വ്യക്തിവൈരാ​ഗ്യം തീർക്കാനും ബോറടി മാറ്റാനും പരദൂഷണം പറയുന്നവർ; എങ്ങനെ നേരിടാം ഇക്കൂട്ടരെ? 


ഡോ.സെബിൻ എസ്.കൊട്ടാരം

Representative Image| Photo: Canva.com

''ഇത് ഞാൻ പറഞ്ഞതാണെന്ന് പറയണ്ട. മനസ്സിൽ വച്ചാൽ മതി, അവൻ നിന്നെക്കുറിച്ചു പറഞ്ഞതാ. ഇങ്ങനെ പറയാൻ അവനാരാ''.. പൊടിപ്പും തൊങ്ങലും വച്ച് പരദൂഷണം ഫോണിലൂടെ വിളമ്പിയതിന്റെ അവസാന വാചകങ്ങളാണിത്.

ഒരാളുടെ അഭാവത്തിൽ ആ വ്യക്തി പറഞ്ഞതോ ചെയ്തതോ ആണെന്ന് മറ്റൊരാളോട് എരിവും പുളിയും ചേർത്ത് പറയുന്നതാണ് പരദൂഷണം അഥവാ ഏഷണി. ഇതിൽ വെറും പത്തുശതമാനം മാത്രമായിരിക്കും സത്യം. ബാക്കി 90 ശതമാനവും ആവശ്യത്തിന് മസാലയും സ്വന്തം താൽപര്യങ്ങളും വൈകാരികവിഷവും ചേർത്ത് പറയുമ്പോൾ അത് ആളുകളെ തമ്മിൽ അകറ്റുന്നു. ബന്ധങ്ങൾ മുറിയാൻ ഇതിടയാക്കുന്നു. മറ്റുള്ളവരെക്കുറിച്ചുള്ള ധാരണ മോശമാക്കാനും ഇത് കാരണമാവുന്നുണ്ട്. പലപ്പോഴും പുറമേ നിരുപദ്രവമെന്ന് തോന്നുമെങ്കിലും പരദൂഷണത്തിന് വ്യക്തിബന്ധങ്ങളിൽ, അത് വീട്ടിലായാലും സമൂഹത്തിലായാലും ഓഫീസിലായാലും ദൂരവ്യാപകപ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനുള്ള കഴിവുണ്ട്. കുറേശ്ശെയായി മറ്റൊരു വ്യക്തിയെക്കുറിച്ച് കുറ്റങ്ങൾ കേൾക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നത് ആ വ്യക്തിയുമായി മാനസിക അകൽച്ച സൃഷ്ടിക്കും. ഇത് പിന്നീട് ഒരുമിച്ചുള്ള പ്രവർത്തനങ്ങളെയും കൂട്ടായ്മകളെയും ബാധിക്കും.

പര‌ദൂഷകരുടെ മനസ്സിലിരിപ്പ്

പരദൂഷണം പറയുന്നവർ അതിൽ സന്തോഷം കണ്ടെത്തുന്നവരാണ്. മറ്റുള്ളവർ തന്നെ കൂടുതലായി ശ്രദ്ധിക്കാനും അതുവഴി അവരുടെ പരി​ഗണനയും പ്രീതിയും നേടിയെടുക്കാനുമാണ് പലപ്പോഴും പരദൂഷകർ ലക്ഷ്യമിടുന്നത്.

Also Read

ശരീരഭാരം കുറയുക, പുറംവേദന; നിസ്സാരമായി ...

വീട്ടിൽ വളർത്തുമൃഗങ്ങളുള്ളവർ പ്രത്യേകം ...

കുട്ടികളുടെ മുന്നിൽവെച്ച് വഴക്കിടാറുണ്ടോ? ...

സസ്യാഹാരം കഴിക്കുന്നവർക്കും ഫാറ്റിലിവർ ...

നിത്യവും കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ...

 • സ്വയം മതിപ്പില്ലാത്ത വ്യക്തികൾ, മറ്റുള്ളവരെ താഴ്ത്തിപ്പറയുന്നത് വഴി അവരുടെ ഉള്ളിലെ സ്വയംമതിപ്പില്ലായ്മയ്ക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നു. ഞാൻ അവരേക്കാളും മെച്ചമാണെന്ന് സ്വയം ബോധ്യപ്പെടുത്താനുള്ള ശ്രമമാണിതിന് പിന്നിൽ. ആത്മാഭിമാനം കുറവുള്ളവരായിരിക്കും ഇത്തരക്കാർ.
 • പരദൂഷണം ആസ്വദിക്കുന്ന വ്യക്തികളുടെ കൂട്ടത്തിൽ സ്വീകാര്യത ലഭിക്കാനും ആശയവിനിമയം നീട്ടാനും ചിലർ മറ്റുള്ളവരുടെയും സ്ഥാപനങ്ങളുടെയും കുറ്റം പറയാറുണ്ട്.
 • തനിക്ക് കിട്ടാത്തതിലുള്ള നിരാശ കൊണ്ടാകാം ചിലർ വ്യക്തികളെയും സ്ഥാപനങ്ങളെയും ആക്ഷേപിച്ച് സംസാരിക്കുന്നത്.
 • മുൻപ് നേരിട്ടിട്ടുള്ള മോശം അനുഭവം പിന്നീട് അതേ വിഭാ​ഗത്തിൽപെട്ട വ്യക്തികളെയാകെ അടച്ചാക്ഷേപിക്കാൻ കാരണമാകും.
 • സ്വാർഥരായ വ്യക്തികളെ ഒരുരീതിയിലും മറ്റുള്ളവർ പരി​ഗണിക്കാതിരിക്കുമ്പോൾ ബന്ധമുള്ള രണ്ടുകൂട്ടരിൽ ഒരാളുടെ കുറ്റം മറ്റൊരാളോട് പറയുകവഴി അവരുടെ ശ്രദ്ധയും താൽപര്യവും തന്നിലേക്ക് കിട്ടാനുള്ള ശ്രമത്തിന്റെ ഭാ​ഗമായും പരദൂഷണം പറയുന്നവരുണ്ട്. ഇവർക്ക് ആരോടും പ്രത്യേക മമതയുണ്ടാവില്ല. അടുത്തതവണ നേരേ തിരിച്ചും ഇവർ പരദൂഷണം പറയും.
 • മറ്റുള്ളവരുടെ സമൂഹത്തിലെ സ്വീകാര്യതയും അം​ഗീകാരവും തകർക്കുകയെന്ന ലക്ഷ്യത്തോടെ അടിസ്ഥാനമില്ലാത്ത പരദൂഷണം പ്രചരിപ്പിക്കുന്നവരുമുണ്ട്.
 • വ്യക്തിവൈരാ​ഗ്യം തീർക്കാനും ചിലർ പരദൂഷണം വഴി ശ്രമിക്കുന്നു. ചിലരാകട്ടെ ബോറടി മാറ്റാനും.
 • സ്വയം അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നവർ അതിൽ നിന്ന് ആശ്വാസം കിട്ടാൻ പരദൂഷണം പറയാറുണ്ട്. താൻ അവരേക്കാളും മെച്ചമാണെന്ന് സ്വയം ബോധ്യപ്പെടുത്താനുള്ള വൃഥാമാനസിക വ്യായാമമാണിത്.
 • മറ്റുള്ളവരുടെ വേദനയിൽ സന്തോഷം കണ്ടെത്തുന്ന സാഡിസ്റ്റിക് മനോഭാവമുള്ളവരും ഇക്കൂട്ടരിലുണ്ട്.
 • മറ്റുള്ളവരുടെ നേട്ടങ്ങളോടുള്ള അസൂയയാകാം പരദൂഷണം പറച്ചിലിന് പിന്നിൽ.
 • സ്വന്തം ജീവിതത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ഉത്കണ്ഠ അനുഭവിക്കുന്നവരും പരദൂഷണസ്വഭാവം കാണിക്കാറുണ്ടെന്ന് ചില പഠനങ്ങൾ പറയുന്നു. സ്വന്തം അരക്ഷിതാവസ്ഥയാണ് ഇതിനു പിന്നിൽ.
എങ്ങനെ നേരിടാം?

 • ഒരാളെക്കുറിച്ച് മറ്റുള്ളവർ പരദൂഷണം പറയുമ്പോൾ ആ വ്യക്തിയെക്കുറിച്ചോ സ്ഥാപനത്തെക്കുറിച്ചോ നിങ്ങൾക്കറിയാവുന്ന നല്ലകാര്യങ്ങൾ പങ്കുവെക്കുക. നിങ്ങൾ നിഷേധാത്മക ഊർജത്തിലോക്ക് വീഴുന്നതിന് തടയിടുന്നതിനൊപ്പം മറ്റുള്ളവരുടെ വീക്ഷണവും ചർച്ചയുടെ ​ഗതിയും മാറ്റാൻ ഇത് സഹായിക്കാം.
 • മറ്റുള്ളവരെക്കുറിച്ച് സ്ഥിരമായി പരദൂഷണം പറയുന്നവരെ അകറ്റുക.
 • നിങ്ങളെക്കുറിച്ച് നിങ്ങൾക്കടുത്തറിയാവുന്ന ഒരാൾ മോശമായി പറഞ്ഞുവെന്ന് മറ്റൊരാൾ വഴി കേട്ടാൽ ആ വ്യക്തിയോട് തുറന്ന് സംസാരിച്ച് സത്യാവസ്ഥയും സാഹചര്യവും മനസ്സിലാക്കുക. എന്നെക്കുറിച്ച് അയാൾ അങ്ങനെ പറഞ്ഞല്ലോയെന്ന ചിന്തയിൽ മറ്റൊന്നും ആലോചിക്കാതെ ആ വ്യക്തിയോട് വൈരാ​ഗ്യവും വെറുപ്പും മനസ്സിൽ നിറയ്ക്കാതിരിക്കുക.
 • നിങ്ങളെക്കുറിച്ച് സത്യമല്ലാത്ത വാർത്ത പ്രചരിക്കുമ്പോൾ സത്യാവസ്ഥ വ്യക്തമാക്കുക. ബോധ്യപ്പെടുത്തേണ്ടവരെ ബോധ്യപ്പെടുത്തുക. സോഷ്യൽമീഡിയയിലൂടെയും മറ്റും ഓരോരുത്തർക്കായി മറുപടി നൽകേണ്ടതില്ല. അതിനെക്കുറിച്ചാലോചിച്ച് മനസ്സ് വിഷമിപ്പിക്കാതെ ക്രിയാത്മകമായും ഉല്ലാസപരമായും പ്രവർത്തിക്കുക. ഭയന്ന് ഒളിച്ചോടരുത്.
 • സോഷ്യൽ മീഡിയയിലെ മലിനമായ കമന്റുകൾ അവ​ഗണിക്കുക.
 • നിങ്ങളെക്കുറിച്ച് പരദൂഷണം പറയുന്നവർ നിങ്ങളെ ശരിയായി മനസ്സിലാക്കിയവരാകണമെന്നില്ല. അവരുടെ അപ്പോഴത്തെ മാനസികാവസ്ഥയും പശ്ചാത്തലവും ശ്രദ്ധ കിട്ടാനുള്ള ശ്രമവുമായിരിക്കാം ഇത്തരം പരദൂഷണക്കാർക്ക് പിന്നിലുള്ളതെന്ന് മനസ്സിലാക്കുക.
 • സത്യം തിരിച്ചറിയാൻ ശ്രമിക്കുക.
 • പരദൂഷണം പറയുന്നയാൾ പിന്നീട് സത്യം തിരിച്ചറിയപ്പെടുമ്പോൾ ഒറ്റപ്പെടുമെന്നും ഒരാളുടെ ക്രിയാത്മകതയെയും ഉത്പാദനക്ഷമതയെയും വ്യക്തിബന്ധങ്ങളെയും അത് ബാധിക്കുമെന്നും മനസ്സിലാക്കി സ്വയം നിയന്ത്രിക്കുക.
കൺസൾട്ടന്റ് സൈക്കോളജിസ്റ്റും മോട്ടിവേഷണൽ ട്രെയിനറുമാണ് ലേഖകൻ

Content Highlights: why do people gossip, effects of gossip on mental health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented