പുകയിലയോട് വിട പറയാൻ ന്യൂഇയർ വരെ കാത്തിരിക്കേണ്ട; ഉപേക്ഷിക്കാൻ ചില വഴികൾ


ഡോ. ​ഗസൻഫെർ ഷെയ്ഖ്

പുകയില മനുഷ്യ ശരീരത്തിന്റെ ഏതാണ്ട് ഏല്ലാ അവയവങ്ങളെയും ദോഷകരമായി ബാധിക്കുന്നു

Representative Image | Photo: AP

രോക്ഷ ധൂമപാനമടക്കം പുകയില ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും പുകയില ഉപയോഗം കുറക്കാനും വേണ്ടി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ലോക പുകയില വിരുദ്ധദിനം എല്ലാ വർഷവും മെയ് 31ന് ആചരിക്കുന്നു. പലവിധം പുകയില ഉത്പന്നങ്ങളുടെ മാരക ഭവിഷ്യത്തുകളെ കുറിച്ച് ലോകം മുഴുവൻ ചർച്ചയാക്കാനും അവയെ വർജ്ജിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കാനും ഈ അവസരം ഉപയോഗപ്പെടുന്നു. ഈ വർഷത്തെ പുകയില വിരുദ്ധദിനം പുകയിലയുടെ മാരക സ്വഭാവത്തെക്കുറിച്ചും പുകയില കമ്പനികളുടെ പുകവലി പ്രചരിപ്പിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളെ കുറിച്ചും പുകവലിക്ക് എതിരെ ലോകാരോഗ്യ സംഘടന നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ചും എങ്ങനെ ആഗോഗ്യത്തെയും ആരോഗ്യകരമായ ജീവിതത്തെയും ഭാവി തലമുറകൾക്കായി ആർജ്ജിക്കാമെന്നതിനെ കുറിച്ചും ഊന്നി പറയുന്നു. പുകവലിയെന്ന മഹാമാരിമൂലം ഉണ്ടാകുന്ന രോഗങ്ങളിലേക്കും മരണങ്ങളിലേക്കും ലോക ശ്രദ്ധ കൊണ്ടുവരുവാനായി 1988 ലാണ് ലോകാരോഗ്യ സംഘടന ലോക വിരുദ്ധ ദിനാചരണത്തിന് തുടക്കം കുറിച്ചത്.

പുകയില പരിസ്ഥിതിക്ക് ഹാനികരം

'പുകയില - പരിസ്ഥിതിക്ക് ഹാനികരം' എന്നതാണ് ഇത്തവണത്തെ പുകയില വിരുദ്ധ ദിനത്തിന്റെ സന്ദേശം. പുകയില വിപണന-വ്യാപാര മേഖല നമ്മുടെ പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതം വളരെ വലുതാണ്. അത് നമ്മുടെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെയും പ്രകൃതി വിഭവങ്ങളുടെ ആരോഗ്യ ശോഷണത്തിനും കാരണമാകുന്നു. പുകയിലയും പുകവലിയും മനുഷ്യനുണ്ടാക്കുന്ന മാരക ആരോഗ്യാവസ്ഥകളെ കുറിച്ച് പിന്നെ പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. പുകയില പ്രതിവർഷം 80 ലക്ഷം പേരെ കൊല്ലുന്നു. മനുഷ്യസമൂഹത്തിന്റെ ആരോഗ്യത്തെ ഹനിക്കും വിധം പുകയിലയുടെ നിർമാണവും വിപണനവും നമ്മുടെ പരിസ്ഥിതിയെയും വിഷമയമാക്കുന്നു. ഇത് പുകവലിക്കാർക്ക് ആ ശീലം എന്നെന്നേക്കുമായി നിർത്താൻ മറ്റൊരു പ്രധാന കാരണമായി മാറുന്നു. വർഷത്തിൽ 84 മെഗാടൺ ഹരിതഗൃഹ വാതകം പുറപ്പെടുവിക്കുക വഴി പുകയില വ്യവസായം കാലാവസ്ഥാ വ്യതിയാനങ്ങൾക്കും ആക്കം കൂട്ടുന്നു. പ്രതിവർഷം 35 ലക്ഷം ഹെക്റ്റർ ഭൂമി പുകയില വ്യാവസായത്തിനായി നശിപ്പിക്കപ്പെടുന്നു എന്നാണ് കണക്ക്. ഇവിടെയാണ് ഇത്തവണത്തെ പുകയില വിരുദ്ധ ദിനത്തിന്റെ സന്ദേശം പ്രസക്തമാകുന്നത്.

പ്രത്യാഘാതങ്ങൾ

പുകയില മനുഷ്യ ശരീരത്തിന്റെ ഏതാണ്ട് ഏല്ലാ അവയവങ്ങളെയും ദോഷകരമായി ബാധിക്കുന്നു. പുകയില ഉപയോഗവും പുകവലിയും ഒരാൾക്ക് മറ്റു വ്യാധികൾ വരുന്നതിന്റെ ആക്കം കൂട്ടുകയും ചെയ്യുന്നു. പുകവലി ഒരു മനുഷ്യനെ ശാരീരികമായും സാമൂഹികമായും സാമ്പത്തികമായും തളർത്തുന്നു. പുകവലിയിലൂടെ അപകടകാരികളായ രാസപദാർത്ഥങ്ങൾ പെട്ടന്ന് തന്നെ ശരീരത്തിന്റെ എല്ലാ ഭാഗത്തും രക്തത്തിലൂടെ എത്തിച്ചേരുന്നു. പുകയിലയിൽ അടങ്ങിയിട്ടുള്ള 'നിക്കോട്ടിൻ' പുകയിലയോടുള്ള ആസക്തിക്ക് കാരണമാകുന്നു. നിക്കോട്ടിൻമൂലം ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന 'ഡോപ്പമിൻ' എന്ന രാസവസ്തു പുകയിലയോടുള്ള ആസക്തി കൂട്ടുന്നു. ഈ ആസക്തി പുകയില ഉപയോഗം പൊതുവെ കൂടുവാൻ വഴിവക്കുന്നു. അതുവഴി ഒരു വ്യക്തി കൂടുതൽ വ്യഥകളിലേക്കും നമ്മുടെ പരിസ്ഥിതി കൂടുതൽ നാശത്തിലേക്കും അടുക്കുന്നു. അതിനാൽ തന്നെ സമൂഹത്തെയും വ്യക്തിജീവിതങ്ങളെയും രക്ഷിക്കാൻ പുകയില ഉപയോഗം കുറക്കുക അല്ലെങ്കിൽ ഇല്ലാതാക്കുക എന്നത് അത്യന്താപേക്ഷിതമായ ഒരു കാര്യമെന്ന് വരുന്നു.

Also Read

കുട്ടികളിൽ‌ തടി കൂടുന്നു; ഭക്ഷണത്തിലും ...

ചെറിയ ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടണം; ...

കൗൺസലിങ്ങിനൊപ്പം മരുന്നും; എത്രകാലമായി ...

കൗമാരക്കാരിൽ ക്രമം തെറ്റിയും അമിതമായും ...

പുകയില മൂലം ഒരുവർഷം 80ലക്ഷം മരണം; ശ്വാസകോശം ...

പുകവലിയാണ് ശ്വാസകോശ ക്യാൻസറിന് പ്രധാന കാരണം. പുകയില മറ്റ് തരം ക്യാൻസറുകൾക്കും ഹേതുവാകുന്നുണ്ട്. പുകയില ഗുരുതരമായ ശ്വസന സംബന്ധിയായ രോഗങ്ങൾക്ക് വളം വെക്കുന്നതിനൊപ്പം ഹൃദ്രോഗങ്ങൾക്കും സ്ട്രോക്കിനും കാരണമാകുന്നു. പുകവലിക്കാർക്ക് ടൈപ്പ് 2 ഡയബെറ്റിസ് വരുവാനുള്ള സാധ്യത 40% അധികമാണ്. പുകയില ഉപയോഗം മനുഷ്യന്റെ രോഗപ്രതിരോധ ശക്തിയെ കുറക്കുന്നതുമൂലം. ബാക്ടീരിയൽ-വൈറൽ അണുബാധയ്ക്ക് സാധ്യതയേറ്റുന്നു. പുകവലി പല്ലുകൾക്കും മോണകൾക്കും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. പുകയില രക്തചംക്രമണത്തിന്റെ വേഗത കുറക്കുന്നതിനാൽ കേൾവിക്കും കാഴ്ചക്കും ശോഷണം ഉണ്ടാകാൻ സാധ്യതയുണ്ട്. പുകയില ഉപയോഗം പ്രത്യുൽപാദന ശേഷിയെയും ബാധിച്ചേക്കാം. ഒരു പുകവലിക്കാരൻ അയാളുടെ ചുറ്റുമുള്ള ആളുകളുടെയും ആരോഗ്യത്തെയും അപകടത്തിലാക്കുന്നു.

നിക്കോട്ടിൻ നമ്മുടെ രക്ത ധമനികളെ ഇടുങ്ങിയതാക്കുന്നു. ഇത് ഹൃദയത്തിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. നിക്കോട്ടിൻ രക്തത്തിൽ കലർന്ന് കഴിഞ്ഞാൽ രക്ത ചംക്രമണം മെല്ലെയാകുകയും കൈകാലുകളിലേക്ക് ഓക്‌സിജൻ എത്തുന്നത് കുറയുകയും ചെയ്യുന്നു. കാർബൺ മോണോക്‌സൈഡ് ഹൃദയത്തിനു ഓക്‌സിജൻ ലഭിക്കുന്നതിന്റെ അളവ് കുറക്കുന്നു. ടാർ പറ്റിപ്പിടിച് ശ്വാസകോശത്തിന്റെ പ്രവർത്തനം തകരാറിലാകുന്നു. ഫിനോളുകൾ ശ്വാസനാളത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. പുകയിലയുടെ പുകയിലെ ചെറിയ കണങ്ങൾ അസ്വാസ്ഥ്യങ്ങൾക്കും ശ്വാസകോശ സംബന്ധിയായ രോഗങ്ങൾക്കും കാരണമാകുന്നു. ക്യാൻസറിന് കാരണമാകുന്ന ഒട്ടനവധി രാസവസ്തുക്കൾ പുകയിലയിൽ അടങ്ങിയിട്ടുണ്ട്. ഇത്തരം പല ആരോഗ്യ പ്രശ്‌നങ്ങളും പുകയിലയുടെ വിവിധ വകബേധങ്ങളിലൂടെ മനുഷ്യനെ പിടികൂടുന്നു.

പുകവലി എങ്ങിനെ ഉപേക്ഷിക്കാം ?

പുകയിലയുടെ ഉപയോഗം ആരംഭിക്കുന്ന വ്യക്തിയെ സംബന്ധിച്ച് ഏത് നിമിഷം വേണമെങ്കിലും നിർത്താൻ സാധിക്കും എന്ന ആത്മവിശ്വാസമുണ്ടാകും. ഈ ദുശ്ശീലത്തിന് അടിമയായി മാറി എന്നറിയുന്നത് ഇത് നിർത്താൻ ശ്രമിക്കുമ്പോഴാണ്. പുകവലി നിർത്താൻ എളുപ്പ വഴികളൊന്നുമില്ല. പുകവലി നിർത്താൻ ശുഭദിനങ്ങളുമില്ല. ന്യൂ ഇയറിന് നിർത്താം, ബർത്ത് ഡേക്ക് നിർത്താം എന്നൊന്നും ചിന്തിക്കേണ്ട. ഏറ്റവും അടുത്ത നിമിഷമാണ് പുകവലി നിർത്താനുള്ള ശുഭനിമിഷം എന്ന് മാത്രം ഓർമ്മിക്കുക. ഇനി പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ നിർത്താൻ ആഗ്രഹിക്കുന്നവർക്ക് സഹായകരമായി മാറും.

  • പുകവലിക്കാൻ പ്രചോദനം നൽകുന്ന സാഹചര്യങ്ങളെ ഒഴിവാക്കുക. സ്ഥിരമായി പുകവലിക്കുന്ന സ്ഥലം, നിർബന്ധിക്കുന്ന സൗഹൃദങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
  • നിക്കോട്ടിൻ റീപ്ലേസ്‌മെന്റ് തെറാപ്പികൾ ചിലർക്ക് സഹായകരമാകും. നിക്കോട്ടിൻ പാച്ചുകൾ, ഗമ്മുകൾ, നേസൽ സ്േ്രപ തുടങ്ങിയവ ഡോക്ടറുടെ കൂടി നിർദ്ദേശം പരിഗണിച്ച് മാത്രം സ്വീകരിക്കുക.
  • ബോധപൂർവ്വം കാലതാമസം വരുത്തുക. ഓരോ തവണ തോന്നൽ വരുമ്പോൾ ഒരു പത്ത് മിനിറ്റ് കഴിയട്ടെ എന്ന് സ്വയം തീരുമാനിക്കുക. വലിക്കാനുള്ള ചോദന ഇത്തരത്തിൽ നീട്ടിക്കൊണ്ട് പോവുക.
  • ഒറ്റയൊന്ന് മാത്രം എന്ന തോന്നൽ ഒഴിവാക്കുക. നിർത്തണം. തൽക്കാലം ഒരു തവണ മാത്രം എന്ന് ചിന്തിച്ചാൽ അത് തുടർച്ചയിലേക്കുള്ള പ്രലോഭനമാണെന്ന് സ്വയം തിരിച്ചറിയുക.
  • വ്യയാമം പോലുള്ളവ ചെയ്ത് ശാരീരികമായി സജീവമായിരിക്കുക. ഇത് പുകവലിക്കാനുള്ള ത്വര ഇല്ലാതാക്കും.
  • മാനസിക സംഘർഷങ്ങളാണ് പലപ്പോഴും പുകയില ഉപയോഗത്തിലേക്ക് നയിക്കുന്നത്. ഇത്തരം സാഹചര്യങ്ങളെ ഒഴിവാക്കാനും സന്തോഷവാനായിരിക്കാനും ശ്രമിക്കുക.
  • ഒരു തരത്തിലും പുകയിലെ ഉപയോഗം നിർത്താൻ സാധിക്കുന്നില്ലെങ്കിൽ ഇതിനായുള്ള സേവനം ലഭ്യമാക്കുന്ന ക്ലിനിക്കുകളുടേയോ ഡോക്ടർമാരുടേയോ സഹായം തേടുക.
പുകയിലയുടെ ഉപയോഗം നമ്മുടെ ജീവിതത്തിന്റെ നിലവാരത്തെയും ആയുസ്സിനെയും ബാധിക്കുന്നു. പുകയില ഉപയോഗം അകാല ചരമത്തിനും കാരണമാകുന്നുണ്ടെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. പുകയില ഉപയോഗവും വ്യവസായവും മനുഷ്യന്റെ ആരോഗ്യത്തെയും, സമൂഹത്തെയും, ആവാസ വ്യവസ്ഥയെയും ബാധിക്കുന്നു. അതിനാൽ പുകവലി എന്ന വിപത്തിനെ ഇല്ലായ്മ ചെയ്യാൻ ഈ പുകയില വിരുദ്ധ ദിനത്തിൽ നമുക്കൊരോത്തർക്കും പ്രതിജ്ഞഎടുക്കാം; ഒരു നല്ല നാളെക്കായി.

കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിലെ കൺസൾട്ടന്റ് പൾമണോളജിസ്റ്റ് ആണ് ലേഖകൻ

Content Highlights: world no tobacco day, how to quit smoking, tips to quit smoking

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented