ഇന്ത്യ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുക എപ്പോള്‍?


ഷാജന്‍ സി. കുമാര്‍

ഗ്രാമപ്രദേശങ്ങളേക്കാള്‍ കൂടുതല്‍ ആളുകള്‍ നഗരപ്രദേശങ്ങളില്‍ താമസിക്കുന്ന ആദ്യ വര്‍ഷമായിരുന്നു 2007, 2050-ഓടെ ലോക ജനസംഖ്യയുടെ 66 ശതമാനം നഗരങ്ങളില്‍ താമസിക്കും.

ലോക ജനസംഖ്യാദിനത്തിൽ തിങ്ങിനിറഞ്ഞ ഡൽഹിയിലെ മാർക്കറ്റ്‌ | Photo: ANI

ഗോള ജനസംഖ്യാ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനായി എല്ലാ വര്‍ഷവും ജൂലൈ 11-നാണ് ലോക ജനസംഖ്യാദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ ഗവേണിംഗ് കൗണ്‍സില്‍ 1989-ലാണ് ഇതിന് തുടക്കം കുറിച്ചത്.

ലോകജനസംഖ്യ ഒരു ബില്ല്യണ്‍ ആയി വളരാന്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങളെടുത്തു- പിന്നീട് മറ്റൊരു 200 വര്‍ഷത്തിനുള്ളില്‍ അത് ഏഴിരട്ടിയായി വളര്‍ന്നു. 2011-ല്‍ ആഗോള ജനസംഖ്യ 7 ബില്ല്യണ്‍ മാര്‍ക്കിലെത്തി, ഇന്ന് ഇത് ഏകദേശം 7.7 ബില്ല്യണ്‍ ആയി നില്‍ക്കുന്നു, ഇത് 2030-ല്‍ ഏകദേശം 8.5 ബില്ല്യണ്‍, 2050-ല്‍ 9.7 ബില്യണ്‍, 2100-ല്‍ 10.9 ബില്യണ്‍ എന്നിങ്ങനെ വളരുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രത്യുല്‍പാദന പ്രായത്തിലേക്ക് കടക്കുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിച്ചതാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാനമായും കാരണമായത്, ഒപ്പം ഫെര്‍ട്ടിലിറ്റി നിരക്കിന്റെ പ്രധാന മാറ്റങ്ങളും നഗരവല്‍ക്കരണവും കുടിയേറ്റവും ജനസംഖ്യാ വര്‍ദ്ധനവിനെ ത്വരിതപ്പെടുത്തി.

ആയുര്‍ദൈര്‍ഘ്യവും ഫെര്‍ട്ടിലിറ്റി നിരക്കും സമീപകാലത്ത് വലിയ മാറ്റങ്ങള്‍ കണ്ടിട്ടുണ്ട് . 1970-കളുടെ തുടക്കത്തില്‍ സ്ത്രീകള്‍ക്ക് ശരാശരി 4.5 കുട്ടികള്‍ വീതമുണ്ടായിരുന്നു; 2015 ആയപ്പോഴേക്കും ഇത് 2.5 കുട്ടികളായി കുറഞ്ഞു. അതേസമയം, ശരാശരി ആഗോള ആയുസ്സ് 1990-കളുടെ തുടക്കത്തില്‍ 64.6 വര്‍ഷത്തില്‍നിന്ന് 2019 ല്‍ 72.6 വര്‍ഷമായി ഉയര്‍ന്നു.

കൂടാതെ, ലോകം ഉയര്‍ന്ന തോതിലുള്ള നഗരവല്‍ക്കരണവും സാക്ഷ്യം വഹിച്ചു. ഗ്രാമപ്രദേശങ്ങളേക്കാള്‍ കൂടുതല്‍ ആളുകള്‍ നഗരപ്രദേശങ്ങളില്‍ താമസിക്കുന്ന ആദ്യ വര്‍ഷമായിരുന്നു 2007, 2050-ഓടെ ലോക ജനസംഖ്യയുടെ 66 ശതമാനം നഗരങ്ങളില്‍ താമസിക്കും.

Population

ഈ വലിയ മാറ്റങ്ങള്‍ക്കു ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ട്. അവ സാമ്പത്തിക വികസനം, തൊഴില്‍, വരുമാന വിതരണം, സാമൂഹിക സംരക്ഷണം എന്നിവയെ ബാധിക്കുന്നു. ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, പാര്‍പ്പിടം, ശുചിത്വം, വെള്ളം, ഭക്ഷണം എന്നിവയിലേക്കുള്ള വഴി ഉറപ്പാക്കാനുള്ള ശ്രമങ്ങളെയും അത് ശ്രമകരമാക്കുന്നു.

ഇപ്പോള്‍ അനുഭവിക്കുന്ന കോവിഡ് മഹാമാരി ഇന്ത്യയിലടക്കം ആഗോളതലത്തില്‍ ആരോഗ്യസംരക്ഷണ സംവിധാനങ്ങളിലെ ബലഹീനതകളെ തുറന്നുകാട്ടിയിട്ടുണ്ട്, മാത്രമല്ല ലൈംഗികവും പ്രത്യുല്‍പാദനപരവുമായ ആരോഗ്യ വിവരങ്ങളും സേവനങ്ങളും നല്‍കുന്നതില്‍ ഗുരുതരമായ വിടവുകള്‍ക്കും വെല്ലുവിളികള്‍ക്കും കാരണമായി. ഈ സേവനങ്ങളുടെ അപ്രര്യാപ്തത സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആരോഗ്യത്തെ ബാധിക്കുന്നു.

Population

2028-ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് കണക്കാക്കപ്പെടുന്നു, ഏകദേശം 1.45 ബില്യണ്‍ ജനസംഖ്യ. ഇപ്പോള്‍ ഒരു ഇടത്തരം വരുമാനമുള്ള രാജ്യമായ ഇന്ത്യ ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും കാര്യമായ പുരോഗതി കൈവരിച്ചെങ്കിലും വിശാലമായ അസമത്വങ്ങള്‍ നിലനില്‍ക്കുന്നു. മാതൃമരണവും ലിംഗ വിവേചനവും ഉയര്‍ന്ന തോതില്‍ തുടരുന്നു. നേരത്തെയുള്ള വിവാഹവും ഗര്‍ഭാവസ്ഥയും 24 വയസ്സിന് താഴെയുള്ള സ്ത്രീകളില്‍ അമിതമായ മാതൃമരണത്തിന് കാരണമാകുന്നു. സ്ത്രീകളുടെ താഴ്ന്ന ആരോഗ്യനിലയും ഒരു ഘടകമാണ്.

പല രാജ്യങ്ങളിലും ലിംഗസമത്വത്തിന് ഭരണഘടനാപരമായ ഉറപ്പ് നല്‍കിയിട്ടും, ലോകമെമ്പാടും, ശരാശരി പുരുഷന്മാരുടെ നിയമപരമായ അവകാശത്തിന്റെ 75% സ്ത്രീകള്‍ മാത്രമാണ് ആസ്വദിക്കുന്നത്.

ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്ന സ്ത്രീകളില്‍ 4% മുതല്‍ 29% വരെ ഭര്‍ത്താവിന്റെയോ പങ്കാളികളുടെയോ അറിവില്ലാതെ ഇത് ചെയ്യുന്നുവെന്ന് ക്വാണ്ടിറ്റേറ്റീവ് സര്‍വേകള്‍ സൂചിപ്പിക്കുന്നു. 55% സ്ത്രീകള്‍ക്ക് മാത്രമേ അവരുടെ ശരീരത്തെക്കുറിച്ച് സ്വയം തീരുമാനമെടുക്കാന്‍ അധികാരമുള്ളൂ, ഗവണ്‍മെന്റുകള്‍, നയരൂപീകരണം നടത്തുന്നവര്‍, വികസന സ്ഥാപനങ്ങള്‍ എല്ലാം ഈ കാര്യം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട സമയമായിരിക്കുന്നു.

Content Highlights: World Population Day 2021

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented