കൃത്യമായ ചികിത്സയിലൂടെയും പരിചരണത്തിലൂടെയും ആസ്തമയെ വരുതിയിലാക്കാം


ഡോ. പദ്മാവതി ആര്‍.ആസ്ത്മ രോഗികള്‍ അവരുടെ ആസ്ത്മ വഷളാക്കുന്ന ട്രിഗറുകള്‍ തിരിച്ചറിഞ്ഞ് അവയുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക.

പ്രതീകാത്മക ചിത്രം | Photo: Getty Images

മെയ് 3 - ലോക ആസ്തമ ദിനം. ആസ്തമ എന്നത് സര്‍വ്വസാധാരണമായി ആയി കണ്ടുവരുന്ന ഒരു രോഗമാണ്. പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ കഴിയില്ലെങ്കിലും മരുന്നുകളുടെ സഹായത്തോടെ ആസ്ത്മ രോഗലക്ഷണങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ സാധിക്കുന്നതാണ്. ലോകാരോഗ്യ സംഘടനയുടെ 2019 ലെ കണക്കുപ്രകാരം ലോകത്തെമ്പാടുമായി 262 ദശലക്ഷം ആളുകള്‍ ആസ്ത്മ രോഗികള്‍ ആണ്. കുട്ടികളില്‍ കണ്ടുവരുന്ന തീരാവ്യാധികളില്‍ ഏറ്റവും സാധാരണമായ ഒന്നാണ് ആസ്ത്മ. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ രോഗനിര്‍ണയവും ചികിത്സാ ദൗര്‍ലഭ്യതയും ഒരു വെല്ലുവിളി ആയതിനാല്‍ ആസ്ത്മയുമായി ബന്ധപ്പെട്ട് മരണനിരക്ക് വളരെ കൂടുതലാണ്. ലോക ആസ്ത്മ ദിനത്തിലെ ഈ വര്‍ഷത്തെ സന്ദേശം ആസ്ത്മ ചികിത്സയിലെ വിടവുകള്‍ നികത്തുക എന്നതാണ്.

എന്താണ് ആസ്തമ?

കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന ഒരു ദീര്‍ഘകാല രോഗാവസ്ഥയാണ് ആസ്ത്മ. ചെറിയ ശ്വാസനാളത്തിലെ ചുറ്റുമുള്ള പേശികളുടെ വീക്കം, മുറുക്കം എന്നിവ കാരണം ശ്വാസനാളികള്‍ ഇടുങ്ങിയതായി മാറുന്നു. ഇതു കൂടാതെ ശ്വാസനാളികളില്‍ കഫം അമിതമായി ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇവയാണ് ആസ്ത്മയുടെ ലക്ഷണങ്ങള്‍ക്ക് കാരണം.

ആസ്തമയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ?

ചുമ, ശ്വാസംമുട്ടല്‍, വലിവ്, നെഞ്ചിനു ഉണ്ടാകുന്ന മുറുക്കം എന്നിവ ആസ്തമയുടെ ലക്ഷണങ്ങളില്‍പ്പെടുന്നു. ഈ ലക്ഷണങ്ങള്‍ ഇടയ്ക്കിടെ കാണപ്പെടുകയും രാത്രിയിലോ വ്യായാമം ചെയ്യുമ്പോഴോ പലപ്പോഴും വഷളാവുകയും ചെയ്യുന്നു. വൈറല്‍ അണുബാധകള്‍, പൊടി, പുക കാലാവസ്ഥയിലെ മാറ്റങ്ങള്‍, പൂമ്പൊടികള്‍, മൃഗങ്ങളുടെ രോമങ്ങളും തൂവലുകളും, ശക്തമായ സുഗന്ധദ്രവ്യങ്ങള്‍, സോപ്പ് തുടങ്ങിയവ ആസ്ത്മ വഷളാക്കുന്ന ട്രിഗറുകള്‍ ആയി വര്‍ത്തിച്ചേക്കാം. കൃത്യമായ ചികിത്സ ലഭിക്കാത്ത രോഗികള്‍ക്ക് ഉറക്കക്കുറവ്, പകല്‍ സമയത്തെ ക്ഷീണം, ഏകാഗ്രത നഷ്ടപ്പെടല്‍ എന്നിവ കണ്ടേക്കാം. ഇത് പഠനത്തെയും ജോലിയെയും ബാധിച്ചേക്കാം. ചില രോഗികള്‍ക്ക് ഗുരുതരമായി അടിയന്തിര ആരോഗ്യപരിചരണം ആവശ്യമായി വന്നേക്കാം. ഏറ്റവും കഠിനമായ അവസ്ഥകളില്‍ മരണത്തിനുവരെ കാരണമായേക്കാം

ആസ്തമ​​​​​​​ എങ്ങനെ ഉണ്ടാകുന്നു?

ആസ്തമ രോഗികളായ അടുത്ത ബന്ധുക്കള്‍ ഉള്ളവര്‍, അലര്‍ജികള്‍ ഉള്ളവര്‍ എന്നിവര്‍ക്ക് ആസ്തമ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
നഗരവത്കരണവും മാറുന്ന ജീവിത ശൈലിയും ആസ്ത്മയ്ക്ക് കാരണമായേക്കാം. ജനനസമയത്തെ ഭാരക്കുറവ്, മാസം തികയാതെയുള്ള ജനനം, പുകയിലയുടെ പുകയും വായുമലിനീകരണവും ആയുള്ള സമ്പര്‍ക്കം, ശ്വാസകോശത്തിലെ വൈറല്‍ ബാധ തുടങ്ങി ആദ്യകാല ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങള്‍ ആസ്ത്മ ഉണ്ടാകുന്നതിന് കാരണമായേക്കാം. വായുമലിനീകരണം വീടുകളിലെ പൊടിപടലങ്ങള്‍, പൂപ്പലുകള്‍, തൊഴില്‍പരമായി ഉണ്ടാകുന്ന രാസവസ്തുക്കളോടും പുക പൊടിപടലങ്ങളോടും ഉള്ള സമ്പര്‍ക്കം മൂലം ആസ്ത്മ ഉണ്ടായേക്കാം. കൂടാതെ അമിതവണ്ണമോ പൊണ്ണത്തടിയുള്ള കുട്ടികളിലും മുതിര്‍ന്നവരിലും ആസ്ത്മ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.

ആസ്തമ​​​​​​​ എങ്ങനെ കണ്ടുപിടിക്കാം?

രോഗലക്ഷണങ്ങളുടെ വിവരങ്ങള്‍, രക്തപരിശോധന, സ്പൈറോമെട്രി എക്സ്-റേ തുടങ്ങിയ ടെസ്റ്റുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ആസ്ത്മ സ്ഥിരീകരിക്കാം.

ആസ്തമ​​​​​​​ എങ്ങനെ ചികിത്സിക്കാം?

ശ്വാസനാളികള്‍ വികസിപ്പിക്കുന്നതിനും ശ്വാസനാളികളിലെ വീക്കം കുറയ്ക്കുന്നതിനും ഉള്ള മരുന്നുകള്‍ ഗുളിക രൂപത്തിലോ ഇന്‍ഹേലര്‍ ആയോ ഉപയോഗിച്ചാണ് ആസ്ത്മ ചികിത്സിക്കുന്നത്.

ആസ്തമ​​​​​​​യുടെ ലക്ഷണങ്ങള്‍ എങ്ങനെ പ്രതിരോധിക്കാം?

ആസ്ത്മ രോഗികള്‍ അവരുടെ ആസ്ത്മ വഷളാക്കുന്ന ട്രിഗറുകള്‍ തിരിച്ചറിഞ്ഞ് അവയുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക.
നിങ്ങളുടെ വീടും പരിസരവും നിരന്തരം വൃത്തിയാക്കുകയും പൊടിപടലങ്ങള്‍ ഇല്ലാതെയും സൂക്ഷിക്കുക.
നിങ്ങളുടെ ഇന്‍ഹേലറുകളും ഗുളികകളും യഥാസമയത്ത് ഉപയോഗിക്കുക. അതോടൊപ്പം ഇന്‍ഹേലര്‍ ഉപയോഗിക്കുന്ന രീതി ശരിയാണോ എന്നും ഉറപ്പുവരുത്തുക. വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക.

ആസ്ത്മ ബാധിതരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് ആസ്ത്മ ചികിത്സയിലുള്ള വിടവുകള്‍ നികത്തേണ്ടത് അനിവാര്യമാണ്. നമുക്ക് എല്ലാവര്‍ക്കും ഈ ലോക ആസ്ത്മ ദിനത്തില്‍ ഒന്നിച്ച് ആസ്ത്മക്കെതിരെ പോരാടാം.

(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ് ആണ് ലേഖിക)

Content Highlights: world asthma day 2022, asthma treatment, health

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022

More from this section
Most Commented