അപകടങ്ങളും ശരീരത്തിനുണ്ടാകുന്ന ​ഗുരുതര പ്രശ്നങ്ങളും പ്രതിരോധിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ


ഡോ. മുഹമ്മദ് ഹനീഫ്.എം

Representative Image | Photo: Gettyimages.in

ലോകമെമ്പാടും ഒക്ടോബര്‍ 17ന് ട്രോമാ ദിനമായി ആചരിക്കുന്നു. അപകടങ്ങള്‍ മൂലം ഒരു വ്യക്തിക്ക് പരിക്കുകളും വൈകല്യങ്ങളും മരണവും ഒക്കെ സംഭവിക്കുന്നു. ഈ വിഷയത്തെപ്പറ്റി പൊതുസമൂഹത്തില്‍ അവബോധം സൃഷ്ടിക്കുവാനും അതുവഴി അപകടങ്ങള്‍ കുറയ്ക്കുവാനും ലക്ഷ്യമിട്ടാണ് ഈ ദിനം ആചരിക്കുന്നത്.

ഒരു വ്യക്തിയുടെ ശരീരത്തില്‍ ഏല്‍ക്കുന്ന ഏതൊരു ക്ഷതവും ട്രോമ ആയിട്ടാണ് കണക്കാക്കുന്നത്. റോഡ് അപകടങ്ങള്‍, ഉയരത്തില്‍ നിന്നുള്ള വീഴ്ചകള്‍, തീപിടുത്തം മൂലമുള്ള അപകടങ്ങള്‍, പൊള്ളല്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എതിരെയുള്ള ഗാര്‍ഹിക പീഡനം എന്നിവ ട്രോമയില്‍ ഉള്‍പ്പെടുന്നു. പല കാരണങ്ങള്‍ കൊണ്ടും ഇവയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് റോഡപകടങ്ങളാണ്. മിക്ക റോഡ് അപകടങ്ങളും ആള്‍ക്കാരില്‍ താല്‍ക്കാലികമായോ ശാശ്വതമായോ ഗുരുതരമായ വൈകല്യങ്ങള്‍ ഉണ്ടാക്കുന്നതാണ്.ഇന്ത്യയില്‍ മാത്രം 10 ലക്ഷത്തോളം ആള്‍ക്കാരാണ് ഒരു വര്‍ഷം മരണപ്പെടുന്നത്. 20 ലക്ഷം ആളുകള്‍ ആശുപത്രികളില്‍ പ്രവേശിക്കപ്പെടുകയും ചെയ്യുന്നു. ഓരോ വര്‍ഷവും ശരാശരി 2 - 2.5 ലക്ഷം റോഡ് അപകടങ്ങള്‍ നടക്കുന്നു എന്നാണ് ഇന്ത്യയിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്. അപകടത്തിന്റെ എണ്ണത്തിന് അനുപാതമായി മരണങ്ങളും വൈകല്യങ്ങളും ഉണ്ടാകുന്നു. ഈ അപകടങ്ങള്‍ കൂടുതലും കണ്ടുവരുന്നത് ചെറുപ്പക്കാരിലാണ്. ഇത്തരം അപകടങ്ങളിലൂടെ അവരുടെ ജീവിത നിലവാരത്തില്‍ ഗുരുതരമായ വീഴ്ച സംഭവിക്കുന്നു. ചില അപകടങ്ങള്‍ മൂലം മരണം വരെ സംഭവിക്കുന്നു, അതുവഴി പുതുതലമുറയുടെ കാര്യപ്രാപ്തി സമൂഹത്തിന് നഷ്ടമാകുന്നു.

റോഡ് അപകടങ്ങള്‍ക്ക് വഴിതെളിക്കുന്ന മറ്റു പ്രധാന കാരണങ്ങള്‍ റോഡുകളുടെ രൂപകല്പനയും അവയുടെ അവസ്ഥയുമാണ്. മതിയായ മുന്നറിയിപ്പ് ബോര്‍ഡുകളുടെ അഭാവവും മോശം നിലവാരത്തിലുള്ള റോഡ് നിര്‍മ്മാണവുമാണ് മറ്റു അപകട ഘടകങ്ങള്‍.

