കൈകഴുകൽ അത്ര നിസ്സാരമല്ല, രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശുചിത്വം ശീലമാക്കാം


By ഡോ. ദീപ്തി ടി.ആർ

2 min read
Read later
Print
Share

Representative Image| Photo: Canva.com

2009 മുതലാണ് ഐക്യരാഷ്ട്ര സംഘടന എല്ലാ വർഷവും മെയ് 5 വേൾഡ് ഹാൻഡ് ഹൈജീൻ ദിനമായി ആചരിച്ചു വരുന്നത്. save lives - clean your hands എന്നതാണ് ഈ വർഷത്തെ പ്രമേയം. പലരും വളരെ നിസ്സാരമെന്നു കരുതുമെങ്കിലും ​ഗൗരവമേറിയ കാര്യമാണ് ഹാൻഡ് ഹൈജീൻ അഥവാ കൈകളുടെ ശുചിത്വം. മൂന്നുവർഷം മുമ്പ് കോവിഡിന്റെ സമയത്ത് ഇക്കാര്യത്തിൽ നാം വളരെയധികം ശ്രദ്ധാലുക്കൾ ആയിരുന്നെങ്കിലും
പോകെപ്പോകെ അത് മറന്നു തുടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ ഈ വർഷത്തെ ഹാൻഡ് ഹൈജീൻ ദിനം ഒരു ഓർമപ്പെടുത്തൽ കൂടിയാണ്.

രോഗാണുക്കൾ ശരീരത്തിനകത്തേക്ക് പ്രവേശിക്കുന്നതിനുള്ള പ്രധാന ഭാഗമാണ് കൈകൾ. രോഗാണു സാധ്യതയുള്ള ഇടങ്ങൾ നാം സ്പർശിക്കുമ്പോൾ രോഗാണുക്കൾ കൈകളിൽ ആവുകയും അത് ശരീരത്തിലേക്ക് മൂക്കിലൂടെയും മറ്റും പ്രവേശിക്കുകയും ചെയ്യുന്നു. ഓരോ 30 മിനിറ്റിലും നമ്മൾ ഏകദേശം 300 പ്രതലങ്ങളിൽ തൊടുകയും ഏകദേശം 84000 രോഗാണുക്കളുമായി സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്യുന്നു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. 80% അസുഖങ്ങളും കൈ സ്പർശിക്കുന്നതിലൂടെയാണ് പകരുന്നത്. ശരിയായ രീതിയിൽ കൈകൾ കഴുകിയാൽ വയറിളക്കം പോലുള്ള അസുഖം 40 ശതമാനവും ശ്വാസ കോശ സംബന്ധമായുള്ള അസുഖങ്ങൾ 20% വരെയും കുറയ്ക്കാനും സാധിക്കും.

എപ്പോഴൊക്കെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത് ?

  • ഭക്ഷണം കഴിക്കുന്നതിനും പാചകം ചെയ്യുന്നതിനും മുൻപ്
  • ശൗചാലയങ്ങൾ ഉപയോഗിച്ചതിനു ശേഷം
  • രോഗികളുമായുള്ള സമ്പർക്കത്തിന് ശേഷം
  • വളർത്തു മൃഗങ്ങളെ പരിപാലിച്ചു കഴിഞ്ഞാൽ
  • computer , മൊബൈൽ ഫോൺ പേന പണം തുടങ്ങിയവ ഉപയോഗിച്ചതിനു ശേഷം
ഫലപ്രദമായി കൈ കഴുകുന്നത് എങ്ങനെയാണെന്ന് നോക്കാം

മിക്കവരും 6 സെക്കൻഡ് മാത്രമാണ് കൈകൾ കഴുകാൻ ചെലവഴിക്കുന്നത്, അതിൽ 33 ശതമാനം പേരും സോപ്പ് ഉപയോഗിക്കാതെയാണ് കൈകൾ കഴുകുന്നത്. എന്നാൽ സോപ്പ് ഉപയോഗിച്ച് കൈ കഴുകണം എന്ന് പറയുന്നത് അണുബാധകളെ പ്രതിരോധിക്കാൻ വേണ്ടിയാണ്. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ അണുബാധ പകരുന്നത് ഏറെക്കുറെ നിയന്ത്രിക്കാന്‍ സാധിക്കും.

കുട്ടികളെ അവരുടെ ചെറുപ്രായത്തിൽ തന്നെ കൈകൾ നന്നായി കഴുകി ശീലിപ്പിക്കേണ്ടതുണ്ട്. ഇതെങ്ങനെയാണെന്ന് നോക്കാം.

  • ആദ്യം ഉള്ളം കൈയില്‍ കുറച്ച് വെള്ളം എടുത്ത് സോപ്പ് ഉപയോഗിച്ച് പതപ്പിക്കുക.
  • പുറം കൈ രണ്ടും മാറി മാറി തേക്കുക.
  • പുറം കൈകള്‍ തടവിക്കഴിയുമ്പോള്‍ കൈ വിരലുകള്‍ക്കിടയില്‍ തേക്കുക.
  • ശേഷം തള്ള വിരലുകള്‍ തേക്കുക.
  • നഖങ്ങള്‍ തമ്മില്‍ ഉരയ്ക്കുക.
  • വിരലുകളുടെ പുറകു വശം നന്നായി തേക്കുക.
  • കൈക്കുഴ ഉരയ്ക്കുക.
  • നന്നായി വെള്ളം ഒഴിച്ച് സോപ്പു പതയും കൈയും കഴുകി തുടക്കുക.
  • അണു നാശിനി അടങ്ങിയ സോപ്പാണ് സാനിറ്റൈസറിനെക്കാളുംനേക്കാളും ഗുണം ചെയ്യുന്നത്
ഓറൽ ഫിസിഷ്യനും മാക്സിലോഫേഷ്യൽ റേഡിയോളജിസ്റ്റുമാണ് ലേഖിക

Content Highlights: world hand hygiene day, When and How to Wash Your Hands

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
disease x
Premium

4 min

കോവിഡിനേക്കാൾ മാരകമായേക്കാം, എന്താണ് ലോകാരോ​ഗ്യസംഘടന മുന്നറിയിപ്പ് നൽകിയ ഡിസീസ് എക്സ് ?

May 28, 2023


sanitary napkin

5 min

സാനിറ്ററി മാലിന്യങ്ങളുടെ പ്രശ്‌നങ്ങളും പ്രതിവിധിയും; ആര്‍ത്തവ ശുചിത്വ ദിനത്തില്‍ അറിഞ്ഞിരിക്കേണ്ടത്

May 28, 2023


menstruation

4 min

ആരോഗ്യകരമാകണം ആര്‍ത്തവകാലം | ഇന്ന് ആര്‍ത്തവ ശുചിത്വ ദിനം

May 28, 2023

Most Commented