പ്രാരംഭഘട്ടത്തിൽ തന്നെ ചികിത്സിച്ചാൽ ശസ്ത്രക്രിയ ഒഴിവാക്കാം; കാൽമുട്ടുവേദനയും ആർത്രൈറ്റിസും


ഡോ.ഉണ്ണിക്കുട്ടൻ.ഡി

Representative Image| Photo: Canva.com

ലോക ആർത്രൈറ്റിസ് ദിനമാണ് ഇന്ന്. മനുഷ്യ ശരീരത്തിലെ എല്ലാ സന്ധികളിലും കാണപ്പെടുന്ന കട്ടി കുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമാണ് തരുണാസ്ഥി അഥവാ കാർട്ടിലേജ്. എല്ലുകളുടെ അഗ്രഭാഗം ഇവയാൽ മൂടപ്പെട്ടത് മൂലമാണ് സന്ധികൾ അനായാസേന ചലിപ്പിക്കുവാൻ സാധിക്കുന്നത്. സന്ധികളിൽ തരുണാസ്ഥി നഷ്ടപെടുന്ന അവസ്ഥയെ ആർത്രൈറ്റിസ് എന്ന് വിളിക്കുന്നു. സന്ധികളെ ബാധിക്കുന്ന വിവിധ രോഗങ്ങൾ മൂലം ഈ അവസ്ഥ ഉണ്ടാവാം. ഓസ്റ്റിയോ ആർത്രൈറ്റിസ്, റുമറ്റോയ്ട് ആർത്രൈറ്റിസ് (ആമവാതം) എന്നീ വകഭേദങ്ങളാണ് കാൽ മുട്ടിൽ സാധാരണയായി കണ്ടു വരുന്നത്.

ആർത്രൈറ്റിസ് പലതരംപ്രായസംബന്ധമായ തേയ്മാനം മൂലം തരുണാസ്ഥി നഷ്ടപെടുന്ന അവസ്ഥയാണ് ഓസ്റ്റിയോ ആർത്രൈറ്റിസ്. സ്വന്തം പ്രതിരോധ ശേഷി തരുണാസ്ഥിയെ നശിപ്പിക്കുന്ന റുമറ്റോയ്ട് ആർത്രൈറ്റിസ് (ആമവാതം) മറ്റൊരു ഉദാഹരണമാണ്. രക്തത്തിൽ യൂറിക് ആസിഡിന്റെ ഉയർന്ന അളവ് അണുബാധ തുടങ്ങി മറ്റ് പല കാരണങ്ങൾ കൊണ്ടും ആർത്രൈറ്റിസ് ഉണ്ടാവാം. ഉയർന്ന ശരീരഭാരം കാൽമുട്ടിലെ തേയ്മാനത്തിന്റെ വേഗത കൂട്ടുന്നു. മുട്ടിനു സമീപത്തെ പേശികളുടെ ബലക്കുറവ്, മുട്ടിനു സംഭവിക്കുന്ന പരിക്കുകൾ ശരിയായ രീതിയിൽ ചികിത്സിക്കപ്പെടാതെ പോകുന്നത് എന്നിവ തേയ്മാനത്തിന്റെ വേഗത കൂടുവാൻ കാരണമാകാറുണ്ട്.

രോഗ നിർണ്ണയം

ആർത്രൈറ്റിസ് പല വിധമാകയാൽ ശരിയായ കാരണം കണ്ടെത്തിയ ശേഷം അതിനനുസരിച്ചുള്ള ചികിത്സ വേണം നൽകാൻ. ഡോക്ടർ നേരിട്ട് നടത്തുന്ന പരിശോധനകൾ കൂടാതെ എക്‌സ് റേ, രക്ത പരിശോധന എന്നിവ രോഗവസ്ഥ കണ്ടു പിടിക്കാൻ സഹായിക്കുന്നു. തരുണാസ്ഥി നഷ്ടപെടുവാനുള്ള കാരണം മുട്ടിനുള്ളിലെ അണുബാധ, ട്യൂമർ, പരിക്ക് എന്നിവ അല്ല എന്ന് പ്രാഥമികമായി ഉറപ്പ് വരുത്തണം. ഇവയ്‌ക്കൊക്കെ അടിയന്തിരമായി ചികിത്സ തേടേണ്ടതുണ്ട്.

ശസ്ത്രക്രിയ ഒഴിവാക്കാം

പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിത്സിച്ചാൽ കഠിനമായ പ്രശ്‌നങ്ങളും ശസ്ത്രക്രിയയും ഒഴിവാക്കാം. റുമറ്റോയ്ട് പോലെയുള്ള വാതരോഗങ്ങൾ തുടക്കത്തിലെ കണ്ടു പിടിക്കുകയാണെങ്കിൽ മരുന്നുകളിലൂടെ തേയ്മാനം നിയന്ത്രിക്കുവാനാകും. ദീർഘനാൾ ചികിത്സ ആവശ്യമുള്ള ഈ അസുഖങ്ങൾക്ക് കൃത്യമായ ഇടവേളയിലുള്ള രക്ത പരിശോധനകളുടെ അടിസ്ഥാനത്തിൽ മരുന്നുകളുടെ അളവ് നിയന്ത്രിക്കുകയും വേണം. ഓസ്റ്റിയോ ആർത്രൈറ്റിസ് പൊതുവെ വാർധക്യത്തിലാണ് അനുഭവപ്പെടുന്നത് എങ്കിലും നാല്പത് വയസ്സ് മുതൽ അതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങാം. ഡോക്ടർ നിർദ്ദേശിക്കുന്ന പ്രത്യേക വ്യായാമങ്ങളിലൂടെ മുട്ടിനു ചുറ്റുമുള്ള പേശികളുടെ ബലം കൂട്ടുന്നത് തേയ്മാനത്തിന്റെ വേഗത കുറയ്ക്കുവാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കുന്നതും പ്രയോജനപ്രദമാണ്.

ശസ്ത്രക്രിയ എപ്പോൾ?

അസ്സഹനീയമായ മുട്ട് വേദന രോഗിയുടെ ദൈനം ദിന ജീവിതത്തെ ബാധിക്കും. യാത്രകൾ ഒഴിവാക്കേണ്ടി വരുന്നതും വ്യായാമക്കുറവും മാനസികവും ശാരീരികവുമായ മറ്റ് അസുഖങ്ങൾക്ക് കാരണമാകും. ഇരുന്നിടത്തു നിന്നും എഴുന്നേൽക്കുന്നതിനും നടക്കുന്നതിനും പടികൾ കയറുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടും. തരുണാസ്ഥിയുടെ അളവ് കാര്യമായി കുറഞ്ഞ് എല്ലുകൾ ഉരസുന്ന സ്ഥിതിയിലാണ് ഇത് സംഭവിക്കുക. തേയ്മാനം സംഭവിച്ച സന്ധികളിൽ മരുന്നുകളിലൂടെ തരുണാസ്ഥി പുനരുജ്ജീവിപ്പിക്കുവാനുള്ള ശ്രമങ്ങൾ പൂർണമായി വിജയം കണ്ടിട്ടില്ല. ദൈനം ദിന ജീവിതത്തെ ബാധിക്കുന്ന തരത്തിൽ ആർത്രൈറ്റിസ് മൂലമുള്ള മുട്ട് വേദന വളരെ നാളായി അനുഭവപ്പെടുന്നവർക്ക് സ്വീകരിക്കാവുന്ന നല്ലൊരു പരിഹാരമാണ് സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. സന്ധിയോട് ചേർന്നുള്ള എല്ലുകളുടെ അഗ്ര ഭാഗം ലോഹവും പ്ലാസ്റ്റിക്കും ഉപയോഗിച്ചാണ് മാറ്റി വയ്ക്കുന്നത്.

പട്ടം എസ്.യു.ടി ഹോസ്പിറ്റലിലെ ഓർത്തോപീഡിക് സർജനാണ് ലേഖകൻ

Content Highlights: world arthritis day, arthritis symptoms causes and treatment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented