ഇന്ന് ലോക ക്ഷയരോഗ ദിനം; ചികിത്സയേക്കാൾ എളുപ്പം പ്രതിരോധം


ഡോ. പദ്മാവതി ആർ.

2030ഓടു കൂടി ടി.ബി. ഇല്ലാതാക്കാനുള്ള ആഗോള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്

Representative Image | Photo: Gettyimages.in

ഡോ. റോബർട്ട്‌ കോച്ച് 1882 മാർച്ച് 24-ന് ആണ് ക്ഷയരോഗത്തിന്റെ കാരണം കണ്ടെത്തിയത്. ക്ഷയരോ​ഗത്തിന് കാരണമായ മൈകോ ബാക്ടീരിയം ട്യൂബർകുലോസിസിന്റെ (ടി.ബി. ബാസിലാസ്) കണ്ടെത്തൽ, ക്ഷയരോഗ നിർണയത്തിനും ചികിത്സയ്ക്കും വഴിയൊരുക്കി. ക്ഷയരോഗത്തിന്റെ ഭീകരതയും, സാമൂഹിക- സാമ്പത്തിക പ്രത്യാഘാതങ്ങളും പൊതുജനങ്ങൾക്ക് മനസിലാക്കിക്കൊടുക്കുന്നതിനും ക്ഷയരോഗം എന്ന പകർച്ചവ്യാധി അവസാനിപ്പിക്കുന്നതിനുമായി ഓരോ വർഷവും ലോകാരോഗ്യസംഘടന മാർച്ച്‌ 24ന് ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നു. 2030ഓടു കൂടി ടി.ബി. ഇല്ലാതാക്കാനുള്ള ആഗോള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഈ വർഷത്തെ ലോക ക്ഷയരോഗദിനത്തിന്റെ പ്രമേയം "Clock is ticking" എന്നത് ഒരു ഓർമ്മപ്പെടുത്തലുകൂടിയാണ്.

ക്ഷയരോഗം: ചില വസ്‌തുതകൾ

തടയാൻ കഴിയുന്നതും, ഭേദപ്പെടുത്താവുന്നതുമായ ഈ രോഗം, ലോകത്തിലെ ഏറ്റവും മാരകമായ പകർച്ചവ്യാധിയായി തുടരുന്നു. ഓരോ വർഷവും 10 ദശലക്ഷം ആളുകൾ ക്ഷയരോഗത്താൽ വലയുന്നു. വികസ്വര രാജ്യങ്ങളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. 2000 മുതൽ ക്ഷയരോഗത്തെ നേരിടാനുള്ള ആഗോള ശ്രമങ്ങൾ വഴി 58 ദശലക്ഷം ജീവൻ രക്ഷിച്ചു. എന്നിരുന്നാലും, മൾട്ടി ഡ്രഗ്-റെസിസ്റ്റന്റ് ടി.ബിയുടെ (എം.ഡി. ആർ.ടി.ബി.) ആവിർഭാവം ഒരു വലിയ ആരോഗ്യ സുരക്ഷാ ഭീഷണിയാണ്.

ഓരോ ദിവസവും ക്ഷയരോഗം മൂലം 4000 ആളുകൾ മരിക്കുകയും 27000 ആളുകൾ രോഗികളാവുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിലും ക്ഷയരോഗമാണ് പകർച്ചവ്യാധികളിൽ മുൻപന്തിയിലുള്ളത്. 1962 മുതൽ ഇന്ത്യൻ സർക്കാരിന് ഒരു ദേശീയ ടി.ബി. പ്രോഗ്രാം ഉണ്ട്. ആർ.എൻ.ടി.സി പി.(RNTCP) എന്ന ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടിയിലൂടെ സർക്കാർ രാജ്യത്തുടനീളം ഉയർന്ന നിലവാരമുള്ള രോഗനിർണയം, മരുന്നുകൾ, ചികിത്സകൾ എന്നിവ സൗജന്യമായി ലഭ്യമാക്കുന്നു. കൂടാതെ, നിക്ഷയ് പോഷൻ യോജന വഴി, ഓരോ ക്ഷയരോഗിക്കും 500 രൂപ പ്രതിമാസം നൽകപ്പെടുന്നു.

രോഗകാരണങ്ങൾ

മൈകോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയ മൂലമാണ് ഈ രോഗമുണ്ടാകുന്നത്. ശ്വാസകോശത്തെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. രോഗികളിൽ നിന്നും ചുമ, തുമ്മൽ, തുപ്പൽ എന്നിവ വഴി വായുവിലൂടെയാണ് ക്ഷയരോഗം പടരുന്നത്. ഒരു വ്യക്തി ക്ഷയരോഗ അണുക്കൾ ശ്വസിക്കുമ്പോൾ, അണുക്കൾ ശ്വാസകോശത്തിൽ സ്ഥിരതാമസമാക്കുകയും വളരാൻ തുടങ്ങുകയും ചെയ്യും. അവിടെനിന്ന് രക്തത്തിലൂടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളായ വൃക്ക, നട്ടെല്ല്, തലച്ചോറ് എന്നിവയിലേക്കും പടരാം. അപൂർവമായി ഹൃദയത്തിന്റെ പാടകളെയും ഇത് ബാധിക്കാം. ഇവയെല്ലാം ഒരു രോഗിയെ ഗുരുതരാവസ്ഥയിലേക്ക് നയിക്കുന്നത് ആയിരിക്കും. ശ്വാസകോശത്തിലോ തൊണ്ടയിലോ ഉള്ള ക്ഷയരോഗം പകരുന്നതാണ്. എന്നാൽ നട്ടെല്ല്, വൃക്ക പോലുള്ള ഭാഗങ്ങളിലെ ക്ഷയരോഗം സാധാരണയായി പകരുന്നതല്ല.

ഒരാൾക്ക് ക്ഷയരോഗ അണുബാധ ഉണ്ടായാൽ അവർ ഉടനെ രോഗിയാവണമെന്നില്ല. ശരീരത്തിൽ പ്രവേശിക്കുന്ന ക്ഷയരോഗ അണുക്കൾക്ക് ദീർഘകാലം നിഷ്ക്രിയമായിരിക്കാൻ സാധിക്കും. ഇങ്ങനെയുള്ളവർക്ക് രോഗലക്ഷണങ്ങളൊന്നും തന്നെ ഉണ്ടാവുകയില്ല. ഇത്തരത്തിൽ ലക്ഷണങ്ങളില്ലാത്ത അണുവാഹകരിൽ 5-10 ശതമാനം വരെ പിന്നീട് ലക്ഷണങ്ങളോടുകൂടിയ ക്ഷയരോഗികളായി മാറാറുണ്ട്. രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.

പ്രതിരോധശേഷി കുറഞ്ഞവരിൽ, പ്രത്യേകിച്ച് HIV അണുബാധ ഉള്ളവർക്ക് ക്ഷയരോഗം വരാൻ സാധ്യത വളരെ കൂടുതലാണ്. ക്ഷയരോഗം ആർക്കുവേണമെങ്കിലും വരാമെന്നിരിക്കെ, ചില പ്രത്യേക രോഗങ്ങളുള്ളവർക്ക് ക്ഷയരോഗസാധ്യത കൂടുതലാണ്. ഉദാഹരണമായി, HIV/AIDS, പ്രമേഹം, കഠിനമായ വൃക്ക രോഗം, കീമോതെറാപ്പി കഴിഞ്ഞവർ, ട്രാൻസ്പ്ലാന്റ് കഴിഞ്ഞവർ, പോഷക ആഹാര കുറവുള്ളവർ, ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവർ എന്നിവർക്ക് രോഗസാധ്യത വളരെ കൂടുതലാണ്.

ലക്ഷണങ്ങൾ

ചുമ, നെഞ്ചുവേദന, ക്ഷീണം, അകാരണമായി ശരീരഭാരം കുറയുക, രാത്രി പനിയുണ്ടാവുക, വിശപ്പില്ലായ്മ എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. മിക്കപ്പോഴും രോഗലക്ഷണം തുടങ്ങി മാസങ്ങൾക്ക് ശേഷമാണ് പലരും വൈദ്യസഹായം തേടുന്നത്. അതുകൊണ്ടുതന്നെ ചികിത്സ വൈകുകയും രോഗം മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യത കൂടുകയും ചെയ്യും.

രോഗനിർണയം

രോഗനിർണയത്തിനായി കഫ പരിശോധനയാണ് ഏറ്റവും ലളിതം. ഇതുകൂടാതെ മറ്റു ശരീരസ്രവങ്ങളും പരിശോധിക്കാവുന്നതാണ്. Sputum Culture, നെഞ്ചിലെ എക്സ്-റേ, സി.ടി. സ്കാൻ എന്നിവയാണ് മറ്റു പരിശോധനകൾ.

പ്രതിരോധമാർഗങ്ങൾ

ചികിത്സയേക്കാൾ എളുപ്പം പ്രതിരോധമാണ്. ക്ഷയരോഗത്തിനെതിരെയുള്ള വാക്സിൻ ആണ് ബി.സി.ജി. (BCG). ഇന്ത്യയിൽ എല്ലാ കുട്ടികൾക്കും ജനിച്ചയുടനെ ബി.സി.ജി. വാക്സിനേഷൻ നടത്തുന്നുണ്ട്. ഇത് ഗുരുതരമായ ക്ഷയരോഗത്തെയാണ് തടയുന്നത്.

രോഗികൾക്കു പുറമേ രോഗികളുമായി സമ്പർക്കമുണ്ടായവർക്കും ക്ഷയം വരുന്നത് തടയാൻ പ്രതിരോധ മരുന്നുകൾ ഉപയോഗിക്കാവുന്നതാണ്. ക്ഷയരോഗത്തിന്റെ ചികിത്സയ്ക്കായി RIFAMPICIN, ISONIAZID തുടങ്ങിയ മരുന്നുകൾ ആറുമാസത്തേക്ക് ആണ് ഉപയോഗിക്കേണ്ടത്. ചില രോഗികളിൽ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ കഴിവുള്ള അണുക്കളെ കണ്ടുവരാറുണ്ട്. ഈ രോഗികളുടെ ചികിത്സ സങ്കീർണവും ദൈർഘ്യമേറിയതുമാണ്. ക്ഷയരോഗത്തിന്റെ ചികിത്സ ആരോഗ്യ പ്രവർത്തകരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ചെയ്യേണ്ടതാണ്. ചികിത്സ പൂർത്തിയാക്കിയില്ലെങ്കിൽ നിലവിലുള്ള ക്ഷയരോഗം മാരകമായി മാറുകയും ചെയ്യും.

രോഗികൾ പാലിക്കേണ്ട മുൻകരുതലുകൾ

  • രോഗം നിർണയിച്ചാൽ ഏതാനും ആഴ്ചകൾ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കുക.
  • വായുസഞ്ചാരമുള്ള മുറികൾ ഉപയോഗിക്കുക.
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യുവോ തുണിയോ മറ്റും ഉപയോഗിക്കുക.
  • ഉപയോഗിച്ച ടിഷ്യു അലസമായി എറിയാതെ ചവറ്റുകുട്ടയിൽ നിക്ഷേപിക്കുക.
  • മാസ്ക് ധരിക്കുക.
  • ക്ഷയത്തെ നിർമാർജനം ചെയ്യാൻ ഏറ്റവും പ്രധാനം ചികിത്സ പൂർത്തീകരിക്കുക എന്നതുതന്നെയാണ്.
ഇന്ന് കോവിഡ്-19 നേരിടുന്നതിൽ നാം കാണിക്കുന്ന ആർജവം ക്ഷയരോഗത്തെ പ്രതിരോധിക്കുന്നതിലും കാണിക്കണം. ക്ഷയരോ​ഗ നിർമ്മാർജനത്തിനായി ലോക നേതാക്കളുടെയും സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും പൊതുജനത്തിന്റെയും കൂട്ടായ സമയബന്ധിതമായ ഇടപെടൽ ആവശ്യമാണ്. 2030 ഇന്ത്യയെ ക്ഷയരോഗ മുക്തമാക്കാൻ അണിചേരൂ. "The Clock is Ticking".

(കോഴിക്കോട് മേയ്ത്ര ഹോസ്‌പിറ്റലിലെ കൺസൾട്ടന്റ് പൾമനോളജിസ്റ്റാണ് ലേഖിക)

Content Highlights: World Tuberculosis Day 2021, what is tuberculosis symptoms and treatments, Health

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


Vairajathan Temple

ചിട്ടി കാരണം അനാഥമായിപ്പോയൊരു ദൈവം | നാടുകാണി

Sep 11, 2021

Most Commented