വേണ്ടത് കൃത്യമായ പരിശോധനകള്‍, വാക്‌സിനേഷനിലൂടെ പ്രതിരോധിക്കാം; തടയാം ഹെപ്പറ്റൈറ്റിസിനെ


ഡോ. മുഹമ്മദ് കെ.

വേള്‍ഡ് ഹെപ്പറ്റൈറ്റിസ് ദിനം 

പ്രതീകാത്മക ചിത്രം | Photo: Getty Images

ല്ലാ വര്‍ഷവും ജൂലൈ 28-ാം തിയതി ലോകാരോഗ്യ സംഘടന വേള്‍ഡ് ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നു. ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം പ്രധാനമായും അഞ്ച് തരം വൈറസ് ( ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ) മൂലമാണുണ്ടാകുന്നത്. ഇതില്‍ ഹെപ്പറ്റൈറ്റിസ് ബിയും സിയും ദീര്‍ഘകാല രോഗത്തിലേക്ക് നയിക്കുന്നതാണ്. ഈ രോഗം ലിവര്‍ സിറോസിസ്, കാന്‍സര്‍, മഞ്ഞപ്പിത്തം എന്നിവയ്ക്ക് കാരണമാകുന്നുമുണ്ട്.

ഈ രോഗത്തെ കുറിച്ച ജനങ്ങളെ കൂടുതല്‍ ബോധവത്കരിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ വാര്‍ഷിക ആചരണം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ എല്ലാ വര്‍ഷവും 32.5 കോടി ജനങ്ങള്‍ അഥവാ ലോക ജനസംഖ്യയുടെ 4% പേർക്ക്‌ ഹെപ്പറ്റൈറ്റിസ് രോഗം പിടിപെടുകയും 10.34 ലക്ഷം പേർ ഈ രോഗത്താല്‍ മരണപ്പെടുകയും ചെയ്യുന്നു.

ഹെപ്പറ്റൈറ്റിസ് ബി

ഇത് രക്തത്തിലൂടെയും ശരീരസ്രവങ്ങളിലൂടെയും പകരുന്ന സാംക്രമിക രോഗമാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളിലും വികസ്വര രാജ്യങ്ങളിലും രോഗത്തിന്റെ നിരക്ക് വളരെ കൂടുതലാണ്. അണുവിമുക്തമാകാത്ത സൂചി, സിറിഞ്ച്, ശസ്ത്രക്രിയ ഉപകരണങ്ങളുടെ ഉപയോഗം, രക്തദാനം, ലഹരിമരുന്ന് ഉപയോഗിക്കുമ്പോള്‍ ഒരേ സൂചി പങ്കുവെക്കല്‍, പച്ച കുത്തല്‍, ഷേവിങ്ങ് ബ്ലേഡ്, ടൂത്ത്ബ്രഷ് എന്നിവ പങ്കിടല്‍, രോഗമുള്ളവരുമായി ലൈംഗികബന്ധം പുലര്‍ത്തല്‍, രോഗബാധിതയായ അമ്മയില്‍നിന്ന് കുഞ്ഞിലേക്ക് എന്നിങ്ങനെ രോഗവ്യാപനം ഉണ്ടാകാം.

വായുവിലൂടെയോ ജലപാനീയങ്ങളിലൂടെയോ സാധാരണ സമ്പര്‍ക്കത്തിലൂടെയോ ഈ രോഗം പകരില്ല.

ഹെപ്പറ്റൈറ്റിസ് ബി രോഗകാഠിന്യം, അണുബാധ ഉണ്ടാകുന്ന സമയത്തെ രോഗിയുടെ പ്രതിരോധ ശക്തിയെയും പ്രായത്തെയും ആശ്രയിച്ചിരിക്കുന്നു. ഇതില്‍ 10 % രോഗികള്‍ക്കു ക്ഷീണം, സന്ധിവേദന, ഇടവിട്ടുള്ള പനി, ഛര്‍ദി, തലകറക്കം, വയറുവേദന, ശരീരത്തിനും മൂത്രത്തിനും മഞ്ഞനിറം എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നു. ഈ രോഗാവസ്ഥ ഹൃസ്വകാല ഹെപ്പറ്റൈറ്റിസ് അഥവാ അക്യൂട്ട് ഹെപ്പറ്റൈറ്റിസ് എന്ന് പറയപ്പെടുന്നു. സാധാരണ നിലയില്‍ അക്യൂട്ട് ഹെപ്പറ്റൈറ്റിസ് ഏകദേശം ആറു മാസത്തിനുള്ളില്‍ പൂര്‍ണമായി സുഖപ്പെടുന്നു. ബാക്കി 90 % രോഗികളും മെഡിക്കല്‍ ചെക്കപ്പിലൂടെയോ വിദേശരാജ്യങ്ങളില്‍ പോകുന്നതിനു വേണ്ടി രക്തപരിശോധന നടത്തുമ്പോഴോ ആണ് രോഗം സ്ഥിരീകരിക്കുന്നത്. ഈ അവസ്ഥയെ ദീര്‍ഘ കാല ഹെപ്പറ്റൈറ്റിസ് അഥവാ ക്രോണിക് ഹെപ്പറ്റൈറ്റിസ് എന്ന് പറയുന്നു. ഈ രോഗികളിലാണ് ലിവര്‍ സിറോസിസ്, ലിവർ കാൻസർ എന്നിവ കാണപ്പെടുന്നത്.

ഹെപ്പറ്റൈറ്റിസ് ബി വൈറസ് രക്ത ( HBsAg / HBV DNA )പരിശോധനയിലൂടെ കണ്ടുപിടിക്കാവുന്നതാണ്. ഹെപ്പറ്റൈറ്റിസ് ബി വരാതിരിക്കാന്‍ വാക്സിന്‍ ലഭ്യമാണ്. ക്രോണിക് ഹെപ്പറ്റൈറ്റിസ് ബി മരുന്ന് കൊണ്ട് നിയന്ത്രണവിധേയം ആക്കാവുന്നതാണ്. പൂര്‍ണമായി ഭേദമാക്കാനോ HBsAg പോസിറ്റീവ് ഇല്ലാതാക്കാനോ നിലവില്‍ ചികിത്സ ലഭ്യമല്ല.

ഹെപ്പറ്റൈറ്റിസ് സി

ഹെപ്പറ്റൈറ്റിസ് സി പകരുന്നത് പോലെ രക്തത്തിലൂടെയും ശരീരസ്രവങ്ങളിലൂടെയും ആണ്. ഇന്ത്യയില്‍ രണ്ട് മുതല്‍ മൂന്ന് ശതമാനം ജനങ്ങളില്‍ ദീര്‍ഘകാല അഥവാ ക്രോണിക് ഹെപ്പറ്റൈറ്റിസ് സി കണ്ടു വരുന്നു. കൂടെ കൂടെ രക്തം സ്വീകരിക്കുന്നവരിലും ഡയാലിസിസ് രോഗികളിലും ഈ രോഗം കൂടുതല്‍ കാണപ്പെടുന്നു. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം 15 മുതല്‍ 20 വര്‍ഷത്തിന് ശേഷമാണ് ലിവര്‍ സിറോസിസും ലിവര്‍ കാന്‍സറും ബാധിക്കാന്‍ സാധ്യതയുള്ളത്. സാധാരണയായി ഹെപ്പറ്റൈറ്റിസ് സി യാതൊരു ബാഹ്യ രോഗലക്ഷണങ്ങളും കാണിക്കാറില്ല. രക്ത പരിശോധനയിലൂടെ ( anti HCV , HCV RNA PCR ) രോഗം സ്ഥിരീകരിക്കാം. വൈറസിന്റെ കൂടെ കൂടെയുള്ള ജനിതക മാറ്റം കാരണം വാക്‌സിന്‍ അഥവാ പ്രതിരോധ കുത്തിവെപ്പ് ഇതുവരെ ലഭ്യമല്ല. ആന്റി വൈറല്‍ ടാബ്‌ലെറ്റിലൂടെ എച്ച്.സി.വി. സുഖപ്പെടുത്താവുന്നതാണ്.

ഹെപ്പറ്റൈറ്റിസ് എ, ഇ

ഈ രണ്ടു വൈറസ് രോഗങ്ങളും രോഗിയുടെ മലം കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണം വഴിയുമാണ് വ്യാപിക്കുന്നത്. സാധാരണയായി ചെറിയ പനി, സന്ധിവേദന, ഓക്കാനം, ഛര്‍ദി, വയറുവേദന, കണ്ണിനും ശരീരത്തിനും മൂത്രത്തിനും മഞ്ഞനിറം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. ഈ രണ്ടു വൈറസും ദീര്‍ഘ കാല മഞ്ഞപ്പിത്തം ഉണ്ടാക്കാറില്ല. രക്ത പരിശോധനയിലൂടെ രോഗം കണ്ടുപിടിക്കാവുന്നതാണ്. രോഗത്തിന് പ്രത്യേകമായ ചികിത്സ ആവശ്യമില്ല. പരിപൂര്‍ണ വിശ്രമം കൊണ്ടും തുടര്‍ചികിത്സ കൊണ്ടും രോഗത്തെ ഭേദമാക്കാം. വളരെ അപൂര്‍വ്വമായി ഗുരുതര കരള്‍രോഗത്തിലേക്ക് എത്താറുണ്ട്.

ഹെപ്പറ്റൈറ്റിസ് എയ്ക്ക് വാക്‌സിന്‍ ലഭ്യമാണ്. ശരിയായ പരിസര ശുചിത്വവും ശുദ്ധമായ ജലവും ഭക്ഷണവും വ്യക്തി ശുചിത്വവും ഈ രണ്ട് വൈറസിനെ തടുക്കാന്‍ സഹായിക്കുന്നു.

ഹെപ്പറ്റൈറ്റിസ് ഡി

ഈ വൈറസ് ഹെപ്പറ്റൈറ്റിസ് ബിയുടെ കൂടെ കാണുന്ന വൈറസാണ്. ഇതിന്റെ വ്യാപനം ബി വൈറസ് പോലെ രക്തപരിശോധനയിലൂടെ കണ്ടു പിടിക്കാവുന്നതാണ്. ഹെപ്പറ്റൈറ്റിസ് ബി വാക്സിനിലൂടെ ഇതിനെ പ്രതിരോധിക്കാം.

(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റളിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും ഗ്യാസ്‌ട്രോ സയന്‍സസ് തലവനുമാണ് ലേഖകന്‍)

Content Highlights: world hepatitis day, types of hepatitis, causes of hepatitis, treatment, health

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented