4ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്ന ചൊല്ല് വെറുതെയല്ല. ഇംഗ്ലീഷില്‍ മിറാക്കിള്‍ ഫ്രൂട്ട് എന്ന വിളിപ്പേരുളള ആപ്പിളിന് മറ്റു പഴങ്ങളെ അപേക്ഷിച്ച് ഒരുപാട് പ്രത്യേകതകളുണ്ട്. ആന്റി ഓക്‌സിഡന്റുകളും ഫൈബറും ധാരാളമടങ്ങിയ ആപ്പിള്‍ പ്രമേഹത്തെ മുതല്‍ കാന്‍സറിനെ വരെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു. അറിയാം ആപ്പിളിന്റെ ഗുണങ്ങള്‍....

അല്‍ഷിമേഴ്‌സിനെ പ്രതിരോധിക്കുന്നു

2006ല്‍ ജേര്‍ണല്‍ എക്‌സ്‌പെരിമെന്റല്‍ ബയോളജി ആന്‍ഡ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഗവേഷണറിപ്പോര്‍ട്ട് അനുസരിച്ച് തലച്ചോറിലെ കോശങ്ങളുടെ പെട്ടെന്നുളള നാശത്തെ ചെറുക്കാനും നാഡികളുടെ അരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും. ആപ്പിള്‍ ജ്യൂസ് ധാരാളം കുടിക്കുന്നത് തലച്ചോറില്‍  അല്‍ഷിമേഴ്‌സിനെ ചെറുക്കുന്ന അസറ്റോകൊളിന്‍ എന്ന രാസപദാര്‍ത്ഥത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കാനും സഹായിക്കും.

കാന്‍സറിനെ ചെറുക്കുന്നു

ആപ്പിളിലില്‍ അടങ്ങിയിരിക്കുന്ന ഫഌവനോയിഡ് കാന്‍സര്‍ കോശങ്ങളുടെ ത്വരിത വളര്‍ച്ചയെ തടയുന്നു. പ്രധാനമായും സ്തനാര്‍ബുദത്തെ തടയാന്‍ ആപ്പിള്‍ ഏറെ സഹായകരമാകുന്നു.

അമിതവണ്ണം കുറയ്ക്കാം

ധാരാളം നാരടങ്ങിയിട്ടുളളതിനാല്‍ ആപ്പിള്‍ പെട്ടെന്ന് തന്നെ വിശപ്പ് മാറാന്‍ സഹായിക്കും.  കൂടാതെ ശരീരത്തിലെ അമിതമായ കൊഴുപ്പിനെ അകറ്റാനും ആപ്പിള്‍ സഹായിക്കും.

ദന്തസംരക്ഷണം

പല്ലുതേക്കുന്നതിന് പകരം ദിവസവും രാവിലെ ഒരു ആപ്പിള്‍ കഴിച്ചാലും മതി. കാരണം ആപ്പിള്‍ ചവയ്ക്കുമ്പോള്‍ ഉമിനീരില്‍ ഉണ്ടാകുന്ന ബാക്ടീരിയയ്ക്ക് പല്ലുകളെ സംരക്ഷിക്കാനുളള കഴിവുണ്ട്.

ഹൃദയത്തിന്റെ ആരോഗ്യം

ആപ്പിള്‍ കഴിക്കുന്നത് സ്‌ട്രോക്കിനെ പ്രതിരോധിക്കാനും  ശരീരത്തിലെ എല്‍.ഡി.എല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു. ഇതിലടങ്ങിയ ആന്റി ഓക്‌സിഡന്റുകളും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു.

പ്രമേഹരോഗികള്‍ക്കും കഴിക്കാം

മധുരമുണ്ടെങ്കിലും പ്രമേഹരോഗികള്‍ക്കും ആപ്പിള്‍ ധൈര്യമായി കഴിക്കാം. ടൈപ്പ് 2 പ്രമേഹത്തിന് നല്ലൊരു ഔഷധം കൂടിയാണ് ആപ്പിള്‍.