മാനസിക പ്രശ്ങ്ങൾക്ക് വ്യാജന്മാരെ സമീപിക്കുന്നവർ; മാനസികാരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികൾ 


ഡോ. ഗിതിൻ. വി. ജി 

Representative Image| Photo: Canva.com

ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിനത്തിൻറെ പ്രമേയം “മാനസികാരോഗ്യവും ക്ഷേമവും എല്ലാവരുടെയും ആഗോള മുൻ‌ഗണനയാക്കുക” (Make mental health & well-being for all a global priority) എന്നതാണല്ലോ. കോവിഡിൻറെ പിടിയിൽ നിന്നും പതിയെ മോചിതരായിക്കൊണ്ടിരിക്കുന്ന കേരള ജനതയിലും ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് മാനസികാരോഗ്യം. ഇന്നും നമ്മൾ അതിജീവനത്തിൻറെ പാതയിലാണ്. കേരളത്തിലെ കഴിഞ്ഞ അഞ്ചുവർഷങ്ങൾ പരിശോധിച്ചാൽ പ്രളയവും മഹാവ്യാധികളും കേരളത്തിലെ സാമൂഹിക സാമ്പത്തിക മേഖലകളിൽ എല്ലാം തന്നെ വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. കോവിഡിൻറെ ഒന്നും രണ്ടും തരംഗത്തിൽ കൊറോണ വൈറസ്‌ ബാധിക്കുകയും അതിനെ അതിജീവിച്ച പലർക്കും ശാരീരിക അസ്വസ്ഥകൾ ഇന്നും നിലനിൽക്കുന്നതും ആരോഗ്യമേഖലക്ക് ഒരു വെല്ലുവിളിതന്നെയാണ്.

ശാരീരിക ആരോഗ്യംപോലെ തന്നെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് മാനസികരോഗ്യവുമെന്ന് നമ്മളിൽ പലരും മനസിലാക്കിയത് കോവിഡിൻറെ സമയത്തായിരുന്നു. ഇന്നും നമ്മൾ ഒരോരുത്തരും കോവിഡിൻറെ പിടിയിൽനിന്നും പൂർണ്ണമായും മോചിതരായി എന്ന് പറയുവാൻ സാധിക്കുകയില്ല.
കോവിഡ്-19 ൻറെ ഒന്നും രണ്ടും തരംഗത്തിൽ തന്നെയായിരുന്നു മാനസികാരോഗ്യ മേഖല കേരളത്തിൽ ഇനിയും ഒരുപാട് വികസിക്കാനുണ്ടെന്നു നമ്മൾ ഒരോരുത്തരും മനസിലാക്കിയത്. ലോക്ക് ഡൌൺ കാലത്താണ് ആത്മഹത്യാ പ്രവണത, ലഹരി വസ്തുക്കളുടെ ഉപയോഗം, മൊബൈൽ ഫോൺ ആസക്തി, കുടുംബ കലഹങ്ങൾ വിഷാദരോഗം എന്നിവ ക്രമതീതമായി വർധിച്ചത്.ഇന്നും തൊഴിൽ നഷ്ടപ്പെട്ടവരും വരുമാനം കുറഞ്ഞവരും സാമ്പത്തിക ബാധ്യത അഭിമുഖീകരിക്കുന്നവരും നമ്മുടെ നാട്ടിൽ ഉണ്ട്. എല്ലാവർക്കും ഇത്തരം പ്രശ്ങ്ങളെ വിജയകരമായി അതിജീവിക്കാൻ കഴിയണമെന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ അതിജീവനത്തിന് അവരെ പ്രപ്തരാക്കുവാൻ മാനസികാരോഗ്യ വിദഗ്ധരുടെ സേവനം നമ്മുടെ നാട്ടിലെ സാധാരണ ജനങ്ങളിലേക്കും എത്തിച്ചേരേണ്ടിയിരിക്കുന്നു.

മാനസികാരോഗ്യ മേഖല ഇന്ന് നേരിടുന്ന വെല്ലുവിളികൾ എന്താല്ലമെന്നു നോക്കാം.

  • മനസികരോഗങ്ങളെക്കുറിച്ചുള്ള അറിവ് സാധാരണ ജനങ്ങളിൽ വേണ്ടത്ര ഇല്ലാത്തത്.
  • മാനസിക പ്രശ്നങ്ങൾ നേരിടാൻ കഴിയാതെ വരുമ്പോൾ ലഹരി വസ്തുക്കളിൽ അഭയം പ്രാപിക്കുന്നത്.
  • മാനസിക പ്രശ്നങ്ങൾ വരുമ്പോൾ ആരെയാണ് സമീപിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള അറിവില്ലായ്മ.
  • ഏറ്റവും അടുത്തുള്ള മാനസികാരോഗ്യ കേന്ദ്രം എവിടെയാണ് ? ആർക്കൊക്കെ സഹായിക്കാൻ സാധിക്കും എത്ര ചിലവ് വരും തുടങ്ങിയ കാര്യങ്ങളിലുമുള്ള അറിവില്ലായ്മ.
  • മാനസിക പ്രശ്ങ്ങൾക്ക് വ്യാജന്മാരെ സമീപിക്കുന്നത്.
  • ശാസ്ത്രീയമായതും അശാസ്ത്രീയമായതുമായ മാനസികാരോഗ്യ ചികിത്സാ രീതികളെ വേർതിരിച്ചു അറിയുവാൻ കഴിയാതെ വരുന്നത്.
  • മാനസിക പ്രശ്ങ്ങൾക്ക് ചികിത്സ തേടുന്നത് എന്തോ മോശം കാര്യമാണെന്നുള്ള തെറ്റായ ചിന്താഗതി.
ഇത്തരമൊരു സാഹചര്യത്തിൽ ലോകാരോഗ്യസംഘടന മുന്നോട്ടു വയ്ക്കുന്ന “മാനസികാരോഗ്യവും ക്ഷേമവും എല്ലാവരുടെയും ആഗോള മുൻ‌ഗണനയാക്കുക” എന്ന പ്രമേയം ഏറെ പ്രാധാന്യമർഹിക്കുന്നു. തൊഴിലിടങ്ങൾ,വിദ്യാഭ്യാസസ്ഥാപനങ്ങൾ,കുടുംബങ്ങൾ എന്നിവിടങ്ങളിൽ മാനസിക ആരോഗ്യവും ജനക്ഷേമവും ഉറപ്പുവരുത്തുന്നതിന് വേണ്ടി ഭരണസംവിധാനങ്ങളും സന്നദ്ധസംഘടനകളും ഒറ്റക്കെട്ടായി പ്രവർത്തിക്കാം.

തൃശ്ശൂർ സെൻറ്തോമസ്‌ കോളേജ്, മന:ശാസ്ത്ര വിഭാഗം അസിസ്റ്റൻറ് പ്രൊഫസറാണ് ലേഖകൻ

മാനസികാരോ​ഗ്യം സംബന്ധിച്ചുള്ള കൂടുതൽ ലേഖനങ്ങൾ വായിക്കാം

Content Highlights: world mental health day, challenges and barriers in mental healthcare


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented