ഇടുപ്പിനും കാലുകള്‍ക്കും ഉള്ള വ്യായാമങ്ങള്‍ ചെയ്യേണ്ടതെന്ന് ഇങ്ങനെ. വീഡിയോ കാണാം

1. കാലുകള്‍ തോളകലത്തില്‍ അകത്തിവെച്ച് കൈകള്‍ അരക്കെട്ടില്‍ വെച്ചുകൊണ്ട് നില്‍ക്കുക. സാധാരണ ശ്വാസത്തില്‍ അരക്കെട്ട് കറക്കുക. രണ്ടു ദിശയിലും ചെയ്യണം. 
2. ശ്വാസം എടുത്തുകൊണ്ട് കാല്‍ നിവര്‍ത്തുക. ശ്വാസം പുറത്തുവിട്ടുകൊണ്ട് കാല്‍മുട്ട് മടക്കുക. രണ്ടുകാലുകളും ഇപ്രകാരം ചെയ്യുക.
3. സാധാരണ ശ്വാസോച്ഛ്വാസം ചെയ്തുകൊണ്ട് കണങ്കാല്‍ കാല്‍ കറക്കുക. ഇരുദിശയിലേക്കും രണ്ടു കാലുകളും ചെയ്യണം. 
4. ശ്വാസം എടുത്തുകൊണ്ട് കാല്പാദം പുറകിലേക്ക് വലിക്കുന്നു. പുറത്തു വിട്ടുകൊണ്ട് മുന്നിലേക്ക് നിവര്‍ത്തുന്നു. 
5. ശ്വാസം എടുത്തുകൊണ്ട് കാല്‍വിരലുകള്‍ പുറകിലേക്ക്. പുറത്തുവിട്ടുകൊണ്ട് മുന്നിലേക്ക് മടക്കുന്നു. 

കാലിനുള്ള വ്യായാമങ്ങള്‍ ഇരുന്നുകൊണ്ടും ചെയ്യാവുന്നതാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented