-
നിന്നുകൊണ്ടു ചെയ്യുന്ന ആസന(Lateral arc position)യാണിത്. ഈ ആസനത്തിന് നിരവധി ഗുണങ്ങളുണ്ട്.
- ശ്വസന പ്രക്രിയ സുഗമമാക്കുന്നു
- നട്ടെല്ലിന് അയവ് (flexibility) കൂട്ടുന്നു
- ഇടുപ്പിലെ അമിതമായ കൊഴുപ്പ് കുറയ്ക്കുന്നു
- ഒരു ഭാഗം നന്നായി സ്‌ട്രെച്ച് ചെയ്യുന്നു
- ആസ്ത്മയുള്ളവര്‍ ഈ ആസനം ചെയ്യുന്നത് നല്ലതാണ്
- കാല്‍മുട്ട് വളയാതിരിക്കണം
- മുന്നിലോട്ടും പിന്നിലോട്ടും ആവാതെ വശത്തേക്കു തന്നെ വളയണം
- ശ്വാസത്തില്‍ ശ്രദ്ധിച്ചുകൊണ്ട് ചെയ്യുക
- കൈ മേലോട്ട് സ്‌ട്രെച്ച് ചെയ്യുമ്പോള്‍ കൈകളില്‍ ഉണ്ടാകുന്ന തരിപ്പ് നന്നായി തിരിച്ചറിയണം
- അടുത്തിടെ ഏതെങ്കിലും സര്‍ജറികള്‍ കഴിഞ്ഞവര്‍, അതികഠിനമായ പുറംവേദനയുള്ളവര്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍, ഹെര്‍ണിയ ഉള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ഈ ആസനം ചെയ്യരുത്.
1.കാലുകള്‍ അകത്തി വെച്ചു കൈകള്‍ തളര്‍ത്തിയിട്ട് കണ്ണടച്ച് ശിഥില താടാസനത്തില്‍ വിശ്രമിക്കുക. നിന്നുകൊണ്ട് ചെയ്യുന്ന ആസനകള്‍ക്കു മുന്‍പോ ശേഷമോ ഈ ആസനത്തില്‍ വിശ്രമിക്കാവുന്നതാണ്.
2.കാലുകള്‍ ചേര്‍ത്ത് കൈകള്‍ ശരീരത്തോട് ചേര്‍ത്തുവെക്കുക. ഇതിനെ സ്ഥിതി (Base position)എന്ന് പറയുന്നു. ഇതിന്റെ പേര് തടാസനം എന്നാണ്.
3.കണ്ണുകള്‍ തുറന്നുകൊണ്ട് ചെയ്താല്‍ മതി. കുറച്ചു നാളത്തെ പരിശീലനത്തിന് ശേഷം കണ്ണടച്ച് ചെയ്യാം. വേണമെങ്കില്‍ കാലുകള്‍ കുറച്ച് അകത്തിവെച്ചും ചെയ്തു തുടങ്ങാം.
4. Count 1: ശ്വാസം ഉള്ളിലേക്ക് എടുക്കുന്നതിനോടൊപ്പം വലതുകൈ വശത്തിലൂടെ തോള്‍ഭാഗംവരെ ഉയര്‍ത്തുക. കൈപ്പത്തി മലര്‍ത്തി വീണ്ടും ശ്വാസം ഉള്ളിലേക്കെടുത്ത് കൈ തലയ്ക്ക് മുകളിലേക്ക് കൊണ്ടുവരിക. വലതു കൈ ചെവിയോടു ചേര്‍ന്നിരിക്കണം.
count 2:ശ്വാസം പുറത്തു വിടുന്നതിനോടൊപ്പം ഇടതുവശത്തേക്ക് വളയുക. ഇടതുകൈയും തോളും അയച്ചിടാന്‍ ശ്രമിക്കണം. ഇടതുകൈ തുടയോട് ചേര്‍ന്നിരിക്കണം. ബലം പിടിക്കരുത്. കാല്‍മുട്ട് വളയാതിരിക്കാന്‍ ശ്രദ്ധിക്കുക. നേരെ നോക്കി സാധാരണ ശ്വസനത്തില്‍ പറ്റുന്ന അത്രയും നിലനിര്‍ത്തുക.
Count 3: ഇനി ശ്വാസം വളരെ സാവധാനം ഉള്ളിലേക്ക് എടുത്തുകൊണ്ട് വലതുകൈ തിരിച്ച് നേരെ കൊണ്ടുവരുക. നന്നായി മുകളിലേക്ക് സ്‌ട്രെച്ച് ചെയ്യുക.
Count 4: ശ്വാസം പുറത്തു വിടുന്നതിനോടൊപ്പം കൈ തോള്‍ഭാഗം വരെ കൊണ്ടുവന്ന് പിന്നീട് കമിഴ്ത്തി പതുക്കെ പൂര്‍വ്വസ്ഥിതിയിലേക്ക് വന്ന് ശിഥില താടാസനത്തില്‍ വിശ്രമിക്കുക. ശരീരത്തില്‍ ഉണ്ടായ മാറ്റങ്ങളില്‍ ശ്രദ്ധിക്കുക. ഇതുപോലെ ഇടതു ഭാഗത്തും ആവര്‍ത്തിക്കുക.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. നിവേദിത പി.
സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍
നാച്ചുറോപ്പതി& യോഗ വിഭാഗം
അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം& വിദ്യാപീഠം
വാവന്നൂര്‍, പാലക്കാട്
Content Highlights: Yoga Ardhakati Chakrasana
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..