പലര്‍ക്കും കുട്ടിക്കാല ഓര്‍മകളില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായിരിക്കും വാളന്‍പുളി.  മീന്‍കറി, സാമ്പാര്‍ പോലുള്ള വിഭവങ്ങളില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഘടകം കൂടിയാണ് വാളന്‍പുളി. 

വാളന്‍പുളിയുടെ ഗുണങ്ങളെക്കുറിച്ചും അതിനോടുള്ള ഇഷ്ടത്തെക്കുറിച്ചും വിവരിക്കുകയാണ് ബോളിവുഡ് നടിയും ഹെല്‍ത്ത് ഇന്‍ഫ്‌ളൂവന്‍സറുമായ ഭാഗ്യശ്രീ. ഇന്‍സ്റ്റഗ്രാമില്‍ എല്ലാ ചൊവ്വാഴ്ചയും പങ്കുവയ്ക്കാറുള്ള ഹെല്‍ത്ത് ടിപ്‌സിലാണ് നടി ഇക്കാര്യം പറയുന്നത്. 

തന്റെ കുട്ടിക്കാലത്ത് വാളന്‍പുളി സ്ഥിരമായി കഴിക്കുമായിരുന്നുവെന്ന് വീഡിയോയില്‍ നടി പറഞ്ഞു. മരത്തില്‍നിന്ന് പുളി പറിച്ചെടുക്കുന്നകാര്യമെല്ലാം അവര്‍ ഓര്‍ത്തെടുത്തു. പോഷകങ്ങള്‍ നിറഞ്ഞ പഴങ്ങളിലൊന്നുകൂടിയാണിതെന്ന് അവര്‍ പറഞ്ഞു. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന വിറ്റാമില്‍ സി, എല്ലുകളുടെ ബലത്തിന് സഹായിക്കുന്ന കാല്‍സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ എ, അയണ്‍ എന്നിവയെല്ലാം പുളിയില്‍ അടങ്ങിയിരിക്കുന്നു. 

വാളന്‍പുളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും വീഡിയോയില്‍ നടി പറഞ്ഞുവയ്ക്കുന്നുണ്ട്. 
ട്യൂസ്‌ഡെ ടിപ്‌സ് വിത് ബി എന്ന എല്ലാ ചൊവ്വാഴ്ചയും പങ്കുവയ്ക്കുന്ന വീഡിയോയിലാണ് ഭാഗ്യശ്രീ വാളന്‍പുളിയുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്.

പോഷകങ്ങള്‍ നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യകതയെക്കുറിച്ചും വൃത്തിയുള്ളതും ആരോഗ്യപ്രദവുമായ ജീവിതം നയിക്കേണ്ടതിനെക്കുറിച്ചും മുമ്പ് ചെയ്ത വീഡിയോകളില്‍ ഭാഗ്യശ്രീ വ്യക്തമാക്കിയിട്ടുണ്ട്.

Content highlights: actress bhagyasree talks about tamrind, nutrients in tamrind, Instagram video