സൗന്ദര്യാത്മകമായ ചികിത്സ മാത്രമല്ല പ്ലാസ്റ്റിക് സർജറി, പല ഗുരുതര അവസ്ഥകളെ അതിജീവിക്കാനുമുള്ള മാർ​ഗം


ഡോ. കെ. എസ്. കൃഷ്ണകുമാർ

സുന്ദരനും സുന്ദരിയുമാകാനുള്ള എളുപ്പവഴി എന്നാണ് മഹാഭൂരിപക്ഷം പേരും പ്ലാസ്റ്റിക് സര്‍ജറിയെ കുറിച്ച് ധരിച്ച് വെച്ചിരിക്കുന്നത്

Representative Image | Photo: Gettyimages.in

ന്ന് ലോക പ്ലാസ്റ്റിക് സര്‍ജറി ദിനമാണ്. പ്ലാസ്റ്റിക് സര്‍ജറിയുടെ വികാസന പരിണാമങ്ങളില്‍ രണ്ട് പ്രധാനപ്പെട്ട വഴിത്തിരിവുകള്‍ക്ക് ഇന്ത്യയുമായി അഭേദ്യമായ ബന്ധമുണ്ട്. ഇതില്‍ ആദ്യത്തേത് ലോകത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറികളിലൊന്ന് പുരാതന ഇന്ത്യന്‍ 'സര്‍ജന്‍' സുശ്രുതന്‍ നിര്‍വ്വഹിച്ചിരുന്നു എന്ന് പറയപ്പെടുന്ന ചെവിയുടേയും മൂക്കിന്റെയും പുനര്‍നിര്‍മ്മിതിയായിരുന്നു. രണ്ടാമത്തേത് ഇന്ത്യയില്‍ പത്ത് വര്‍ഷത്തോളം തുടര്‍ച്ചയായി വിജയകരമായി നടന്നുവന്ന ദേശീയ പ്ലാസ്റ്റിക് സര്‍ജറി ദിനാഘോഷമാണ് എന്നതാണ്. ജൂലൈ 15 ലോക പ്ലാസ്റ്റിക് സര്‍ജറി ദിനമായി ആചരിച്ച് തുടങ്ങാനുള്ള കാരണവും ഇതാണ്. ലോകത്തിലെ മുഴുവന്‍ പ്ലാസ്റ്റിക് സര്‍ജന്മാര്‍ക്കും ആശയസംവേദനത്തിനും ചികിത്സാ മേഖലയുടെ വ്യാപ്തിയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനുമെല്ലാം ഈ ആചരണം സഹായകരമായി.

2011ലാണ് അസോസിയേഷന്‍ ഓഫ് പ്ലാസ്റ്റിക് സര്‍ജന്‍ ഇന്ത്യയുടെ പ്രസിഡണ്ടായിരുന്ന ഡോ. രാജാ സബാപതി ദേശീയ പ്ലാസ്റ്റിക്, റീകണ്‍സ്ട്രക്ടീവ് ദിനാഘോഷം എന്ന ആശയം മുന്നിലേക്ക് വെച്ചതും നടപ്പിലാക്കിയതും. ഇതിന്റെ ഭാഗമായി ഇതേ വര്‍ഷം ജൂലൈ 15 മുതല്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ളപ്ലാസ്റ്റിക് സര്‍ജന്മാര്‍ ഒത്തുകൂടാനും ഒറ്റദിവസം കൂട്ടായി പ്ലാസ്റ്റിക് സര്‍ജറി എന്ന ചികിത്സാമേഖലയെ കുറിച്ചുള്ള അറിവ് ജനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കാനും തുടങ്ങി. സൗജന്യ ശസ്ത്രക്രിയകള്‍, ബോധവത്കരണ പരിപാടികള്‍, സംഭാഷണങ്ങള്‍, പ്രഭാഷണങ്ങള്‍, പ്രിന്റ് ചെയ്ത ബോധവത്കരണ ഉപാധികള്‍, സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകള്‍ തുടങ്ങി അനേകം മാധ്യമങ്ങള്‍ ഇതിനായി ഫലപ്രദമായി ഉപയോഗപ്പെടുത്തി വരുന്നു.

എന്താണ് പ്ലാസ്റ്റിക്-റീ കണ്‍സ്ട്രക്ടീവ് സര്‍ജറി?

സുന്ദരനും സുന്ദരിയുമാകാനുള്ള എളുപ്പവഴി എന്നാണ് മഹാഭൂരിപക്ഷം പേരും പ്ലാസ്റ്റിക് സര്‍ജറിയെ കുറിച്ച് ധരിച്ച് വെച്ചിരിക്കുന്നത്. സൗന്ദര്യാത്മകമായ ചികിത്സ എന്നത് പ്ലാസ്റ്റിക് സര്‍ജറി എന്ന വിപുലമായ ചികിത്സ മേഖലയുടെ കേവലം ഒരും ഭാഗം മാത്രമാണ്. ഇതിനപ്പുറത്ത് ജന്മനാലുള്ള വൈകല്യങ്ങള്‍, അപകടങ്ങള്‍ മൂലമോ ശസ്ത്രക്രിയകള്‍ മൂലമോ സംഭവിക്കുന്ന അംഗഭംഗങ്ങളും പരിക്കുകളും, തീപ്പൊള്ളല്‍ തുടങ്ങിയ അനേകം കാരണങ്ങള്‍ മൂലമുണ്ടാകുന്ന ജീവന് വരെ ഹാനി സൃഷ്ടിക്കുന്ന ഗുരുതരമായ അവസ്ഥകളെ ഫലപ്രദമായി ശസ്ത്രക്രിയയിലൂടെ ഭേദമാക്കുന്ന ചികിത്സാ വിഭാഗമാണ് പ്ലാസ്റ്റിക് & റീ കണ്‍സ്ട്രക്ടീവ് സര്‍ജറി എന്നത്. ഇത്തരം രോഗാവസ്ഥകളെ ഫലപ്രദമായി സര്‍ജറിയിലൂടെ തരണം ചെയ്യുന്നത് മൂലം പല തരത്തിലുള്ള നേട്ടങ്ങളാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിയെ സംബന്ധിച്ച് കരഗതമാകുന്നത്. ആരോഗ്യകരമായ ജീവിതം, വൈകല്യങ്ങളില്‍ നിന്നുള്ള മുക്തി എന്നിവ ഇതില്‍ പ്രധാനപ്പെട്ടതാണ്. പ്ലാസ്റ്റിക് സര്‍ജറിയുടെ പ്രധാന നേട്ടങ്ങള്‍ ഇനി പറയുന്നു.

1) ആത്മവിശ്വാസം കൈവരിക്കല്‍

കൈവലമായ സൗന്ദര്യ വര്‍ദ്ധക ശസ്ത്രക്രിയകള്‍ പോലും വിധേയനാകുന്ന വ്യക്തിക്ക് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. എന്നാല്‍ മുച്ചിറി, മുച്ചുണ്ട്, പൊള്ളലേറ്റ് വികൃതമായ ശരീരം തുടങ്ങിയവ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്നവരുടെ അവസ്ഥയെക്കുറിച്ച് ചിന്തിച്ച് നോക്കൂ. മറ്റുള്ളവരോട് ഇടപെടാനും, സാമൂഹിക കൂട്ടായ്മകളില്‍ നിന്ന് അകന്ന് നില്‍ക്കാനും അതുവഴി ആത്മവിശ്വാസം നഷ്ടപ്പെടാനുമെല്ലാം ഇടയാകുന്നത് സ്വാഭാവികമാണ്. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ഇത്തരം അവസ്ഥകളെ ഫലപ്രദമായി അതിജീവിക്കുവാനും ആത്മവിശ്വാസത്തോടെയുള്ള ജീവിതം കരഗതമാകുവാനും സാധിക്കുന്നു.

2) ശാരീരികാരോഗ്യം വീണ്ടെടുക്കല്‍

അപകടങ്ങളിലും മറ്റ് പെട്ട് ഗുരുതരമായ പരിക്കുകളും, അംഗവൈകല്യവും മറ്റും സംഭവിച്ചവര്‍ക്ക് പ്ലാസ്റ്റിക് & റീ കണ്‍സ്ട്രക്ടീവ് സര്‍ജറിയിലൂടെ ഈ അവസ്ഥയ അതിജീവിക്കാന്‍ സാധിക്കുന്നു. ഏറ്റവും മികച്ചരീതിയില്‍ പരമാവധി പൂര്‍ണ്ണതയോടെ പഴയ ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ സാധിക്കും.

3) മാസികാരോഗ്യം തിരിച്ച് പിടിക്കല്‍

മാനസികാരോഗ്യം തിരിച്ച് പിടിക്കാന്‍ സാധിക്കും എന്നത് പ്രധാന നേട്ടങ്ങളിലൊന്നാണ്. സ്തനാര്‍ബുദം മൂലം സ്തനങ്ങള്‍ നീക്കം ചെയ്യേണ്ടി വരുന്നവര്‍ക്ക് കൃത്രിമ സ്തനം വെച്ചുപിടിപ്പിക്കുന്നത് ഇതിന് ഉദാഹരണമാണ്. അവയവങ്ങളും മറ്റും നീക്കം ചെയ്യപ്പെടുകയോ, വൈകല്യത്തില്‍ തുടരേണ്ടി വരികയോ ചെയ്യുന്നവര്‍ക്ക് മാനസികമായ സമ്മര്‍ദ്ദവും മറ്റും ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഈ അവസ്ഥയെ അതിജീവിക്കുവാന്‍ പ്ലാസ്റ്റിക് സര്‍ജറി സഹായകരമാകുന്നു.

4) അവയവങ്ങളുടെ ചലനശേഷി തിരിച്ച് പിടിക്കല്‍

അപകടങ്ങളിലും മറ്റും അംഗഭംഗം വരുന്നവര്‍ക്ക് പലപ്പോഴും സാധാരണ ശസ്ത്രക്രിയകളിലൂടെ തന്നെ അവയവം വെച്ചുപിടിപ്പിക്കാറുണ്ട്. പക്ഷേ ഇത്തരം സാഹചര്യങ്ങളില്‍ ചലനശേഷി നഷ്ടപ്പെട്ട് പോകുന്നത് പതിവാണ്. ആയിരക്കണക്കിന് വരുന്ന അതിസൂക്ഷ്മമായ ഞരമ്പുകളെ തമ്മില്‍ ചേര്‍ത്ത് വെച്ച് രക്തപ്രവാഹവും, സംവേദന ക്ഷമതയുമെല്ലാം തിരിച്ച് പിടിക്കുക എന്നത് വലിയ സങ്കീര്‍ണ്ണമായ പ്രവര്‍ത്തിയാണ്. പ്ലാസ്റ്റിക് സര്‍ജറിയോടൊപ്പം മൈക്രോവാസ്‌കുലാര്‍ സര്‍ജറി കൂടി പ്രയോജനപ്പെടുത്തി ഇത്തരം സന്ദര്‍ഭങ്ങളില്‍ അവയവങ്ങളുടെ ചലനശേഷി പരമാവധി തിരിച്ച് പിടിക്കാന്‍ സാധിക്കും.

പ്രധാന പ്ലാസ്റ്റിക് & റീ കണ്‍സ്ട്രക്ടീവ് ശസ്ത്രക്രിയകള്‍

അതി വിപുലവും അത്രതന്നെ സങ്കീര്‍ണ്ണവുമാണ് പ്ലാസ്റ്റിക് സര്‍ജറി എന്ന ചികിത്സാ വിഭാഗത്തിന്റ വൈപുല്യം. അപകടങ്ങളിലും മറ്റും പരിക്ക് പറ്റുക, തീ പൊള്ളലേല്‍ക്കുക തുടങ്ങിയ സാഹചര്യങ്ങളിലെ ചികിത്സകള്‍ക്ക് പുറമെ മുഖം, സ്തനം, ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ മുതലായവയ്ക്കുള്ള ശസ്ത്രക്രിയകള്‍ക്ക് പുറമെ ഭാരം കുറയ്ക്കാനും, പ്രായത്തിന്റെ ഭാഗമായുള്ള ചുളിവുകള്‍ ഇല്ലാതാക്കാനും, സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുമെല്ലാമുള്ള നിരവധി ശസ്ത്രക്രിയകള്‍ ഈ മേഖലയില്‍ ലഭ്യമാണ്.

ആസ്റ്റര്‍ മിംസ് നോര്‍ത്ത് കേരള റീജ്യണ്‍ പ്ലാസ്റ്റിക് & റീകണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാ​ഗം മേധാവിയാണ് ലേഖകൻ

Content Highlights: world plastic surgery day, things to know about plastic surgery

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented