ഷോക്കടിച്ചാല്‍ ഉടന്‍ ചെയ്യേണ്ട പ്രഥമശുശ്രൂഷകള്‍ ഇവയാണ്


വൈദ്യുതോപകരണങ്ങളില്‍ നിന്നും ഷോക്കേറ്റയാള്‍ക്ക് നല്‍കേണ്ട പ്രഥമശുശ്രൂഷകള്‍ എന്തൊക്കെയെന്ന് അറിയാം

Photo: Pixabay

ഷോക്കടിച്ചാല്‍ ആ വ്യക്തി അബോധാവസ്ഥയിലാകുന്നു. ശ്വാസോച്ഛ്വാസം നിലച്ചുപോകുന്നു. പേശികളില്‍ സങ്കോചവികാസങ്ങള്‍ ഉണ്ടാകുന്നു. ശരീരത്തില്‍ പൊള്ളലും തരിപ്പും അപസ്മാര സമാനമായ ലക്ഷണങ്ങളുമുണ്ടാകുന്നു. ബി.പി. കുറയാനും ഇത് ഇടയാക്കുന്നു. ഷോക്കിനെത്തുടര്‍ന്ന് ഹൃദയത്തിനുണ്ടാകുന്ന താളഭംഗം ഹൃദയസ്തംഭനത്തിനും മരണത്തിനും ഇടയാക്കാം.

ഷോക്കേറ്റാല്‍ ഉടന്‍ ചെയ്യേണ്ടത്

 • വൈദ്യുതി ബന്ധം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് വിച്ഛേദിക്കുക.
 • ഷോക്കേറ്റയാളെ നിരപ്പായ, നല്ല ഉറപ്പുള്ള പ്രതലത്തില്‍ മലര്‍ത്തിക്കിടത്തുക. തലഭാഗം ഉയര്‍ത്തിവെക്കരുത്.
 • തെറിച്ചുവീഴുമ്പോള്‍ തല, മുതുക്, നട്ടെല്ല് എന്നിവിടങ്ങളില്‍ പരിക്കേല്‍ക്കാനിടയുണ്ട്. രക്ഷിക്കുമ്പോള്‍ ഇവിടങ്ങളില്‍ പരിക്കില്ലെന്ന് ഉറപ്പാക്കണം.
 • രോഗിക്ക് ബോധമുണ്ടോ, ശ്വാസമുണ്ടോയെന്ന് പരിശോധിക്കണം. ഇതിനായി രോഗിയുടെ ചുമലില്‍ കൈകൊണ്ട് തട്ടി കുലുക്കി നോക്കാം. ഉച്ചത്തില്‍ വിളിച്ചുനോക്കാം.
 • പ്രതികരണമില്ലെങ്കില്‍ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക.
 • കഴുത്തും നടുഭാഗവും ഇളകാതെ മരപ്പലകയിലോ സ്‌പൈന്‍ ബോര്‍ഡിലോ കിടത്തി വേണം ആശുപത്രിയിലെത്തിക്കാന്‍.
 • അബോധാവസ്ഥയിലാണെങ്കില്‍ ശ്വാസമെടുക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. വയറും നെഞ്ചും ചലിക്കുന്നുണ്ടോയെന്ന് പത്തു സെക്കന്‍ഡുകള്‍ നിരീക്ഷിക്കുക. ഇല്ലെങ്കില്‍ പുനരുജ്ജീവന ചികിത്സ നല്‍കണം.
പുനരുജ്ജീവന ചികിത്സ

മൂന്നുഘട്ടങ്ങളിലായാണ് പുനരുജ്ജീവന ചികിത്സ നല്‍കുന്നത്.

ആദ്യ ഘട്ടം എക്‌സ്റ്റേണല്‍ കാര്‍ഡിയാക് കംപ്രഷന്‍

 • അബോധാവസ്ഥയിലുള്ള വ്യക്തിയുടെ സമീപം മുട്ടുകുത്തിയിരിക്കുക.
 • കൈപ്പത്തിയുടെ അടിഭാഗം(കൈപ്പത്തി മണിബന്ധവുമായി ചേരുന്ന ഭാഗം) രോഗിയുടെ നെഞ്ചില്‍ അമര്‍ത്തിവെക്കുക.
 • നെഞ്ചിന്‍കൂടിന്റെ മധ്യഭാഗത്തായി കൈപ്പത്തിയുടെ അടിഭാഗം അമര്‍ത്തിയ ശേഷം മറ്റേ കൈ അതിനുമേലെ വെക്കുക. എന്നിട്ട് മുകളിലെ കൈവിരലുകള്‍ കീഴിലെ കൈവിരലുകളുമായി കോര്‍ത്തുവെക്കുക.
 • കൈമുട്ട് നിവര്‍ത്തിപ്പിടിക്കണം.
 • ഈ അവസ്ഥയില്‍ നെഞ്ചില്‍ ശക്തിയായി മര്‍ദം ഏല്‍പിക്കാം.
 • ഒരു മിനിറ്റില്‍ 100-120 തവണ വരെ ഇത്തരത്തില്‍ ചെയ്യണം.
 • ഓരോ തവണ അമര്‍ത്തുമ്പോഴും നെഞ്ച് 5-6 സെന്റിമീറ്റര്‍ താഴണം.
 • രോഗി കണ്ണുതുറന്നു സംസാരിക്കുന്നതു വരെയോ ഡോക്ടറുടെ സേവനം ലഭിക്കുന്നതുവരെയോ ഇത് തുടരണം.
രണ്ടാം ഘട്ടം ശ്വാസത്തിന്റെ വഴിതുറക്കല്‍

 • നെഞ്ചില്‍ മര്‍ദം നല്‍കുന്നതിനിടയില്‍ മുട്ടുകുത്തിയിരുന്ന് ശ്വാസമുണ്ടോ എന്ന് പരിശോധിക്കുക.
 • കിടക്കുന്നയാളുടെ നെഞ്ചിലും കഴുത്തിലും ഇറുകിയ വസ്ത്രങ്ങള്‍ ഉണ്ടെങ്കില്‍ മാറ്റണം.
 • വായിലോ മൂക്കിലോ തടസ്സമുണ്ടെങ്കില്‍ നീക്കണം.
 • കിടക്കുന്നയാളിന്റെ തലയും കഴുത്തും പുറകോട്ട് ചെറുതായി വളയ്ക്കുക. ഇതുവഴി നാവ് പിന്നിലോട്ട് മറിയുന്നത് ഒഴിവാക്കാം. കഴുത്തിന് പരിക്കുള്ളയാളിന് ഇത് ചെയ്യരുത്.
മൂന്നാം ഘട്ടം കൃത്രിമ ശ്വാസം നല്‍കല്‍

 • ഷോക്കേറ്റയാളുടെ കീഴ്ത്താടിയെല്ല് മുന്നോട്ട് ഉയര്‍ത്തിവെക്കുക.
 • നിവര്‍ന്നിരുന്ന് ദീര്‍ഘശ്വാസം എടുക്കുക.
 • വായ കിടക്കുന്നയാളിന്റെ വായോട് പരമാവധി ചേര്‍ത്തുവെക്കുക. എന്നിട്ട് രോഗിയുടെ വായിലേക്ക് ഊതുക. അഞ്ചു സെക്കന്‍ഡില്‍ ഒരു തവണ എന്ന തോതില്‍ ഇത് ചെയ്യണം.
 • ശ്വാസം വായിലേക്ക് പകരുമ്പോള്‍ രോഗിയുടെ നെഞ്ച് ഉയരുന്നുണ്ടെങ്കില്‍ ശ്വാസം നല്‍കുന്നത് ശരിയായ രീതിയിലാണെന്ന് മനസ്സിലാക്കാം. തുടര്‍ന്ന് രോഗിക്ക് ബോധം ലഭിക്കുന്നതു വരെയോ വൈദ്യസഹായം ലഭിക്കുന്നതു വരെയോ 30 സെക്കന്‍ഡില്‍ രണ്ടുതവണയെന്ന തോതില്‍ ശ്വാസം നല്‍കണം.
 • ഓട്ടോമേറ്റഡ് എക്‌സ്റ്റേണല്‍ ഡിഫ്രിബ്രിലേറ്ററും ഉപയോഗിക്കാം. ഡിഫ്രിബ്രിലേഷന്‍ എന്നാണ് ഈ പ്രവൃത്തി അറിയപ്പെടുന്നത്. ഹൃദയമിടിപ്പ് വീണ്ടെടുക്കാന്‍ സഹായിക്കുന്ന ഈ ഉപകരണം പ്രധാന റെയില്‍വേസ്റ്റേഷനുകളില്‍ ലഭ്യമാണ്.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. വേണുഗോപാലന്‍ പി.പി.
ഡയറക്ടര്‍
എമര്‍ജന്‍സി മെഡിസിന്‍
ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌

aro
പുതിയ ലക്കം
ആരോഗ്യമാസിക വാങ്ങാം">
പുതിയ ലക്കം
ആരോഗ്യമാസിക വാങ്ങാം

Content Highlights: What should you do if you get an electric shock, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
popular front

1 min

'ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി'; PFI നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ NIA

Sep 23, 2022


05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


amazon

3 min

74,999 രൂപയുടെ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 29,999 രൂപയ്ക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Sep 24, 2022

Most Commented