ണ്ടു മുട്ടിയപ്പോള്‍ മുഖത്തു നിറഞ്ഞ പുഞ്ചിയിരിലുണ്ടായിരുന്നു എല്ലാം. മറ്റുളളവരിലേക്ക് വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും പകരുന്ന ഊര്‍ജ്ജമാണ് ഡോ. എ.പാര്‍വ്വതിയെ  വ്യത്യസ്തയാക്കുന്നത്. പ്രത്യാശയുടെ കിരണങ്ങള്‍ രോഗികള്‍ക്ക് പകര്‍ന്നു നല്‍കുന്ന ഡോക്ടര്‍.സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷം എയ്ഡ്‌സ് രോഗികള്‍ക്കിടയില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നു. എന്തുകൊണ്ട് ഇവര്‍ക്കിടയിലേക്ക് എന്ന് പലരും ചോദിച്ചപ്പോഴും അതിനൊക്കെ ഉത്തരമുണ്ടായിരുന്നു ഡോക്ടര്‍ക്ക്.

പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിന് വേണ്ടി ജീവിക്കുക അവരുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കുക അത് നിസാര കാര്യമല്ലെന്നാണ് ഡോ.പാര്‍വ്വതി പറയുന്നത്. 2004 മുതല്‍ എയ്ഡ്‌സ് രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ടിവര്‍. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പരിശീലന പരിപാടികളിലും കൗണ്‍സിലിംഗിലും ഇവര്‍ സജീവമാണ്.  

aidsഡിസംബര്‍ 1

ലോക 
എയ്ഡ്‌സ് 
ദിനം

ഇപ്പോള്‍ എറണാകുളം ജില്ലയിലെ ആന്റി റിറ്ററോവല്‍  ട്രീറ്റ്‌മെന്റ് സെന്ററിന്റെ ( എ.ആര്‍.ടി) ഡോക്ടറും കൗണ്‍സിലറുമൊക്കെയായി അവരുടെ ഇടയില്‍ കാണാം. കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് ഡോക്ടറെ  സഹായിക്കുന്നു. ചികിത്സിക്കിടയില്‍ ഒച്ചയെടുക്കുന്നവര്‍ ഉണ്ട്. മറ്റു ചിലര്‍ സ്വന്തം അവസ്ഥയെ ഓര്‍ത്ത് കരയും. അവരുടെ രോഗമാണ് അവരെ അങ്ങനെയാക്കുന്നത്. 

രാവിലെ 5.45 ന് ഡോക്ടര്‍ പാര്‍വതിയുടെ ഒരു ദിവസം തുടങ്ങും. രാവിലെ തന്നെ എ.ആര്‍.ടി സെന്ററിലേക്ക് പുറപ്പെടും. അവിടെയെത്തുന്ന എല്ലാ രോഗികളെയും കണ്ട ശേഷമാണ് മടക്കം. ആരെയും നിരാശപ്പെടുത്തുന്നില്ല. വരുന്ന എല്ലാവരുടെയും സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും ഡോക്ടറുടെ ആശ്വാസ വാക്കുകളുണ്ട്. ഇവര്‍ക്ക് ജോലി വേണമെങ്കില്‍ ഡോക്ടറെ കൊണ്ട് പറ്റുന്ന രീതിയില്‍ അതും മേടിച്ചു കൊടുക്കും. 

എറണാകുളം ടി.ഡി.എം ഹാളിനടുത്താണ് താമസം. എച്ച്.ഐ.വി പോസിറ്റീവ് ആയവരെ സമൂഹം അംഗീകരിക്കുന്നില്ല എന്നതാണ്  അവരുടെ പ്രധാന പ്രശ്‌നം. പലരും പഠിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ഈ രോഗമാണെന്ന് തിരിച്ചറിയുമ്പോള്‍ സമൂഹത്തിലേക്ക് ഇറങ്ങാന്‍ ഇവരില്‍ പലരും മടിക്കുന്നു. എയ്ഡ്‌സ് കേരളത്തില്‍ ഏറെ കുറെ നിയന്ത്രണ വിധേയമായിട്ടുണ്ട്. അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് എച്ച്.ഐ.വി എത്തുന്നതിന്റെ തോത് പൂജ്യത്തിലേക്ക് എത്തിയിട്ടുണ്ട്.

ഈ രോഗം വരുന്നവരെല്ലാം തന്നെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടാണ് വരുന്നതെന്നൊരു സങ്കല്‍പ്പം ഉണ്ട്. ഇതും ഇവരെ നിരാശയില്‍ ആഴ്ത്തുന്നുണ്ട്. പുരുഷന്മാര്‍ക്കിടയിലാണ്‌ രോഗം കൂടുതല്‍ കാണുന്നത്. എന്നാല്‍ അടുത്തകാലത്തായി സ്ത്രീകളിലും കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ട്രാന്‍സ് ജെന്‍ഡര്‍മാരും രോഗികളായി എത്തുന്നുണ്ട്. നമ്മള്‍ക്കറിയാവുന്ന കാര്യങ്ങള്‍ ചെയ്തു കൊടുക്കുക. നമ്മളുടെ ഒരു വാക്ക് കൊണ്ട് അവര്‍ക്ക് ആശ്വാസം കിട്ടുന്നുണ്ടെങ്കില്‍ അത് വലിയ കാര്യമാണ്. എച്ച്.ഐ.വി തിരിച്ചറിയാന്‍ പലര്‍ക്കും സാധിക്കുന്നില്ല. ചിലര്‍ 15 വര്‍ഷങ്ങളോളം കഴിഞ്ഞ് തിരിച്ചറിയുന്നുണ്ട്. മറ്റുളളവര്‍ രണ്ടോ മൂന്നോ വര്‍ഷങ്ങളില്‍ രോഗം തിരിച്ചറിയുന്നു. എച്ച്.ഐ.വി എയ്ഡ്‌സ് സ്ഥീതികരിക്കുന്ന ഒരു വ്യക്തിക്ക്  എറ്റവും കുറഞ്ഞത്  20 വര്‍ഷമാണ് ആയുസ്.  ഇവരുടെ അടുത്തിരുന്നാല്‍ ലോകം പകരുമെന്ന തെറ്റായ ധാരണയുണ്ട്. ഇവര്‍ കഴിക്കുന്ന ഭക്ഷണം പങ്കിട്ട് കഴിച്ചതു കൊണ്ട് രോഗം പകരില്ല. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഇപ്പോള്‍ ചികിത്സ നല്‍കുന്നുണ്ട്. 

സ്‌കൂള്‍ മുതല്‍ എച്ച്.ഐ.വി എയ്ഡിസിനെ കുറിച്ച് ബോധവത്ക്കരണം തുടങ്ങണം. എന്നാല്‍ സ്‌കൂളുകളിലെ ബോധവത്ക്കരണ പരിപാടി കാര്യമായി നടക്കുന്നില്ല. എയ്ഡ്‌സ് രോഗികളെ പുനരധിവസിപ്പിക്കാനൊരിടമാണ് ആവശ്യം. നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷനിലും, ജില്ല ആര്‍.സി.എച്ച്, മുളവുകാട് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. 2009 ല്‍ മികച്ച ഡോക്ടര്‍ക്കുളള  സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്.  ഇതിനു പുറമെ കൗമാരക്കാര്‍ക്കുളള ക്ലാസ്, ഇമ്മ്യൂണൈസേഷന്‍ പരിശീലക എന്നീ നിലയിലും പ്രവര്‍ത്തിക്കുന്നുണ്ട്. എഞ്ചിനിയറായ വിജയകുമാറാണ് ഭര്‍ത്താവ്.