വെള്ളപ്പാണ്ട് എങ്ങനെയുണ്ടാകുന്നു? ചികിത്സിച്ചാല്‍ മാറുമോ?


ഡോ. ശാലിനി

ജൂണ്‍ 25 ലോക വെള്ളപ്പാണ്ട് ദിനം

Representative Image| Photo: GettyImages

ജൂണ്‍ 25 ലോകമെങ്ങും വെള്ളപ്പാണ്ട് ദിനമായി (World Vitiligo Day) ആചരിച്ചു വരുന്നു. അന്നാണ് ലോക പ്രശസ്ത ഗായകന്‍ മൈക്കിള്‍ ജാക്സണ്‍ ഈ ലോകത്തോട് വിടപറഞ്ഞത്. അദ്ദേഹം തന്റെ ജീവിതം കൊണ്ട് തെളിയിച്ചതാണ് തൊലിയുടെ നിറം അല്ല കഴിവും കഠിനാധ്വാനവുമാണ് നമ്മുടെ യോഗ്യത നിര്‍ണയിക്കുന്നത് എന്ന്.

എന്താണ് വെള്ളപ്പാണ്ട്?

തൊലിയില്‍ നിറം കൊടുക്കുന്ന മെലനോസൈറ്റ് (Melanocyte) എന്ന കോശങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ കാരണം തൊലിയില്‍ ചിലഭാഗങ്ങളില്‍ നിറമില്ലാതെ വെളുത്ത് കാണുന്ന അവസ്ഥയാണ് വെള്ളപ്പാണ്ട്. നമ്മുടെ തന്നെ പ്രതിരോധ കോശങ്ങള്‍/പ്രതിരോധശേഷി മെലനോസൈറ്റ് കോശങ്ങളോട് പോരാടുന്നതുകൊണ്ടോ കെമിക്കല്‍ മീഡിയേറ്ററിന്റെ വ്യത്യാസം കൊണ്ടോ, വളര്‍ച്ചാഘടകത്തിന്റെ(growth factor) കുറവ് കൊണ്ടോ, ആന്റിഓക്‌സിഡന്റിന്റെ കുറവ് കൊണ്ടോ ഇങ്ങനെയൊക്കെ സംഭവിക്കാം.

പാരമ്പര്യം ഒരു ഘടകമാണ്. എന്നാല്‍ സ്പര്‍ശം വഴി പകരില്ല. ആഹാരരീതിയില്‍ എന്തെങ്കിലും മാറ്റം വരുത്തിയതു കൊണ്ട് രോഗം ഉണ്ടാകാനോ രോഗം കുറയാനോ സാധിക്കില്ല. എന്നാല്‍ പ്രോട്ടീന്‍ ഉള്ള ആഹാരം കഴിക്കുന്നത് നല്ലതാണ്.
വെള്ളപ്പാണ്ടിനെ രണ്ടായി തരംതിരിക്കാം.

1. വിറ്റിലിഗോ അല്‍ഗ്രിം (Vitiligo Ulgrim)
2. സെഗ്മെന്റര്‍ വിറ്റിലിഗോ (Segmental Vitiligo)

പിഗ്മെന്റ് അടങ്ങിയ കോശങ്ങളെ ബാധിക്കുന്നതിനാല്‍ കണ്ണുകളെയും ഇത് ബാധിക്കാം.

വെള്ളപ്പാണ്ട് ഉള്ളവരില്‍ അകാലനര, അലോപേഷ്യ ഏരിയേറ്റ(Alopecia areata), അറ്റോപ്പിക് ഡെര്‍മറ്റൈറ്റിസ്(Atopic dermatitis), സോറിയാസിസ്(Psoriasis), ലിച്ചന്‍ പ്ലാനസ്(Lichen planus), ഡിസ്‌കോയ്ഡ് ലൂപ്പസ് എറിതെമറ്റോസസ്(DLE), വരണ്ട ചര്‍മം എന്നീ ചര്‍മരോഗാവസ്ഥകളും കാണാറുണ്ട്. അതുപോലെ തന്നെ പ്രമേഹം, തൈറോയ്ഡ് രോഗം, ഡിസ്‌പെപ്‌സിയ(Dyspepsia) എന്നിവയും കാണാറുണ്ട്.

ചികിത്സ
രോഗിയുടെ വെള്ളപ്പാണ്ടിന്റെ എണ്ണവും വ്യാപ്തിയും അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്.

മരുന്നുകള്‍
1. പുറമേ പുരട്ടുന്ന മരുന്നുകള്‍
2. അകത്തേക്ക് കഴിക്കുന്ന മരുന്നുകള്‍: സ്റ്റിറോയ്ഡ് അല്ലെങ്കില്‍ സ്റ്റിറോയ്ഡ് പോലുള്ള മരുന്നുകള്‍, മെലനോസൈറ്റ് വളര്‍ച്ച ത്വരിതപ്പെടുത്തുന്ന മരുന്നുകള്‍.
3. ഫോട്ടോതെറാപ്പി: വെയിലിന്റെയോ ലൈറ്റിന്റെയോ സഹായത്തില്‍ ചെയ്യുന്ന ചികിത്സ.
4. വിറ്റിലിഗോ സര്‍ജറി : രോഗിയുടെ ആവശ്യവും പാടുകളുടെ വലിപ്പവും എണ്ണവും സ്ഥാനവും അനുസരിച്ച് പല വിധത്തിലുള്ള സര്‍ജറികള്‍ ഉണ്ട്.

സ്‌കിന്‍ ഗ്രാഫ്റ്റിംഗ് ആണ് ഏറ്റവും പ്രധാനം. പിന്നെ എപ്പിഡെര്‍മല്‍ ആട്ടോഗ്രാഫ്റ്റ്‌സ് (Epidermal Autograft), മെലാനോസൈറ്റ് കള്‍ച്ചര്‍(Melanocyte Culture) എന്നീ പുതിയ രീതികളും ഇപ്പോള്‍ കേരളത്തില്‍ നിലവിലുണ്ട്.

(പട്ടം എസ്.യു.ടി. ഹോസ്പിറ്റലിലെ ഡെര്‍മറ്റോളജിസ്റ്റ് ആണ് ലേഖിക)

Content Highlights: World Vitiligo Day, Symptoms, Causes, Treatments, Health

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented