കാപ്പിപ്രിയര്‍ക്കൊരു സന്തോഷവാര്‍ത്ത. സ്ഥിരമായി കാപ്പികുടിക്കുന്നത് അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുമെന്നാണ് 
പോര്‍ച്ചുഗലില്‍നിന്നുള്ള വാര്‍ത്ത. 

കൊയിമ്പ്ര സര്‍വകലാശാലയിലെ ഗവേഷകരാണ് കാപ്പിപ്രിയര്‍ക്ക് സന്തോഷംപകരുന്ന ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ദീര്‍ഘകാലമായി കാപ്പി കുടിക്കുന്നവര്‍ക്ക് അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 27 ശതമാനം കുറവായിരിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. റോഡ്രിഗോ എ. ചുന്‍ഹ പറഞ്ഞു. 

ദിവസേന 35 കപ്പ് കാപ്പിവരെ കുടിക്കുന്നവര്‍ക്കായിരിക്കും മറവിരോഗങ്ങള്‍ക്കെതിരെയുള്ള ഈ പ്രതിരോധശേഷി ലഭിക്കുക.കാപ്പിയിലടങ്ങിയിരിക്കുന്ന കോഫിനും മറ്റ് ആന്റി ഓക്‌സിഡന്റുകളുമാണ് ഇതിന് സഹായിക്കുന്നതെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.