യൂറിക് ആസിഡ് കൂടുതലാണോ? ഇക്കാര്യങ്ങൾ ചെയ്താൽ രോ​ഗത്തെ നിയന്ത്രിക്കാം


ഡോ. സൗമ്യ സത്യൻ

മദ്യപാനം, സോഡ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് വഴി യൂറിക് ആസിഡ് കൂടാം

Representative Image| Photo: GettyImages

നുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന അന്തിമ ഉൽപന്നമാണ് യൂറിക് ആസിഡ്. ഈ പ്രക്രിയയിൽ എന്തെങ്കിലും തടസ്സം വരുമ്പോഴോ അല്ലെങ്കിൽ യൂറിക് ആസിഡിന്റെ അളവ് കൂടുന്ന രീതിയിലുള്ള ഭക്ഷണം കഴിക്കുകയോ അതുമല്ലെങ്കിൽ യൂറിക് ആസിഡ് കൃത്യമായി അലിഞ്ഞ് മൂത്രത്തിലൂടെ പുറത്തു പോകാതിരിക്കുകയോ കാരണം മനുഷ്യർക്ക് ഉയർന്ന അളവിലുള്ള യൂറിക് ആസിഡ് ഉണ്ടാവാം. ഹൈപ്പർയൂറിസെമിയ എന്നാണ് ഇത് പറയുന്നത്. പ്രതിദിനം ഉത്പാദിപ്പിക്കുന്ന ഏകദേശം 70 ശതമാനം യൂറേറ്റ് പുറന്തള്ളപ്പെടുന്നത് വൃക്കകൾ വഴിയാണ്. ബാക്കിയുള്ളവ കുടലുകളാൽ ഉന്മൂലനം ചെയ്യപ്പെടുന്നു.

രോഗലക്ഷണങ്ങൾ

1.സന്ധിവാതം- പ്രധാനമായും പെരുവിരലുകളിൽ വീക്കം, വേദന
2. മുട്ടുവേദന
3. മൂത്രക്കല്ല് -യൂറിക് ആസിഡ് പരലുകൾ നിക്ഷേപിക്കുന്നതിലൂടെ വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നു. ഈ രോഗികൾക്ക് വയറുവേദന ഉണ്ടായേക്കാം.

ഹൈപ്പർയൂറിസെമിയയ്ക്ക് കാരണമായേക്കാവുന്ന ഘടകങ്ങൾ

  • യൂറിക്ക് ആസിഡ് കൂടുതൽ ഉണ്ടാക്കിയേക്കാവുന്ന ഭക്ഷണങ്ങളുടെ വർധിച്ച ഉപയോഗമാണ് ഒരു കാരണം. ഈ ഭക്ഷണങ്ങളിൽ പ്രധാനമായും കരൾ, തലച്ചോറ്, കുടൽ എന്നിവയുൾപ്പെടെയുള്ള അവയവ മാംസം ഉൾപ്പെടുന്നു, അതിൽ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണ്. അയല, ട്യൂണ എന്നീ മത്സ്യങ്ങളും ഇതിൽ പെടും.
  • മദ്യപാനം, സോഡ ഉൽപന്നങ്ങൾ ഉപയോഗം എന്നിവ വഴി യൂറിക് ആസിഡ് കൂടാം.
  • ബേക്കറി സാധനങ്ങളിൽ ഉപയോഗിക്കുന്ന റിഫൈൻഡ് ഷുഗർ ഒരു കാരണമാണ്.
  • ഏതെങ്കിലും കാരണത്താൽ ഉണ്ടാകുന്ന നിർജ്ജലീകരണം ഹൈപ്പർയൂറിസെമിയയിലേക്ക് നയിക്കുന്നു. അതിനാൽ യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്നത് ഒഴിവാക്കാൻ, പ്രതിദിനം 3-4 ലിറ്റർ വെള്ളം കൃത്യമായി കഴിക്കുന്നത് ഉറപ്പാക്കണം.
എങ്ങനെ പ്രതിരോധിക്കാം

  • മേൽ പറഞ്ഞ പദാർത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കുക.
  • മദ്യപാനം നിർത്തുക.
  • ​ഭക്ഷണത്തിൽ കൂടുതൽ പഴങ്ങൾ ഉൾപ്പെടുത്തുക - വൈറ്റമിൻ സി കൂടുതലുള്ള നാരങ്ങ, ഓറഞ്ച് ഉപയോഗിക്കുക.
  • നാരുകൾ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ സാധാരണ യൂറിക് ആസിഡിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്നു.
  • പച്ചക്കറികൾ കഴിക്കുക.
  • ധാരാളം വെള്ളം കുടിക്കുക.
യൂറിക് ആസിഡ് സാധാരണയായി മനുഷ്യശരീരത്തിൽ 4-7mg/dl ആയിരിക്കും. രക്തപരിശോധനയിലൂടെയാണ് രോ​ഗം കണ്ടെത്തുന്നത്. മൂത്രക്കല്ലിന്റെ ലക്ഷണങ്ങള്‍ ഉള്ളവരില്‍ അൾട്രാസൗണ്ട് സ്കാൻ കൂടി ചെയ്യേണ്ടി വരും. യൂറിക് ആസിഡിന്റെ അളവ് പരിശോധിക്കുകയും ആവശ്യമെങ്കിൽ നാരു കൂടുതലുള്ള ഭക്ഷണം, പഴങ്ങൾ, പച്ചക്കറികൾ കഴിക്കുകയും എന്നിവ അടങ്ങിയ ഭക്ഷണത്തോടൊപ്പം മരുന്നുകൾ ആരംഭിക്കുകയും വേണം. യുറിക് ആസിഡിന്റെ അളവ് സാധാരണമാവുകയും ലക്ഷണങ്ങൾ മാറുകയും ചെയ്താൽ മരുന്ന് നിർത്തുകയും യൂറിക് ആസിഡിന്റെ അളവ് 6 മാസത്തിലൊരിക്കൽ എങ്കിലും പരിശോധിക്കുകയും ചെയ്യാം. അതിനാൽ ഇതൊരു വലിയ രോഗമല്ല, പക്ഷേ ശ്രദ്ധിക്കപ്പെടാതെ പോയാൽ ഇത് പല സങ്കീർണതകളിലേക്കും നയിച്ചേക്കാം. അൽപം ശ്രദ്ധയോടെയുള്ള ജീവിതശൈലിയും ഭക്ഷണക്രമവും ഈ രോഗത്തിന്റെ ലക്ഷണങ്ങളിൽ നിന്നും സങ്കീർണ്ണതകളിൽ നിന്നും മരുന്നുകളുടെ അമിതമായ ഉപയോഗത്തിൽ നിന്നും നിങ്ങളെ അകറ്റാൻ സഹായിക്കും.

(പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ കൺസൾട്ടന്റ് ഫിസിഷ്യനാണ് ലേഖിക)

Content Highlights: What is Uric Acid- Symptoms, Causes, Symptoms, Preventions, Health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented