നിരന്തരമായുള്ള വായ്പുണ്ണ്, തൊലിപ്പുറത്തുള്ള പാടുകൾ;എയ്ഡ്സിന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സ തേടാം


ഡോ.ദീപ്തി ടി.ആർ

Representative Image| Photo: Canva.com

1988 മുതൽ ഡിസംബർ 1 എയ്ഡ്സ് ദിനമായി ഐക്യരാഷ്ട്ര സംഘടന ആചരിച്ചുവരുന്നു. "Equalize" അഥവാ തുല്യമാക്കുക എന്നതാണ് 2022ലെ പ്രമേയം. എയ്ഡ്സ് രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും കുട്ടികൾ, സ്വവർ​ഗരതിയിൽ ഏർപ്പെട്ട പുരുഷന്മാർ, ലഹരി മരുന്ന് കുത്തിവെച്ച് ഉപയോഗിക്കുന്നവർ, ലൈംഗിക തൊഴിലാളികൾ, ട്രാൻസ്ജെൻഡേഴ്സ്, ജയിലിൽ കഴിയുന്നവർ തുടങ്ങിയവരിലേക്ക് ചികിത്സ സേവനം എത്തിക്കേണ്ടതുമുണ്ട്.

എച്ച്ഐവിയെപ്പറ്റിയുള്ള അവബോധക്കുറവും രോഗബാധിതരോടുള്ള അവഗണനയും ചികിത്സാ രീതിയിലുള്ള അറിവില്ലായ്മയുമാണ് AIDS ഇത്രയും അധികം വർദ്ധിക്കാനുള്ള പ്രധാന കാരണം.

ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (HIV) ആണ് എയ്ഡ്സ് എന്ന രോഗം പരത്തുന്നത്. എച്ച്ഐവിയും എയ്ഡ്സും യഥാർഥത്തിൽ ഒന്നല്ല. എച്ച്ഐവി എന്ന വൈറസ് ബാധയെ തുടർന്നുള്ള ഒരു സങ്കീർണ്ണ രോഗാവസ്ഥയാണ് AIDS. എച്ച്ഐവി ബാധിക്കുന്നതിന്റെ ഫലമായി മനുഷ്യന് രോഗപ്രതിരോധശേഷി നഷ്ടപ്പെടുകയും മറ്റു മാരക രോഗങ്ങൾ പിടിപെടുകയും ചെയ്യുന്നു. ആരംഭ ഘട്ടത്തിൽ ലക്ഷണങ്ങൾ പൊതുവേ കാണിക്കാറില്ല. ലക്ഷണങ്ങൾ കണ്ടു തുടങ്ങാൻ രണ്ടുവർഷം മുതൽ 15 വർഷം വരെ എടുക്കാം. പനി, തൊണ്ടവേദന, തൊലിപ്പുറത്തുള്ള പാടുകൾ ഓക്കാനം , തലവേദന , പൂപ്പൽബാധ, മോണരോഗം, കപ്പോസിറ്റ് സാർക്കോമ്മ( ഒരുതരം അർബുദം), നിരന്തരമായുള്ള വായിലെ പുണ്ണ്, ഹെർപ്പിസ് ബാധ തുടങ്ങിയവയൊക്കെയാണ് എയ്ഡ്സിന്റെ പ്രധാന ലക്ഷണങ്ങൾ. ക്രമേണ രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുന്നത് വഴി ശരീരഭാരം കുറയുക, വയറിളക്കം, ദീർഘകാലത്തെ പനി, കയല വീക്കം എന്നിവയ്ക്കൊക്കെ കാരണമാകാം.

പ്രധാനമായും എച്ച്ഐവി പകരുന്നത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴി, രോഗബാധിതരിൽ നിന്നും രക്തം അല്ലെങ്കിൽ അവയവം എന്നിവ സ്വീകരിക്കുന്നത് വഴി, അണു വിമുക്തമല്ലാത്ത സിറിഞ്ചുകളുടെ ഉപയോഗം, അമ്മയിൽ നിന്ന് കുട്ടികളിലേക്ക് ശരീര സ്രവം വഴി എന്നിവയിലൂടെയാണ്.

പ്രധാനമായും എച്ച്ഐവി കണ്ടെത്താൻ വിവിധ ടെസ്റ്റുകൾ നിലവിൽ ഉണ്ട്. വൈറൽ കൾച്ചർ, പി സി ആർ, P 24 ആന്റിജൻ ഡിറ്റക്ഷൻ, എലിസ, ഇൻഡയറക്ട് ഇമ്മ്യൂണോ ഫ്ലൂറസന്റ് ടെസ്റ്റ് തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ. എച്ച്ഐവി പരിശോധനയ്ക്കായി ICTC ജ്യോതിസ് കേന്ദ്രങ്ങൾ കേരളത്തിൽ ഉടനീളം ഇന്ന് പ്രവർത്തിച്ചു വരുന്നുണ്ട്. ഇവരുടെ വിവരങ്ങൾ വളരെ രഹസ്യമായിട്ടാണ് സൂക്ഷിക്കപ്പെടുന്നത്.

എയ്ഡ്‌സ് പൂർണമായും സുഖപ്പെടുത്താൻ കഴിയില്ലെങ്കിലും ആന്റി റെട്രോ വൈറൽ തെറാപ്പി(ART) ചികിത്സയിലൂടെ വൈറസ് ലോഡ് കുറയ്ക്കാനും രോഗികൾക്ക് ആരോഗ്യപരമായ ജീവിതം നയിക്കാനും സാധിക്കുന്നതാണ്. കേരള സംസ്ഥാന എയ്ഡ് കൺട്രോൾ സേഫ്റ്റിയുടെ "ഉഷസ്" എന്ന പദ്ധതി വഴിയാണ് ചികിത്സ സൗജന്യമായി നൽകുന്നത്.

രോഗപ്രതിരോധ രംഗത്ത് രോഗബാധിതർക്കും രോഗബാധയില്ലാത്ത പൊതുജനങ്ങൾക്കും തുല്യ പങ്കാണുള്ളത്. സാധാരണ സമ്പർക്കത്തിലൂടെയോ ഹസ്തദാനത്തിലൂടെയോ ഒരേ മുറിയിൽ താമസിച്ചാലോ പാത്രങ്ങൾ ഭക്ഷണം വസ്ത്രം എന്നിവ പങ്കുവെച്ചാലോ ഒന്നും എച്ച്ഐവി പകരില്ല എന്ന വസ്തുത മനസ്സിലാക്കേണ്ടതുണ്ട്. എച്ച്ഐവി ബാധിതരെ ഒറ്റപ്പെടുത്താതെ നമുക്ക് ചേർത്തു നിർത്താം. 2030 ഓടെ പുതിയ എച്ച്ഐവി കേസുകൾ ഇല്ലാതാക്കുകയെന്നതാണ് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം.

വായിൽ പ്രകടമായി വരുന്ന ലക്ഷങ്ങളുടെ വർഗ്ഗീകരണം(EC Claringhouse classification of oral manifestations of HIV)

ഗ്രൂപ്പ് 1- എച്ച്ഐവി അണുബാധയുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നവ(STRONGLY ASSOCIATED WITH HIV INFECTION)

 • പൂപ്പൽ ബാധ- ചുമന്ന നിറത്തിലുള്ളവ, ചുരണ്ടി കളയാൻ പറ്റുന്നവ, ചുണ്ടിന്റെ കോണുകളിൽ പൊട്ടുന്ന പൂപ്പൽ ബാധ
 • ഹെയറി ലൂക്കോപ്ലാക്കിയ
 • അർബുദങ്ങൾ- കപ്പോസിസ് സാർക്കോമ്മ
 • നോൺ ഹോട്ട്കിംഗ്സ് ലിംഫോമ(Non Hodgkins lymphoma)
 • മോണരോഗങ്ങൾ(Periodontal diseases)
ഗ്രൂപ്പ് 2- എച്ച്ഐവി അണുബാധയുമായി അധികം ശക്തമല്ലാതെ ബന്ധപ്പെട്ടിരിക്കുന്നത്( Less commonly associated with HIV infection)

 • ബാക്ടീരിയ അണുബാധ -Mycobacterium avium, Mycobacterium tuberculosis
 • ചർമ്മത്തിന്റെ നിറ വ്യത്യാസം (melanotic hyperpigmentation)
 • വായിൽ കാണുന്ന പുണ്ണ്(Necrotizing Ulcerative Stomatitis)
 • ഉമിനീർ ഗ്രന്ഥികളായി സംബന്ധിച്ച അസുഖങ്ങൾ-വായ വരണ്ടുണങ്ങുന്നത്, ഉമിനീർ ഗ്രന്ഥികൾ വീങ്ങുന്നത്
 • രക്തത്തിൽ പ്ലേറ്റ്ലെറ്റ് കുറഞ്ഞ രക്തം പൊടിയൽ (thrombocytopenic purpura)
 • വൈറൽ അണുബാധ -ഹെർപ്പിസ് സിംപ്ലക്സ് (Herpes Simplex), ഹ്യൂമൻ പാപ്പിലോമ വൈറസ്(Human Pappilomma virus), വാരിസെല്ലാ സോസ്റ്റർ(Varicella Zoster)
ഗ്രൂപ്പ് 3-എച്ച്ഐവി അണുബാധയുമായി അപൂർവ്വം കണ്ടുവരുന്നവ(Seen in HIV infection)

 • ബാക്ടീരിയൽ അണുബാധ -Actinomycosis Israli, E coli,Kebsiella pnumonia, Klebisella pneumonia, പൂച്ച പോറൽ രോഗം (cat scratch disease )
 • മരുന്നിന്റെ വിപരീതഫലമായി വരുന്നവ(Drug reactions)-എറിത്തിമ മൾട്ടിഫോർമേ(Erythema Multiforme), ലൈകനോയിഡ് റിയാക്ഷൻ(Lichenoid reaction)
 • വിരളമായി കാണപ്പെടുന്ന പൂപ്പൽ ബാധകൾ - ക്രൈപ്ടോകോക്കസ് നെയൊഫോര്മസ്നസ്(cryptococas neoformans),Histoplasma capsulatum,Mucormycosis,Zygomycosis,Aspergillus flavus
 • നാഡി വ്യൂഹ വ്യവസ്ഥയുമായി ബന്ധപ്പെട്ട അസുഖങ്ങൾ- ബെൽസ് പാൽസി(Bells Palsy), ട്രൈജെമിനൽ നൂറാൾജിയ(Trigeminal Neuralgia)
 • കൂടെ കൂടെ വരുന്ന വായ്പുണ്ണ്(Recurrent Aphthous Stomatitis)
 • വൈറൽ അണുബാധ-സൈറ്റോമേഗ്ഗലോ വൈറസ്(cytomegalovirus), മൊല്ലസ്കം കണ്ടീജിയം(Mollusum Contagium)
ഐഡിഎ തെല്ലിച്ചേരി ബ്രാഞ്ചിൽ ഓറൽ ഫിസിഷ്യനും മാക്സിലോഫേഷ്യൽ റേഡിയോളജിസ്റ്റുമാണ് ലേഖിക

Content Highlights: world aids day aids symptoms causes and treatment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented