റ് 
  • രണ്ട് മുട്ടയും കൊഴുപ്പ് നീക്കം ചെയ്ത പാലും അടങ്ങുന്നതാണ് പ്രഭാതഭക്ഷണം
  • ഉച്ചയ്ക്ക് മീനും പച്ചക്കറികളുമാണ് ഇഷ്ടം
  • വൈകുന്നേരം ആല്‍മണ്ടും ഫില്‍ട്ടര്‍ കോഫിയും
  • രാത്രി പൊതുവെ നോണ്‍വെജ് ഇല്ല. സാലഡുകളും റൊട്ടിയും ആണ് അത്താഴം.
  • രണ്ട് മണിക്കൂര്‍ ഇടവിട്ട് പഴങ്ങളും ജ്യൂസും കഴിക്കും.