Photos: instagram.com/malaikaaroraofficial/
വ്യായാമം ചെയ്യുന്നത് ശാരീരികവും മാനസികവുമായി ഗുണം ചെയ്യുമെന്ന് നിരവധി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അതുമാത്രമല്ല ഫിറ്റ്നസ് നിലനിർത്താനും വ്യായാമം ചെയ്യുന്നത് അത്യാവശ്യമാണ്. അക്കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത താരമാണ് ബോളിവുഡ് നടി മലൈക അറോറ. വിവിധ യോഗ പോസുകളെക്കുറിച്ച് മിക്കപ്പോഴും മലൈക പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വയറിലെ കൊഴുപ്പടിയുന്നത് തടയാൻ ഫലപ്രദമായ യോഗാ പോസുകൾ പങ്കുവെച്ചിരിക്കുകയാണ് മലൈക.
കലോറികൾ എരിക്കാനും വണ്ണം കുറയാനും മികച്ച മാർഗമാണ് യോഗ എന്നുപറഞ്ഞാണ് മലൈക വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും വ്യായാമം ശീലമാക്കുന്നതിലൂടെയും വണ്ണം കുറയ്ക്കാൻ കഴിയുമെന്നും അരക്കെട്ടിലും വയറിലും അടിയുന്ന കൊഴുപ്പ് കുറയ്ക്കാനുള്ള യോഗാസനം പരിചയപ്പെടാം എന്നു പറഞ്ഞാണ് മലൈക യോഗ ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നൗകാസന(ബോട്ട് പോസ്), കുംഭകാസന(പ്ലാങ്ക് പോസ്), ഭുജംഗാസന(കോബ്ര പോസ്) തുടങ്ങിയവയാണ് മലൈക ചെയ്തു കാണിക്കുന്നത്.
യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- പരിശീലനം തുടരുക. ഒന്നിച്ച് ചെയ്യാൻ അവസരം കിട്ടുംവരെ മാറ്റിവെക്കാം എന്ന് വിചാരിക്കേണ്ട. ഇന്നുതന്നെ യോഗ ചെയ്തു തുടങ്ങാം.
- സമയനിഷ്ഠ പാലിക്കുക. രാവിലെ അഞ്ചുമുതൽ ഏഴുവരെയുള്ള സമയമാണ് നല്ലത്. എല്ലാ ദിവസവും ഒരേ സമയത്ത് യോഗ ചെയ്യുക.
- പ്രപഞ്ചം തന്നെ ഒരു താളക്രമത്തിലാണ് പോകുന്നത്. ശരീരത്തിനും അത് ബാധകമാണ്. താളക്രമത്തിലേക്ക് ശരീരത്തെ എത്തിക്കാൻ ഓരോ കാര്യത്തിനും സമയക്രമം നിശ്ചയിക്കണം.
- ഒഴിഞ്ഞ വയറിൽ യോഗ ചെയ്യണം.
- സന്ധികൾക്കുള്ള ചെറുവ്യായാമം ചെയ്തു തുടങ്ങണം. തുടക്കക്കാർ ആദ്യം കുറച്ച് ആസനം വീതമാക്കി ചെയ്തു തുടങ്ങി പിന്നീട് കൂടുതൽ ആസനങ്ങളിലേക്ക് പോകണം.
- ശ്വസനവ്യായാമം രണ്ടെണ്ണമെങ്കിലും ചെയ്യണം. അവസാനിപ്പിക്കുമ്പോൾ ശവാസനം.
- ശരിയായ ഭക്ഷണം, വിശ്രമം, ശ്വസനം, വ്യായാമം, നല്ല ചിന്തകൾ എന്നിവ പ്രതിരോധം മെച്ചമാക്കും.
- ഓൺലൈൻ വഴിയുള്ള കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ അംഗീകാരമുള്ളവ തിരഞ്ഞെടുക്കുക.
- കേന്ദ്രങ്ങളിൽ യോഗ ചെയ്യുന്നവർ വിരിപ്പ് കൊണ്ടുവരിക. കൈയും കാലും ശുചിയാക്കിയശേഷം ഹാളിലേക്ക് പ്രവേശിക്കുക.
Content Highlights: yoga poses to lose belly fat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..