കഴുത്തിനുള്ള വ്യായാമങ്ങള്‍ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് അറിയാം, വീഡിയോ കാണാം

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: അഞ്ച് തവണയാണ് ഇത് ചെയ്യേണ്ടത്. ശ്വാസത്തില്‍ ശ്രദ്ധിച്ചുകൊണ്ട് കണ്ണ് തുറന്നു പിടിച്ചു വേണം ചെയ്യാന്‍. ഓരോരുത്തരുടെയും കഴിവനുസരിച്ച് മാത്രം ചെയ്യുക. 

ചെയ്യേണ്ട വിധം

1) മുകളിലേക്കും താഴേക്കും
ശ്വാസം ഉള്ളിലേക്ക് എടുത്തുകൊണ്ട് കഴുത്തു പുറകിലേക്ക് കൊണ്ടുപോവുക. ശ്വാസം പുറത്തു വിട്ടുകൊണ്ട് താഴേക്കു കൊണ്ടുവന്നു താടി നെഞ്ചില്‍ തൊടാന്‍ ശ്രമിക്കുക. 

2) വശങ്ങളിലേക്ക് 
ശ്വാസം എടുത്തുകൊണ്ട് തല നേരെ പിടിക്കുക. പുറത്തു വിട്ടുകൊണ്ട് വലതു വശത്തേക്ക് നോക്കുക. ശ്വാസം എടുത്തുകൊണ്ട് വീണ്ടും നേരെ നോക്കുക. ഇടതുവശത്തേക്ക് ആവര്‍ത്തിക്കുക.
 
3) തോളിലേക്ക് 
ശ്വാസം എടുത്ത് നേരെ നോക്കുക. പുറത്തുവിട്ടുകൊണ്ട് വലതു തോളിലേക്ക് കൊണ്ടുവരുക. ഇടതു ഭാഗത്തേക്കും ഇതുപോലെ ആവര്‍ത്തിക്കുക. 

4) സാധാരണ ശ്വാസത്തില്‍ ഘടികാര ദിശയില്‍ തല കറക്കുക. ശേഷം എതിര്‍ ദിശയിലും ആവര്‍ത്തിക്കുക.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented