ലോകത്ത് ഏറ്റവും അധികം മരണങ്ങള്‍ ഉണ്ടാകുന്നത് യുദ്ധങ്ങള്‍ കാരണമല്ല, കൊതുകുകള്‍ മൂലം


ഇന്ന് ലോക കൊതുകുദിനം

പ്രതീകാത്മകചിത്രം| Photo: AP

ലോക കൊതുകുദിനമാണ് ഇന്ന്. ഇതോട് അനുബന്ധിച്ച് ബ്ലോക്ക്‌പഞ്ചായത്തുതലത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യവകുപ്പ്. ഓരോ ജില്ലയിലെയും കൊതുകുജന്യരോഗങ്ങളുടെ ഉയർന്ന രോഗസാധ്യതാമേഖല കണക്കാക്കിയാണ് പ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്നത്.

ലോകത്ത് ഏറ്റവും അധികം മരണങ്ങള്‍ ഉണ്ടാകുന്നത് യുദ്ധങ്ങള്‍ മൂലമല്ല, കൊതുകുകള്‍ മൂലമാണ്. കൊതുകിനെ നിസ്സാരന്‍മാരായി കാണരുത്. മാരകരോഗാണുക്കളെ വഹിക്കുന്നവരാണ് കൊതുകുകള്‍. ഓടകള്‍ വൃത്തിയാക്കലും വീടുകളുടെ പരിസരങ്ങളിലും വീടിനുള്ളിലും വെള്ളം കെട്ടി നില്‍ക്കുന്നില്ല എന്നുറപ്പുവരുത്തലുമാണ് കൊതുകിനെ അകറ്റാനുള്ള മാര്‍ഗ്ഗം.മലേറിയ മുതല്‍

ലോകത്ത് ഏറ്റവും അധികം പേര്‍ മരിക്കുന്നതിന് കാരണമായ ജീവിയാണ് കൊച്ച് കൊതുകുകള്‍...പെണ്‍കൊതുകുകളാണ് ഏറ്റവും അപകടകാരികളായ ലോകത്തെ ജീവികള്‍. പകര്‍ച്ചവ്യാധികള്‍ കൊണ്ടുനടക്കുന്നവരായതു കൊണ്ടാണിങ്ങനെ വിശേഷിപ്പിക്കുന്നത്. മലേറിയ, വെസ്റ്റ്‌നൈല്‍, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക്ക, മന്ത്, മഞ്ഞപ്പനി എന്നിങ്ങനെ ഒട്ടേറെ രോഗങ്ങളാണ് കൊതുകുകള്‍ പരത്തുന്നത്.

കൊതുകിനെ അറിയണം

കൊതുകു കടിച്ചു എന്നാണ് നാം പൊതുവേ പറയുക...കൊതുകുകള്‍ യഥാര്‍ഥത്തില്‍ കടിക്കുകയല്ല, തൊലിയിലേക്ക് രണ്ടു കുഴലുകള്‍ കുത്തിയിറക്കി രക്തം വലിച്ചെടുക്കുകയാണ് ചെയ്യുക. ഒരു കുഴല്‍ കൊണ്ട് തൊലിമരവിപ്പിക്കുന്നതിനുള്ള എന്‍സൈം കുത്തി വെച്ച ശേഷം മറ്റേ കുഴല്‍ കൊണ്ടാണ് രക്തം വലിച്ചെടുക്കുക. ഈ സമയത്ത് കൊതുകുകള്‍ കുത്തിവയ്ക്കുന്ന ഉമിനീരാണ് തൊലിപ്പുറത്ത് തടിപ്പ് പോലെ കാണപ്പെടുന്നത്. പെണ്‍കൊതുകുകള്‍ മാത്രമാണ് രക്തംകുടിക്കുന്നത്. മുട്ടയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നതിനാലാണ് രക്തം കുടിക്കുന്നത്. ആണ്‍കൊതുകുകളുടെ ആഹാരം സസ്യങ്ങളുടെ നീരാണ്.

പ്രധാന ഇനങ്ങള്‍

ലോകത്ത് ഇതുവരെ 3,500 ഇനം കൊതുകുകളെയാണ് കണ്ടെത്തിയിട്ടുള്ളത് ഇതില്‍ ആറുശതമാനം മാത്രം ഇനങ്ങളിലെ പെണ്‍കൊതുകുകളാണ് രക്തം ഊറ്റുകയും രോഗം പരത്തുകയും ചെയ്യുക. നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന പ്രധാന ഇനങ്ങള്‍ അനോഫിലസ് ഗാംബിയെ, ക്യൂലക്‌സ് പിപിയെന്‍സ്, ഈഡിസ് ഈജിപ്തി എന്നിവയാണ്.

അനോഫിലസ്

ചിറകുകളില്‍ പുള്ളികളും ചെറിയ ശരീരവുമാണ് ഈ കൊതുകുകള്‍ക്ക്. മലേറിയയ്ക്ക് കാരണമാകുന്ന ഏകകോശ ജീവികളായ പ്ലാസ്‌മോഡിയങ്ങളെ വഹിക്കുന്നത് ഈ കൊതുകുകളാണ്. പുലര്‍ച്ചയ്ക്കും സന്ധ്യയ്ക്കുമാണ് ഇവ പുറത്തിറങ്ങുക. മുട്ട വിരിയുന്ന ഇടങ്ങളില്‍നിന്ന് ഒന്നുരണ്ട് കിലോമീറ്റര്‍ വരെ പറക്കും.

ക്യൂലക്‌സ്

താരതമ്യേന വലുപ്പം കൂടിയ കൊതുകുകളാണ് ഇവ. ഇരിക്കുമ്പോള്‍ ഇവയുടെ ശരീരം മറ്റ് കൊതുകുവര്‍ഗങ്ങളെ അപേക്ഷിച്ച് പ്രതലത്തിന് സമാന്തരമായാണ് ഉണ്ടാവുക. വെസ്റ്റ്‌നൈല്‍ പനി, ജപ്പാന്‍ മസ്തിഷ്‌കജ്വരം, സെന്റ് ലൂയിസ് മസ്തിഷ്‌കജ്വരം എന്നിവ പടര്‍ത്തുന്നത് ഈ കൊതുകുകളാണ്. അശുദ്ധജലത്തില്‍ മുട്ടയിട്ടു പെരുകുന്നു. സന്ധ്യക്ക് ശേഷവും അര്‍ദ്ധരാത്രിയിലുമാണ് എത്തുന്നത്. പ്രജനന സ്ഥലത്തു നിന്ന് 1012 കി.മീ പറക്കും.

ഈഡിസ്

വെള്ളവരകളോടെയുള്ള കൊതുകുകളാണ് ഇവ. ടൈഗര്‍ കൊതുകുകള്‍ എന്നും വിളിക്കും. പകല്‍ നേരത്തും ഇവ എത്തും. ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകും. അവിടെനിന്ന് നൂറ് മീറ്റര്‍ പരിധിയിലധികം പറക്കാറില്ല. സിക്ക വൈറസ്, ചിക്കുന്‍ഗുനിയ, മഞ്ഞപ്പനി, ഡെങ്കിപ്പനി എന്നീ രോഗങ്ങള്‍ പരത്തുന്നത് ഈ കൊതുകുകളാണ്.

Content Highlights: world mosquito day, mosquito diseases, types of mosquitoes and diseases


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented