നട്ടെല്ലിന്റെ വളവ് ശരിയാക്കാനാകും; സ്‌കോളിയോസിസിനെ ഭയക്കേണ്ട


ഡോ. വിനോദ്. വി.

നട്ടെല്ലിലെ ചെറുതും വലുതുമായ വളവുകള്‍ ഉണ്ടാക്കുന്ന രോഗാവസ്ഥയെക്കാള്‍ പലപ്പോഴും വലുതാണ് അതു സൃഷ്ടിക്കുന്ന സാമൂഹ്യമായ വെല്ലുവിളികള്‍

പ്രശ്‌നങ്ങളില്ലാത്ത നട്ടെല്ല്(ഇടത്), സ്‌കോളിയോസിസ് ബാധിച്ച നട്ടെല്ല്(വലത്)| Photo: GettyImages

ന്താരാഷ്ട്ര സ്‌കോളിയോസിസ് ദിനമാണ് ജൂണ്‍ 26. ലോകമെങ്ങും സ്‌കോളിയോസിസ് രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ തെരഞ്ഞെടുത്ത ദിവസമാണിത്. അതോടൊപ്പം തന്നെ രോഗം നേരിടുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള ദിവസമായും ആരോഗ്യമേഖല ഈ ദിവസത്തെ കാണുന്നു.

നട്ടെല്ലിലെ ചെറുതും വലുതുമായ വളവുകള്‍ ഉണ്ടാക്കുന്ന രോഗാവസ്ഥയെക്കാള്‍ പലപ്പോഴും വലുതാണ് അതു സൃഷ്ടിക്കുന്ന സാമൂഹ്യമായ വെല്ലുവിളികള്‍. ഈ വെല്ലുവിളികളെ നേരിടാന്‍ സ്‌കോളിയോസിസ് രോഗികളെ പ്രാപ്തരാക്കാനും ഈ ദിനാചരണം രാജ്യാന്തര തലത്തില്‍ ഫലപ്രദമായി വിനിയോഗിക്കപ്പെട്ടു വരുന്നു.

എന്താണ് സ്‌കോളിയോസിസ്

നട്ടെല്ല് ഇടതുവശത്തേക്കോ വലതുവശത്തേക്കോ വളയുന്ന രോഗമാണ് സ്‌കോളിയോസിസ്. എല്ലാ പ്രായക്കാര്‍ക്കും വരാവുന്ന രോഗമാണിതെങ്കിലും കുട്ടികളിലും കൗമാരക്കാരിലുമാണ് ഈ രോഗം അധികമായി കണ്ടു വരുന്നത്. സ്‌കോളിയോസിസ് എന്താണെന്ന് തിരിച്ചറിയാന്‍ ആദ്യം നട്ടെല്ലിന്റെ ശരിയായ രൂപം എന്താണെന്ന് നോക്കാം. നമ്മുടെ നട്ടെല്ലിന് പ്രധാനമായും നാലു ഭാഗങ്ങളുണ്ട്.

തലയോട്ടിക്കു തൊട്ടു താഴെ തുടങ്ങുന്ന കഴുത്തിന്റെ ഭാഗത്ത് 7 കശേരുക്കള്‍ (വെര്‍ട്ടിബ്രേറ്റ്സ്) അടങ്ങുന്ന സെര്‍വിക്കല്‍ സ്പൈന്‍, വാരിയെല്ലുകളുമായി ബന്ധപ്പെടുത്തിയ അടുക്കുകളായി കാണപ്പെടുന്ന 12 കശേരുക്കളടങ്ങുന്ന തൊറാസിക് സ്പൈന്‍, തുടര്‍ന്ന് ഏറ്റവും വലുതും ബലമേറിയതുമായ 5 കശേരുക്കള്‍ ഉള്‍ക്കൊള്ളുന്ന ലംബാര്‍ സ്പൈന്‍, ബാല്യത്തില്‍ അഞ്ച് കശേരുക്കളായി കാണപ്പെടുകയും കൗമാരത്തിലേക്ക് കടക്കുന്നതോടെ ഒരെണ്ണം മാത്രമായി രൂപപ്പെടുകയും ചെയ്യുന്ന സാക്രം കോക്സിക്സ് എന്നിങ്ങനെയാണ് നട്ടെല്ലിന്റെ ഘടന.

മനുഷ്യനെ ഒരു വശത്തു നിന്ന് നോക്കിയാല്‍ നെഞ്ചിനുപിറകു വശം മുതുക് അല്‍പം പുറത്തേക്ക് പൊങ്ങിനില്‍ക്കുന്ന വിധത്തിലും (കൈഫോസിസ്) വയറിനു പിറകുവശം ഉള്ളിലേക്ക് വളഞ്ഞു നില്‍ക്കും വിധമുള്ള വളവുകള്‍ (ലോര്‍ഡോസിസ്) കാണാം. ഇതാണ് മനുഷ്യനെ നിവര്‍ന്നു നില്‍ക്കാനും ഭാരം ചുമക്കാനും ആവശ്യത്തിന് ചലിക്കാനുമെല്ലാം സഹായിക്കുന്നത്. പിന്‍വശത്തു നിന്ന് നട്ടെല്ലിനെ നോക്കുമ്പോള്‍ ഇടതു വലതു വശങ്ങളിലേക്കു വളവുകള്‍ വരുന്നതാണ് സ്‌കോളിയോസിസ്. സ്‌കോളിയോസിസ് ഏതു പ്രായക്കാരെയും ബാധിക്കാം. എന്നാല്‍ കൂടുതല്‍ 10 മുതല്‍ 15 വയസ്സു വരെ പ്രായമുള്ള കുട്ടികളിലാണ് ഈ രോഗം കണ്ടു വരുന്നത്.

പ്രധാന ലക്ഷണങ്ങള്‍

 • ഇടുപ്പ്, ചുമല്‍ ഉയരവ്യത്യാസം
 • ഇടുപ്പിന്റെ ഒരു വശം ആനുപാതികമല്ലാതെ ഉയര്‍ന്നിരിക്കുക
 • ചുമലിന്റെ ഒരു വശം തോള്‍പലകകള്‍ ഉയര്‍ന്നിരിക്കുക
 • പെല്‍വിസിനു തൊട്ടുമുകളില്‍ മധ്യഭാഗത്തല്ലാതെ തല വരുന്നത്
 • വാരിയെല്ലുകളുടെ ഉയരത്തില്‍ ഇരു വശവും തമ്മില്‍ വ്യത്യാസം വരുന്നത്
 • ഇടുപ്പ് ഭാഗത്തു ഉയരവ്യത്യാസം
 • നട്ടെല്ലിന്റെ ഇരു വശങ്ങളിലുമുള്ള ത്വക്കില്‍ കാണുന്ന നിറവ്യത്യാസങ്ങള്‍
 • ശരീരം മുഴുവനായും ഒരു വശത്തേക്ക് വളയുക
കൂടുതല്‍ ഗൗരവമായ സ്‌കോളിയോസിസ് അവസ്ഥ സൃഷ്ടിക്കാവുന്ന പ്രശ്നങ്ങള്‍

 • പുറം വേദന
 • നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥ
 • നട്ടെല്ലിന്റെ ലംബാര്‍ ഭാഗത്തുള്ള വേദനമുലം കാലില്‍ വേദനയും തരിപ്പും
 • പ്രായപൂര്‍ത്തിയായവരില്‍ ഉയരം കുറയല്‍
 • കൂടുതല്‍ ഗൗരവമായ രോഗികളില്‍ മല-മൂത്ര തടസ്സം
ചികിത്സ തേടിയില്ലെങ്കില്‍

മറ്റെല്ലാ അസുഖങ്ങളെപ്പോലെയും സ്‌കോളിയോസിസും നിങ്ങള്‍ എത്ര പെട്ടെന്ന് തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നുണ്ടോ അത്രയും തന്നെ അതുകൊണ്ടുണ്ടാകുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കാനും കഴിയും. ആദ്യമേ കണ്ടെത്തി ചികിത്സിക്കാന്‍ കഴിഞ്ഞാല്‍ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിയുന്ന അസുഖമാണിത്. ചെറിയ വളവുകള്‍ക്ക് ഒബ്‌സര്‍വ്വേഷന്‍, ബെല്‍റ്റ് ചികിത്സയും പ്രായപൂര്‍ത്തിയാവുന്നതു വരെ മുടങ്ങാതെയുള്ള പരിശോധനകളും വേണ്ടി വരും.

വളരെ വലിയ വളവുള്ളവര്‍ക്ക് സ്‌കോളിയോസിസ് ശസ്ത്രക്രിയ ചെയ്യാം. -സ്പൈനല്‍ ഫ്യൂഷന്‍- ഈ രോഗത്തിനുള്ള അത്യാധുനിക ചികിത്സകളിലൊന്നാണ്.

സ്‌കോളിയോസിസ് രോഗം ബാധിച്ചവര്‍ നേരിടുന്ന മാനസികവും സാമൂഹ്യവുമായ പ്രശ്നങ്ങള്‍ നേരിടാന്‍ അവരെ പര്യാപ്തരാക്കാന്‍ നാം ഓരോരുത്തര്‍ക്കും നമ്മുടേതായ ദൗത്യങ്ങള്‍ നിര്‍വഹിക്കാനുണ്ട്. സ്‌കോളിയോസിസ് ജീവിതം അടിയറ വയ്ക്കാനുള്ള രോഗമല്ലെന്ന തിരിച്ചറിവു തന്നെയാണ് രോഗികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടത്. വേഗത്തിന്റെ രാജകുമാരനായ ഉസൈന്‍ ബോള്‍ട്ടിനെ അറിയില്ലേ? തുടര്‍ച്ചയായ മൂന്ന് ഒളിമ്പിക്സുകളിലും 100 മീ., 200 മീ. ഓട്ടത്തില്‍ സ്വര്‍ണമെഡല്‍ നേടിയ ലോകത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച കായികതാരമായ ഉസൈന്‍ ബോള്‍ട്ട് സ്‌കോളിയോസിസ് രോഗം നേരിട്ടയാളായിരുന്നു. ശസ്ത്രക്രിയ ആവശ്യമില്ലാത്ത വളവേ ഉസൈന്‍ ബോള്‍ട്ടിനുണ്ടായിരുന്നുള്ളൂ.

ഈയിടെ വിവാഹിതയായ ബ്രിട്ടീഷ് രാജകുമാരി യൂജിനി 12 വയസ്സില്‍ സ്‌കോളിയോസിസിന് ശസ്ത്രക്രിയ കഴിഞ്ഞയാളാണ്. ശസ്ത്രക്രിയ നടത്തിയതിന്റെ പാടുകള്‍ കൂടി തെളിഞ്ഞു കാണും വിധത്തിലുള്ള ചിത്രങ്ങളാണ് അവര്‍ വിവാഹചിത്രങ്ങളില്‍ പങ്കുവെച്ചത്. ഈ അടുത്തിടെ അവരുടെ കുട്ടിയുടെ ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വന്നിരുന്നു. സ്‌കോളിയോസിസ് ജീവിതം വഴിമാറ്റുമെന്ന് ഭയപ്പെട്ട് കഴിയുന്നവര്‍ക്കും ആശങ്കയില്‍ കഴിയുന്ന രക്ഷിതാക്കള്‍ക്കുമുള്ള സന്ദേശമായി ഇങ്ങനെ എത്രയോ പേര്‍ കൂടുതല്‍ വേഗവും വിജയവും കൈവരിച്ച് ജീവിക്കുന്നുണ്ടെന്നറിയുക. വളഞ്ഞുപോയല്ലോ എന്ന ചിന്തയില്‍ മനസ്സു തകരുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ വളവുണ്ടാകുന്നത്. അതുകൊണ്ട് വളയാതെ കാക്കണം മനസ്സിനെ.

(ലേഖകന്‍: സീനിയര്‍ കണ്‍സല്‍ട്ടന്റ്- ബോണ്‍ ആന്റ് ജോയിന്റ് കെയര്‍ ആന്റ് ഹെഡ് - സ്പൈനല്‍ സര്‍ജറി, സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ബോണ്‍ ആന്റ് ജോയിന്റ് കെയര്‍മേയ്ത്ര ഹോസ്പിറ്റല്‍, കോഴിക്കോട് )

Content Highlights: What is Scoliosis symptoms causes and Treatment, Health, Scoliosis

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented