ത് ഏത് പരിശോധനയാണ് നടത്തുന്നത് എന്നതിനെയും സാംപിൾ എങ്ങനെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്നതിനെയുമൊക്കെ ആശ്രയിച്ചാണിരിക്കുന്നത്. ആന്റിജൻ പരിശോധനയ്ക്ക് എടുക്കുന്ന സാംപിളുകൾ വളരെ വേ​ഗത്തിൽ തന്നെ പരിശോധിക്കേണ്ടതാണ്. കാരണം അതിനകത്തുള്ള വെെറസിനെ അല്ലെങ്കിൽ വെെറസിന്റെ ഘടകങ്ങളെ പ്രിസർവ് ചെയ്യാനായിട്ട് അതായത് അതിലെ ഘടകങ്ങൾക്ക് വ്യത്യാസമുണ്ടാകാത്ത രീതിയിൽ സൂക്ഷിക്കാനുള്ള മാർ​ഗങ്ങളൊന്നും തന്നെ (മീഡിയം) അതിൽ ഉപയോ​ഗിക്കുന്നില്ല.

എന്നാൽ പി.സി.ആർ. പരിശോധനയ്ക്കാണെങ്കിൽ എടുക്കുന്ന സാംപിളുകൾ പരിശോധന നടത്തുന്നത് സാംപിൾ എടുക്കുന്ന സ്ഥലത്ത് ആയിരിക്കില്ല. മറ്റൊരു സ്ഥലത്തേക്ക് അല്ലെങ്കിൽ ലാബിലേക്ക് അയക്കുകയായിരിക്കും ചെയ്യുക. ഇത്തരത്തിൽ മറ്റൊരിടത്തേക്ക് സാംപിളുകൾ കൊണ്ടുപോകേണ്ടതുള്ളതുകൊണ്ട് ആ വെെറസിന് വലിയ പ്രശ്നങ്ങൾ ഉണ്ടാകാത്ത തരത്തിൽ സൂക്ഷിക്കാൻ വേണ്ടിയിട്ടുള്ള മീഡിയം അതായത് പ്രത്യേകതരം ലായനിയിലായിരിക്കും സാംപിളുകൾ കെെമാറ്റം ചെയ്യുക. അത്തരത്തിലുള്ള സാംപിൾ താഴ്ന്ന നിലയിലുള്ള ഊഷ്മാവിൽ സൂക്ഷിക്കുകയും വേണം.

ചിലപ്പോൾ ഇത്തരത്തിൽ ദിവസങ്ങളോളം സൂക്ഷിക്കാനാകും. അതിനാൽ എത്രദിവസം സൂക്ഷിക്കാം എന്നതിന് ഒറ്റ ഉത്തരം നൽകാൻ ബുദ്ധിമുട്ടാണ്. സാംപിൾ എടുത്താൽ വളരെ വേ​ഗത്തിൽ തന്നെ റിപ്പോർട്ട് നൽകാനാണ് ശ്രമിക്കേണ്ടത്. കൃത്യമായി  മാനദണ്ഡങ്ങൾക്ക് അനുസരിച്ച് സൂക്ഷിക്കുകയാണെങ്കിൽ പി.സി.ആർ. ടെസ്റ്റുകൾക്ക് മാസങ്ങൾ കഴിഞ്ഞും സാംപിളുകൾ ഉപയോ​ഗിക്കാം. 

(തിരുവനന്തപുരം ​ഗവ.മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാ​ഗം അസോസിയേറ്റ് പ്രൊഫസറും കോവിഡ് 19 സ്റ്റേറ്റ് എക്സ്പെർട്ട് പാനൽ അം​ഗവുമാണ് ലേഖകൻ)

Content Highlights: What is the time limit of Covid19 Sample Collection and testing, Health, Covid19