അപകടങ്ങളും അതുമൂലം ശരീരത്തിന് സംഭവിക്കുന്ന ഗുരുതര പ്രശ്‌നങ്ങളും നമുക്ക് വലിയൊരു പരിധിവരെ പ്രതിരോധിക്കാനാകും. ഒരു സാധാരണ പൗരന്‍ എന്ന നിലയ്ക്ക് നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

 • റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക.
 • റോഡ് സിഗ്‌നലുകള്‍ക്കും ട്രാഫിക് സിഗ്‌നലുകളിലും ശ്രദ്ധ ചെലുത്തുക.
 • ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ധരിക്കുക.
 • വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം ഒഴിവാക്കുക.
 • ദൂര യാത്ര ചെയ്യുമ്പോള്‍ ഇടയ്ക്ക് ചെറിയ ഇടവേള നല്‍കി യാത്ര തുടരുക.
 • കുട്ടികളുടെ കൈയെത്തുന്ന രീതിയില്‍ ഇലക്ട്രിക് ഉപകരണങ്ങള്‍, സ്വിച്ചുകള്‍, കത്തിപോലുള്ള മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ വയ്ക്കാതിരിക്കുക.
 • വാഹന യാത്രയില്‍ കുട്ടികള്‍ക്കും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുക.
 • പ്രഥമ ശുശ്രൂഷ നല്‍കുന്നതിനുള്ള സൗകര്യം വാഹനങ്ങളില്‍ കരുതുക (First Aid Box).
 • ഒരു അപകടം സംഭവിക്കുമ്പോള്‍ ഉചിതമായ രീതിയില്‍ തീരുമാനമെടുക്കാനുള്ള അറിവ് നേടുവാന്‍ ശ്രമിക്കുക.
ഇത്തരം അപകടങ്ങള്‍ നടക്കുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

 • വാഹനം ഓടിക്കുമ്പോള്‍ ക്ഷീണിതന്‍ ആണെങ്കിലോ ഉറക്കം വരുന്നുണ്ടെങ്കിലോ ഉടന്‍ തന്നെ വാഹനം ഓടിക്കുന്നത് നിര്‍ത്തേണ്ടതാണ്. മദ്യപിച്ചിട്ടുണ്ടെങ്കില്‍ വാഹനം ഓടിക്കരുത്.
 • മറ്റുള്ളവര്‍ക്കും തനിക്കും അപകടം ഉണ്ടാക്കുന്ന രീതിയില്‍ വാഹനം ഓടിക്കാതിരിക്കുക.
 • അപകടത്തില്‍ കഴുത്തിനോ നട്ടെല്ലിനോ കാര്യമായ ക്ഷതം ഏറ്റിട്ടുണ്ടെങ്കില്‍ രോഗിയെ അനക്കാന്‍ ശ്രമിക്കരുത്. പാരാമെഡിക്കല്‍ സ്റ്റാഫിന്റെ സഹായത്തോടെ മാത്രമേ രോഗിയെ സ്ഥാനം മാറ്റാന്‍ പാടുള്ളൂ.
 • അബോധാവസ്ഥയില്‍ കിടക്കുന്ന ആള്‍ക്ക് വായില്‍ വെള്ളം ഒഴിച്ചു കൊടുക്കാന്‍ പാടില്ല.
 • ഒരു അപകടം സംഭവിക്കുമ്പോള്‍ ജീവന്‍ രക്ഷിക്കുന്നതിനും അടിയന്തിര സാഹചര്യങ്ങളില്‍ ശരിയായ രീതിയില്‍ എങ്ങനെ ഇടപെടണമെന്നും നമ്മുടെ സമൂഹത്തിലെ ഓരോ പൗരന്മാരും അവബോധരാവുക. അപകടങ്ങള്‍ ഒഴിവാക്കുന്നതാണ് ഉചിതമായ മാര്‍ഗ്ഗമെന്ന് മനസ്സിലാക്കുക.
പട്ടം എസ്.യു.‍ടി ഹോസ്പിറ്റലിൽ എമർജൻസി ഡിപ്പാർട്മെന്റ് വിഭാ​ഗം മേധാവിയാണ് ലേഖകൻ.

Content Highlights: world trauma day significance prevention and cure


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented