രു കപ്പ് ചൂടുളള സൂപ്പ് കുടിച്ചാല്‍ കിട്ടുന്ന ഉന്മേഷം ഒന്നു വേറെത്തന്നെയാണ്. എന്നാല്‍ നേരംപോക്കിനായി ഇടയ്ക്ക് കഴിക്കുന്ന സൂപ്പ് അത്ര നിസ്സാരക്കാരനല്ല. ശരീരഭാരം നിയന്ത്രിക്കാന്‍ മുതല്‍ കോശങ്ങളുടെ കേടുപാടുകളെ ഭേദപ്പെടുത്താന്‍ വരെ സൂപ്പുകള്‍ സഹായിക്കും. ഒപ്പം ഒരുപാട് പോഷകമൂല്യങ്ങളും സൂപ്പിനുണ്ട്. തയ്യാറാക്കാം ആരോഗ്യപ്രദമായ അഞ്ച് സൂപ്പുകള്‍.....

വെജിറ്റബിള്‍ സൂപ്പ്

വേണ്ട ചേരുവകള്‍

വെളിച്ചെണ്ണ- 2 ടീസ്പൂണ്‍
ചെറുതായി അരിഞ്ഞ ഉളളി- 2 ടേബിള്‍സ്പൂണ്‍
ചെറുതായി അരിഞ്ഞ ഇഞ്ചി- 1/2 ടീസ്പൂണ്‍
അരിഞ്ഞ കാരറ്റ്- 2 ടേബിള്‍സ്പൂണ്‍
തക്കാളി പേസ്റ്റ്- 3 ടേബിള്‍സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
വേവിച്ച് ബാര്‍ളി- 2 ടേബിള്‍ സ്പൂണ്‍
വേവിച്ച മാക്രോണി- 3 ടേബിള്‍ സ്പൂണ്‍
ചെറുതായി അരിഞ്ഞ ചീര- കാല്‍ കപ്പ്
ചുവന്നമുളക് ചതച്ചത്- 1/2 ടീസ്പൂണ്‍
വെണ്ണ- 1/2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

വെളിച്ചെണ്ണ ഇളം ചൂടാക്കി അതിലേക്ക് അരിഞ്ഞ ഉളളി, ഇഞ്ചി എന്നിവ ചേര്‍ത്ത് മൂന്ന് മിനിട്ടോളം വഴറ്റുക. ഇതിലേക്ക് അല്പം വെള്ളം ചേര്‍ത്ത ശേഷം തക്കാളി പേസ്റ്റ്, കാരറ്റ്, ചീര, ഉപ്പ്, എന്നിവ ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് വേവിച്ച് വെച്ച മാക്രോണി, ബാര്‍ളി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. അടുപ്പില്‍ നിന്ന് മാറ്റിയ ശേഷം ഇതിലേക്ക് മുളകും വെണ്ണയും ചേര്‍ക്കുക.

കാരറ്റ് സൂപ്പ്

ചേരുവകള്‍

വെജിറ്റബിള്‍ ഓയില്‍- 1 ടേബിള്‍ സ്പൂണ്‍
ഉളളി അരിഞ്ഞത്- 1
അരിഞ്ഞ കാരറ്റ്- 450 ഗ്രാം, മല്ലിയില്ല  ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
കുരുമുളക്പൊടി ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

എണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളിയും കാരറ്റും ചേര്‍ത്ത് 3-4 മിനിട്ട് വേവിക്കുക. ഇതിലേക്ക് മല്ലിയില ചേര്‍ത്ത് ഒരു മിനിട്ട് നേരം വേവിക്കുക. ഉപ്പ് ചേര്‍ത്ത ശേഷം തീ കുറച്ച് കുരുമുളക് പൊടി വിതറുക.

ചിക്കന്‍ സൂപ്പ്

hot and sour chicken soup

 

ചേരുവകള്‍

അരക്കിലോ ചിക്കന്‍
നാല് കാരറ്റ് അരിഞ്ഞത്
ഒരു വലിയുളളി
വെള്ളം ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
4 തണ്ട് സെലറി

തയ്യാറാക്കുന്ന വിധം

ചിക്കന്‍ കഷണങ്ങളാക്കിയതും കാരറ്റ്, സെലറി, സവാള എന്നിവയും ഒരു പാത്രത്തില്‍ ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ചെറിയ തീയില്‍ വേവിക്കുക.ചിക്കന്‍ എല്ലില്‍ നിന്ന് വേര്‍പെട്ടു വന്നു തുടങ്ങിയാല്‍ ഇറക്കി വെയ്ക്കുക.പാത്രത്തിനുളളില്‍ നിന്ന് കഷ്ണങ്ങളെല്ലാം പുറത്തെടുക്കുക. അതിനുശേഷം ചിക്കന്‍ കഷണങ്ങള്‍ എല്ലില്‍ നിന്നും വേര്‍പെടുത്തി ചെറിയ കഷ്ണങ്ങളാക്കുക. കാരറ്റും സെലറിയും സവാളയും ചെറിയ കഷണങ്ങളാക്കുക. കഷണങ്ങള്‍  മാറ്റിയ സൂപ്പില്‍ ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേര്‍ക്കുക. ബൗളില്‍ സൂപ്പ് ചൂടോടെ കഷണങ്ങള്‍ ചേര്‍ത്ത് വിളമ്പുക.

കാപ്‌സിക്കം ബീന്‍സ് സൂപ്പ്

 

ചേരുവകള്‍

ചെറുതായി അരിഞ്ഞ ഉള്ളി
ചുവന്ന കാപ്‌സിക്കം അരിഞ്ഞത്- അര കപ്പ്
മുളപ്പിച്ച ബീന്‍സ്- അര കപ്പ്
മല്ലിയില ആവശ്യത്തിന് 
കുരുമുളക് പൊടി ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

എണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളി ഇട്ട്് വഴറ്റിയെടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കാപ്‌സിക്കവും മുളപ്പിച്ച ബീന്‍സുമിട്ട് വേവിക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് കുരുമുളക് പൊടിയും ഉപ്പും മല്ലിയിലയും ചേര്‍ക്കുക. 

കോളിഫ്‌ളവര്‍ സൂപ്പ്

 

ചേരുവകള്‍

അരിഞ്ഞ കോളിഫ്‌ളവര്‍- 2 കപ്പ്
അരിഞ്ഞ ഉള്ളി- 1
ഉപ്പ്- ആവശ്യത്തിന്
സെലറി- 2 ടേബിള്‍ സ്പൂണ്‍
കൊഴുപ്പ് കുറഞ്ഞ പാല്- 2 കപ്പ്
തയ്യാറാക്കുന്ന വിധം

എണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞുവെച്ച ഉള്ളി ചേര്‍ക്കുക. ഇതിലേക്ക് കോളിഫ്‌ളവര്‍ ചേര്‍ത്ത് അഞ്ച് മിനിട്ട്  വേവിക്കുക. ഇതിലേക്ക് ആവശ്യത്തിന് വെളളവും പാലും ചേര്‍ക്കുക. ശേഷം ഉപ്പും മല്ലിയിലയും സെലറിയും ചേര്‍ക്കുക.