പുകവലി പ്രധാന വില്ലൻ; ശ്വാസകോശം ഒരായുഷ്‌കാലത്തേക്കുള്ളതാണ്, നിസ്സാരമാക്കരുത് സിഒപിഡി 


ഡോ. സഞ്ജീവ് കുമാര്‍

Representative Image| Photo: AFP

സിനിമാ തിയറ്ററുകളിലെ പരസ്യങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച പരസ്യവാചകങ്ങളിലൊന്നാണ് 'ശ്വാസകോശം സ്‌പോഞ്ചു പോലെയാണ് ' എന്നത്. എന്നാല്‍ സിഒപിഡിയുടെ കാര്യത്തില്‍ സ്‌പോഞ്ചിനു സംഭവിക്കുന്നതു പോലെ നേരത്തെയുള്ള അവസ്ഥയിലേക്ക് ഒരു തിരിച്ചുപോക്ക് പ്രായോഗികമല്ല.

സിഒപിഡി അഥവാ ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മണറി ഡിസീസ് എന്ന ശ്വാസകോശ രോഗമാണ് ലോകത്ത് മരണം വിതയ്ക്കുന്ന രോ​ഗങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ളത്. താരതമ്യേന വികസ്വര രാജ്യങ്ങളിലും താഴ്ന്ന സാമ്പത്തികാവസ്ഥയുള്ള രാജ്യങ്ങളിലുമാണ് ഈ മരണങ്ങളില്‍ 80 ശതമാനവും സംഭവിക്കുന്നത്. 2019ലെ കോവിഡിനു മുമ്പുള്ള കണക്കനുസരിച്ച് ലോകമെങ്ങും 3.23 ദശലക്ഷം പേരാണ് സിഒിപിഡി മൂലം മരണമടഞ്ഞത്.സിഒപിഡി സംബന്ധിച്ച ബോധവത്കരണം നടത്തുന്നതിനും രോഗബാധയെ ചെറുക്കാനാവശ്യമായ സമീപനങ്ങള്‍ ലോകത്തിന് പകര്‍ന്നു നല്‍കാനും ലക്ഷ്യമിട്ടാണ് ലോക സി ഒ പി ഡി ദിനം എല്ലാ വര്‍ഷവും നവംബര്‍ 16ന് ആചരിക്കപ്പെടുന്നത്.

ഒരു ജീവിതകാലത്തേക്കുള്ളതാണ് ശ്വാസകോശമെന്നും അതിനാല്‍ ശ്വാസകോശ സംരക്ഷണം വളരെ പ്രധാനമാണെന്നും വിളിച്ചോതിക്കൊണ്ടാണ് ഈ വര്‍ഷത്തെ സിഒപിഡി ദിനാചരണം ലോകമെങ്ങും നടക്കുന്നത്. നിങ്ങളുടെ ശ്വാസകോശം ഒരു ജീവിതകാലത്തേക്കുള്ളതാണ് എന്ന സന്ദേശമാണ് അത് നല്‍കുന്നത്. സിഒപിഡി തീര്‍ക്കുന്ന ബാധ്യതകളെക്കുറിച്ചും രോഗനിവാരണത്തിനും നിര്‍ണ്ണയത്തിനുമുള്ള സാധ്യതകള്‍ പരമാവധി തുറന്നിടുന്നതിനെക്കുറിച്ചും ആളുകളില്‍ ബോധവത്കരണം സൃഷ്ടിക്കുകയും ഇതുവഴി സാധ്യമായ പ്രതിരോധം തീര്‍ക്കലുമാണ് ലോകാരോഗ്യസംഘടനയും മെഡിക്കല്‍ സമൂഹവും ഇതിലൂടെ ലക്ഷ്യമിടുന്നത്.

പുകയിലയില്‍ നിന്നുയരുന്ന പുക, വീട്ടിനും ഓഫിസിനും അകത്തുണ്ടാകുന്ന വായു മലിനീകരണങ്ങള്‍, തൊഴില്‍പരമായുണ്ടാകുന്ന പൊടിപടലങ്ങള്‍, പുക, രാസവസ്തുക്കള്‍ തുടങ്ങിയവയെല്ലാം രോഗബാധയുണ്ടാക്കുന്ന ഘടകങ്ങളാണ്. ശ്വാസതടസ്സം, ചുമ, കഫക്കെട്ട് തുടങ്ങി വിട്ടു മാറാത്ത ശ്വാസകോശ പ്രശ്‌നങ്ങള്‍ക്കും സിഒപിഡി കാരണമാകും.

Also Read

എന്തുകൊണ്ട് ഡയറ്റിങ് പരാജയപ്പെടുന്നു? ഫാഡ് ...

അകാലനര പ്രതിരോധിക്കാനും ചർമം സംരക്ഷിക്കാനും ...

അലർജി ഇല്ലെന്ന് ഉറപ്പാക്കണം; ഹെയർ ഡൈ ഉപയോ​ഗിക്കും ...

ശബരിമല തീർഥാടനം;  മലകയറ്റം കരുതലോടെയാക്കാൻ ...

മരണകാരണമാകുന്ന മൂന്നാമത്തെ പ്രധാനരോ​ഗം; ...

ശ്വാസകോശത്തില്‍ വായുപ്രവാഹം തടസ്സപ്പെടുകയും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്ന രോഗാവസ്ഥയാണ് സിഒപിഡി. വായുസഞ്ചാര പാത ഇടുങ്ങിപ്പോകുന്ന സാഹചര്യത്തിലാണ് ഈ രോഗാവസ്ഥയുണ്ടാകുന്നത്. ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫിസിമ എന്നീ രണ്ടു വിധത്തിലുണ്ടെങ്കിലും ഇപ്പോള്‍ പൊതുവായി ഇവ സിഒപിഡി ഗണത്തില്‍ പെടുത്തിയാണ് രോഗനിര്‍ണ്ണയം നടത്തുന്നത്.

കാരണങ്ങള്‍

പുകവലിയാണ് സിഒപിഡി ക്ക് പ്രധാന കാരണം. ആസ്ത്മ രോഗമുള്ളവര്‍ക്കും പതിവായി പുക ശ്വസിക്കുന്നവര്‍ക്കും സിഒപിഡി സാധ്യത കൂടുതലാണ്. തൊഴിലിടങ്ങളില്‍ ഉണ്ടാകുന്ന വാതകങ്ങളും പുകകളും ഈ രോഗസാധ്യത വര്‍ധിപ്പിക്കുന്നു. അകത്തും പുറത്തുമുള്ള മലിനീകരണങ്ങള്‍, ആവശ്യത്തിന് ജനാല സംവിധാനങ്ങളില്ലാത്ത വീടുകളില്‍ വിറകടുപ്പ് ഉപയോഗിക്കുന്നത് തുടങ്ങിയവയെല്ലാം സിഒപിഡി രോഗത്തിന്റെ പ്രധാന കാരണങ്ങളില്‍ ഉള്‍പ്പെടും. അപൂര്‍വ്വമായി പുകവലിക്കാത്തവര്‍ക്കും ഈ രോഗം ബാധിക്കാറുണ്ട്. അവരുടെ ശരീരത്തില്‍ ആല്‍ഫാ-1 ആന്റിട്രിപ്‌സിന്‍ പ്രോട്ടീന്റെ അഭാവമുള്ളതുകൊണ്ടാണ് ഇത്തരക്കാരില്‍ രോഗാവസ്ഥ രൂപപ്പെടുന്നതെന്ന് പഠനങ്ങള്‍ പറയുന്നു.

ലക്ഷണങ്ങള്‍

വിട്ടുമാറാത്ത ശ്വാസതടസ്സം, ചുമ, കഫക്കെട്ട്, നെഞ്ചില്‍ ഇറുക്കം അനുഭവപ്പെടുക, തളര്‍ച്ച, ശരീരഭാരം നഷ്ടപ്പെടുക, ആശങ്ക, വിഷാദരോഗം തുടങ്ങിയവയെല്ലാം സിഒപിഡിയുടെ ലക്ഷണങ്ങളാണ്.

രോഗനിവാരണ മാര്‍ഗ്ഗങ്ങള്‍

പുകവലി ഒഴിവാക്കുക, പുക ശ്വസിക്കാനിടയാക്കുന്നതും. കെട്ടിടങ്ങള്‍ക്ക് അകത്തും പുറത്തുമുള്ള വായുമലിനീകരണം, ജൈവഇന്ധനങ്ങള്‍, രാസവസ്തുക്കളില്‍ നിന്നുള്ള പുക പൊടിപടലങ്ങള്‍, തുടങ്ങിയവ ഒഴിവാക്കുക. ആസ്തമ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ നല്‍കുക. വ്യാവസായിക, തൊഴിലിടങ്ങളില്‍ നിന്നുള്ള പൊടി, രാസവാതകങ്ങള്‍ തുടങ്ങിയവയോട് ഇടപെടുന്നത് പരമാവധി കുറയ്ക്കുക, സിഒപിഡി ഉള്ളവര്‍ പുറത്ത് പുക, വെടിക്കെട്ട്, പടക്കംപൊട്ടിക്കല്‍ തുടങ്ങിയവ ഉണ്ടെങ്കില്‍ ആ സമയങ്ങളില്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയുന്നത് അസ്വസ്ഥതകള്‍ കൂടാതെ നോക്കാന്‍ ഉപകരിക്കും.

ഫലപ്രദമായ ചികിത്സയിലൂടെ സിഒപിഡി കൂടുതല്‍ അപകടത്തിലേക്ക് പോകാതെ കൈകാര്യം ചെയ്തു കൊണ്ടുപോകാന്‍ മരുന്നുകള്‍ക്കു സാധിക്കും. കേടുസംഭവിച്ച ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി തിരിച്ചെടുക്കാനും ചികിത്സകള്‍ കൊണ്ട് സാധിക്കും. ചികിത്സയും ജീവിതശൈലീ മാറ്റങ്ങളും ഇതിനായി നിര്‍ദ്ദേശിക്കാറുണ്ട്. സിഒപിഡി എന്ന് പൊതുവെ പറയാറുണ്ടെങ്കിലും അതിന്റെ അവസ്ഥകള്‍ ഓരോ രോഗിയ്ക്കും പലപ്പോഴും വ്യത്യസ്തമാണ്.

ചികിത്സയുടെ ആദ്യപടി പുകവലി വര്‍ജ്ജിക്കുന്നതു തന്നെയാണ്. രോഗാവസ്ഥയുള്ളവര്‍ക്ക് ഇന്‍ഹേലറുകള്‍- ബ്രോങ്കോഡൈലേറ്റര്‍ ശ്വാസതടസ്സം നീക്കാന്‍ സഹായിക്കുന്നു. ദീര്‍ഘകാലത്തേക്ക് കഴിക്കേണ്ട മരുന്നുകളും നിര്‍ദ്ദേശിക്കാറുണ്ട്. ഇന്‍ഹേലറുകള്‍ തന്നെ എല്ലാ ദിവസവും ഉപയോഗിക്കാവുന്നതും അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കാവുന്നതുമുണ്ട്.

കോംബിനേഷന്‍ ഇന്‍ഹേലറുകള്‍, ശ്വാസകോശതടസ്സം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഓക്‌സിജന്‍ തെറാപ്പി, തുടങ്ങിയവയും ചികിത്സയായി നല്‍കാറുണ്ട്.

ചെറിയ വ്യായാമങ്ങളിലൂടെ ശ്വാസകോശത്തിന്റെയും അതുവഴി ശരീരത്തിന്റെയും പ്രവര്‍ത്തനത്തെ സ്വതന്ത്രമായി ചെയ്യാവുന്ന രൂപത്തില്‍ കൊണ്ടു വരുന്ന ഏറ്റവും ലളിതമായ ചികിത്സാ രീതിയാണ് പള്‍മണറി റീഹാബിലിറ്റേഷന്‍. ചികിത്സകളോടൊപ്പം ജീവിതരീതിയില്‍ മാറ്റം കൂടി വരുത്തുന്ന വിധത്തില്‍ ചികിത്സ ആസൂത്രണം ചെയ്താല്‍ രോഗം കൊണ്ടുള്ള പ്രയാസങ്ങള്‍ കുറച്ചുകൊണ്ടു വരാന്‍ സാധിക്കും.
സിഒപിഡി രോഗികളുടെ അവസാനത്തെ അത്താണിയായി, മറ്റു ചികിത്സകള്‍ കൊണ്ടൊന്നും ഫലമുണ്ടാകാതെ വരുമ്പോഴുള്ള മാര്‍ഗ്ഗമാണ് ശസ്ത്രക്രിയ. വായു അറകള്‍ നശിക്കുന്നതുകൊണ്ട് വലിയ വായു നിറഞ്ഞ ഇടങ്ങള്‍- ബുള്ളെ- സൃഷ്ടിക്കപ്പെടുന്നു. ഇത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നു. നശിക്കപ്പെട്ട വായു അറകള്‍ നീക്കം ചെയ്യാനായി നടത്തുന്ന ശസ്ത്രക്രിയയാണ് ബുള്ളെക്ടമി. നാശം സംഭവിച്ച ശ്വാസകോശ ഭാഗങ്ങള്‍ തന്നെ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് ലംഗ് വോള്യം റിഡക്ഷന്‍ സര്‍ജറി. കടുത്ത എംഫിസിമയുള്ളവര്‍ക്കായി എന്‍ഡോബ്രോങ്ക്യല്‍ വാല്‍വ് സര്‍ജറി, ശ്വാസതടസ്സം ജീവിതം ദുസ്സഹമാക്കുന്ന ഘട്ടത്തില്‍ നടത്തുന്ന ശ്വാസകോശം മാറ്റിവയ്ക്കല്‍ തുടങ്ങി നൂതന ചികിത്സാ സംവിധാനങ്ങളും ഇപ്പോള്‍ ലഭ്യമാണ്.

തലശ്ശേരി മിഷന്‍ ഹോസ്പിറ്റലിൽ സീനിയര്‍ കണ്‍സല്‍ട്ടന്റ് പള്‍മണോളജിസ്റ്റ് ആണ് ലേഖകൻ

Content Highlights: world copd day, chronic obstructive pulmonary disease symptoms and treatment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented