പൊടിപടലങ്ങൾ, തണുപ്പ്, മാനസിക സംഘർഷം; ആസ്ത്മയുടെ പ്രാധാന്യവും മുൻകരുതലുകളും


ഡോ. മധു കല്ലാത്ത്

2 min read
Read later
Print
Share

ശ്വാസനാളികളെ ബാധിക്കുന്ന അലർജിമൂലമുണ്ടാകുന്ന രോഗാവസ്ഥയെയാണ് ആസ്ത്മ എന്ന് പറുന്നത്.

Representative Image | Photo: Gettyimages.in

ന്ന് ലോക ആസ്മ ദിനമാണ്. ആസ്ത്മ രോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, അനിവാര്യമായ മുൻകരുതലുകളെ കുറിച്ചും നൂതനമായ ചികിത്സാ രീതികളെ കുറിച്ചും നേരത്തെയുള്ള തിരിച്ചറിയലും കൃത്യമായ ചികിത്സയും സ്വീകരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ലോകമെങ്ങുമുള്ള ജനതയെ ബോധ്യപ്പെടുത്താനും ബോധവത്കരിക്കാനുമാണ് ഈ ദിനം ഉപയോഗപ്പെടുത്തുന്നത്. ഗ്ലോബൻ ഇനിഷ്യേറ്റീവ് ഫോർ ആസ്തമ (GINA) എന്ന സംഘടനയുടെ നേതൃത്വത്തിൽ ലോകാരോഗ്യ സംഘടനയുടേയും ലോകമെങ്ങുമുള്ള ശ്വാസകോശ രോഗവിദഗ്ദ്ധരുടേയും സഹകരണത്തോടെയാണ് എല്ലാവർഷവും ആസ്തമ ദിനം ആചരിക്കുന്നത്.

ശ്വാസനാളികളെ ബാധിക്കുന്ന അലർജിമൂലമുണ്ടാകുന്ന രോഗാവസ്ഥയെയാണ് ആസ്ത്മ എന്ന് പറുന്നത്. ആസ്ത്മ രോഗത്തിന്റെ പ്രധാനമായ രണ്ട് പ്രശ്‌നങ്ങൾ ശ്വാസനാളികളുടെ വികാസക്കുറവും, ശ്വാസനാളികളിലുള്ള നീർക്കെട്ടുമാണ്. പാരമ്പര്യമായി ആസ്ത്മ രോഗം വരാൻ സാധ്യതയുള്ള വ്യക്തികളിൽ പൊടിപടലങ്ങൾ, തണുപ്പ്, മലിനീകരണം, മാനസിക സംഘർഷം മുതലായ കാരണങ്ങൾ രോഗലക്ഷണത്തിലേക്ക് നയിക്കുന്നു. രോഗലക്ഷണങ്ങളിൽ മുഖ്യം വലിവും കിതപ്പും നിർത്താതെയുള്ള ചുമയുമാണ്.

'ആസ്ത്മ ചികിത്സയിലെ വിടവ് ഇല്ലാതാക്കുക'

ഈ വർഷത്തെ ആസ്ത്മ ദിനത്തിലെ മുദ്രാവാക്യം ആസ്ത്മ ചികിത്സയിലെ വിടവ് ഇല്ലാതാക്കുക എന്നതാണ്. നിരവധിയായ അന്തരങ്ങൾ നിലവിൽ ഈ ചികിത്സാ മേഖലയിൽ ലോക വ്യാപകമായി നിലനിൽക്കുന്നുണ്ട്. അത്തരം ചികിത്സാ പരമായ അന്തരങ്ങളെയും ചികിത്സയുടെ ലഭ്യതക്കുറവിനെയും ഇല്ലാതാക്കുകയും ലോകമെങ്ങുമുള്ള ജനതയ്ക്ക് ഒന്നുപോലെ ചികിത്സ ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തെ ഏറ്റെടുത്ത് നടപ്പിലാക്കാനുള്ള പരിശ്രമം തീർച്ചയായും സ്വാഗതാർഹമാണ്.

Also Read

പെട്ടെന്നുള്ള കിതപ്പ് മുന്നറിയിപ്പ്; കോവിഡിനുശേഷം ...

എന്തെല്ലാമാണ് ചികിത്സാപരമായ വിടവുകൾ?

  • രോഗനിർണ്ണയത്തിനും ചികിത്സയ്ക്കുമുള്ള സൗകര്യം എല്ലായിടത്തും ലഭ്യമല്ലാത്ത അവസ്ഥ
  • സാമൂഹികമായ മേഖലകൾക്കും വംശീയമായ വിവേചനങ്ങൾക്കും, പ്രായ-ലിംഗ വ്യത്യാസങ്ങൾക്കും അതീതമായ ആസ്തമ ചികിത്സ എല്ലാവർക്കും ലഭ്യല്ലാത്ത അവസ്ഥ.
  • സാമ്പത്തികമായ പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾക്കും സാമ്പത്തികമായി ഉയർന്ന രാജ്യങ്ങൾക്കും ഒരേ നിലവാരമുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യല്ലാത്ത അവസ്ഥ.
  • സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വ്യക്തികൾക്കും സമൂഹത്തിനും സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന ഇതേ വിഭാഗങ്ങൾക്കും ചികിത്സാ സംബന്ധമായ തുല്യത ഇല്ലാതിരിക്കുക.
  • പ്രാഥമികവും ദ്വിതീയവും, ത്രീതീയവുമായ ചികിത്സ ലഭ്യമാകുന്ന മേഖലകൾ തമ്മിൽ പരസ്പരം ബന്ധം ഇല്ലാതിരിക്കുക.
  • ആസ്ത്മ ബാധിതർക്ക് രോഗാവസ്ഥയെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാതിരിക്കുക.
  • ആരോഗ്യപ്രവർത്തകർക്ക് ആസ്ത്മ രോഗത്തെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാതിരിക്കുക.
  • ആസ്ത്മ ഉൾപ്പെടെയുള്ള ദീർഘകാല ചികിത്സ ആവശ്യമായ രോഗങ്ങൾക്ക് ചികിത്സാപരിമായി കൃത്യമായ മുൻഗണനയോ പ്രാധാന്യമോ ലഭിക്കാതിരിക്കുക.
  • ഇൻഹേലറുകൾ നിർദ്ദേശിക്കപ്പെടുന്നതിന്റെയും അവയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുന്നതിന്റെയും ഉപയോഗം കൃത്യമാണോ എന്ന് വിലയിരുത്തുന്തിന്റെയും അപര്യാപ്തത.
  • ആസ്ത്മ പകർച്ച വ്യാധിയാണെന്നുള്ള ചില സമൂഹങ്ങളുടെ തെറ്റിദ്ധാരണ.
  • ശാസ്ത്രീയമായ ചികിത്സാ രീതികളെ അപേക്ഷിച്ച് അശാസ്ത്രീയവും അടിസ്ഥാനരഹിതവുമായ ചികിത്സകൾ തേടിപ്പോകുന്ന അവസ്ഥ.
മേൽപറഞ്ഞിരിക്കുന്നവയെല്ലാം ആസ്ത്മ ചികിത്സയുമായി ബന്ധപ്പെട്ട് അധുനിക വൈദ്യശാസ്ത്രം അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളികളാണ്. കൃത്യമായ ആസൂത്രണവും സർക്കാർ മേഖലയുടെ സഹകരണവും പൊതുജനങ്ങളുടെ പങ്കാളിത്തവും ഉണ്ടെങ്കിൽ മാത്രമേ ഇത്തരം വെല്ലുവിളികളെ അതിജീവിച്ച് ഏകമാനരൂപത്തിലുള്ള ഫലപ്രദമായ ചികിത്സാ സൗകര്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കുവാൻ സാധിക്കുകയുള്ളൂ. ഈ വർഷത്തെ ആസ്ത്മ ദിനം ഏറ്റെടുത്തിരിക്കുന്ന ലക്ഷ്യം പൂർണ്ണമായി വിജയകരമാക്കുവാൻ നമുക്ക് ഒരുമിച്ച് പ്രയത്നിക്കാം

ആസ്റ്റർ മിംസ് പൾമണോളജി വിഭാഗം സീനിയർ കൺസൽട്ടന്റ് & ഡയറക്ടർ ആണ് ലേഖകൻ

Content Highlights: world asthma day, control of asthma ,asthma treatment

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kidney

2 min

പുകവലിയും മദ്യപാനവും നിർത്താം, ഡയറ്റ് ക്രമീകരിക്കാം; വൃക്കരോ​ഗത്തെ പ്രതിരോധിക്കാനുള്ള വഴികൾ

Mar 9, 2023


suicide
Premium

4 min

പ്രണയനൈരാശ്യം മുതൽ ഫോൺ കിട്ടാത്തതുവരെ ആത്മഹത്യയിൽ അവസാനിക്കുന്ന അവസ്ഥ !

Sep 10, 2023


alia bhatt

2 min

ഉത്കണ്ഠാരോ​ഗത്തെ മറച്ചുവെക്കേണ്ട, മറികടക്കാൻ സഹായിച്ചത് ഈ ടെക്നിക്- ആലിയ ഭട്ട്

Aug 17, 2023


Most Commented