തുടർച്ചയായി ചെവിയിൽ മുഴക്കം അനുഭവപ്പെടുന്നുണ്ടോ? ജീവിതകാലം മുഴുവൻ കേൾക്കാൻ, ശ്രദ്ധിച്ചു കേൾക്കാം


മശ്ഹൂദ്. ടി. പി

അരക്ഷിതമായ ശ്രവണ രീതികള്‍ കാരണം രണ്ടില്‍ ഒരാള്‍ക്ക് കേള്‍വിക്കുറവുണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനം പറയുന്നു. 

പ്രതീകാത്മക ചിത്രം | Getty Images

ലോകാരോഗ്യ സംഘടന എല്ലാ വര്‍ഷവും മാര്‍ച്ച് 3 ന് ലോക കേള്‍വി ദിനമായി ആചരിച്ചു പോരുന്നു. കേള്‍വിയെ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ സൃഷ്ടിക്കാനും ബധിരത നിര്‍മാര്‍ജനം ചെയ്യാനും ലോകാരോഗ്യ സംഘടന ചെയ്യുന്ന പ്രധാന നടപടികളില്‍ ഒന്നാണിത്.
ഈ വര്‍ഷത്തെ പ്രമേയം 'ജീവിതകാലം മുഴുവന്‍ കേള്‍ക്കാന്‍, ശ്രദ്ധിച്ചു കേള്‍ക്കാം' (To hear for life, listen with care) എന്നാണ്.

അരക്ഷിതമായ ശ്രവണ രീതികള്‍ കാരണം രണ്ടില്‍ ഒരാള്‍ക്ക് കേള്‍വിക്കുറവുണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനം പറയുന്നു.

ഒച്ചത്തിലുള്ള ശബ്ദം ചെവിയെ നശിപ്പിക്കുന്നു

ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുന്നതിനാല്‍ ഉള്‍ചെവിയിലെ സെന്‍സറി സെല്ലുകള്‍ നശിക്കുകയും കേള്‍വിക്കുറവിന് കാരണമാകുകയും ചെയ്യുന്നു. ഇതിനെ ഒച്ചത്തിലുള്ള ശബ്ദം മൂലമുള്ള കേള്‍വിക്കുറവ് അഥവാ നോയ്‌സ് ഇന്റ്റിയുസിഡ് ഹിയറിംഗ് ലോസ് (എന്‍. ഐ. എച്ച്. എല്‍) എന്ന് പറയുന്നു. ഇതിന്റെ തുടക്കത്തിലുള്ള ലക്ഷണമാണ് ചെവിയിലെ മൂളല്‍/മുഴക്കം (tinnitus). നോയ്‌സ് ഇന്റ്റിയുസിഡ് ഹിയറിംഗ് ലോസ് (എന്‍. ഐ. എച്ച്. എല്‍) ഒരു സ്ഥിരമായ കേള്‍വിക്കുറവാണ്. പക്ഷേ, എന്‍. ഐ. എച്ച്. എല്‍ തടയാന്‍ സാധിക്കും.

ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക:

1. ഫോണിലെ ശബ്ദത്തിന്റെ തോത് 60 ശതമാനത്തിനുള്ളില്‍ നിലനിര്‍ത്തിക്കൊണ്ട് ഉപയോഗിക്കുക.
2. ശബ്ദകോലാഹലം തടയുന്ന (noise canceling) ഹെഡ് ഫോണുകള്‍ ഉപയോഗിക്കുക.
3. ശബ്ദം കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്നും അത്തരം സ്ഥലങ്ങളില്‍ സ്ഥിരമായി ജോലി ചെയ്യുന്നവരും ഇയര്‍ പ്രൊട്ടക്റ്റീവ് ഡിവൈസസ്സ് (ഇയര്‍ പ്ലഗ്, ഇയര്‍ മഫ്) ഉപയോഗിക്കുക.
4. ലൗഡ് സ്പീക്കര്‍സ്, പടക്കം പൊട്ടുന്ന സ്ഥലങ്ങള്‍ തുടങ്ങിയവയില്‍ നിന്നും മാറി നില്‍ക്കുക.
5. നാം ദിവസേന ഉപയോഗിക്കുന്ന ഓഡിയോ ഡിവൈസസിന്റെ (earphones, headphones etc.) ഉപയോഗം സ്വയം നിയന്ത്രിക്കുക.

തുടര്‍ച്ചയായോ അല്ലാതെയോ ചെവിയില്‍ ഉണ്ടാകുന്ന മൂളല്‍/മുഴക്കം, ഉച്ചസ്ഥായിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കാന്‍ ബുദ്ധിമുട്ട്, സംഭാഷണങ്ങളില്‍ പിന്തുടരാനുള്ള പ്രയാസം എന്നീ ലക്ഷങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ ഓഡിയോളജിസ്റ്റിന്റെ സഹായം തേടാവുന്നതാണ്.

(കോഴിക്കോട് നാദാപുരത്ത് പ്രവര്‍ത്തിക്കുന്ന ജയ്ഹിന്ദ് മെഡിക്കല്‍ സെന്ററിലെ കണ്‍സള്‍ട്ടന്റ്, ഓഡിയോളജിസ്റ്റ് ആന്‍ഡ് സ്പീച്ച് പാത്തോളജിസ്റ്റാണ് ലേഖകന്‍)

Content Highlights: world hearing day 2022, hearing loss, hearing problems

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented