Representative Image| Photo: Gettyimages
ഗര്‍ഭകാലത്തുണ്ടാവുന്ന ഒരവസ്ഥയാണ് ഒളിഗോഹൈഡ്രോംനിയോസ്. കുഞ്ഞിന് ഗര്‍ഭാശയത്തില്‍ സുരക്ഷിതത്ത്വം ഉറപ്പാക്കുന്ന അംനിയോട്ടിക്ക് ദ്രവം വേണ്ടതിലും കുറവാകുമ്പോഴാണ് ഈ അവസ്ഥയുണ്ടാകുന്നത്. അംനിയോട്ടിക്ക് ദ്രവത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ ഗര്‍ഭകാലത്തെ സാരമായി ബാധിക്കും. ഇത് പലപ്പോഴും കുഞ്ഞിന്റെ വളര്‍ച്ചയെയും ആരോഗ്യത്തെയും സാരമായി ബാധിക്കാറുണ്ട്. പലപ്പോഴും ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിലേക്കും വഴിവെക്കാറുണ്ട്. ഇവ മുന്‍കൂട്ടി മനസ്സിലാക്കിയാല്‍ ചികിത്സയിലൂടെ കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം ഒരുപോലെ സംരക്ഷിക്കാനാവും. എന്തൊക്കയാണ് ഒളിഗോഹൈഡ്രോംനിയോസിന് കാരണമാകുന്നത്, എന്തൊക്കെയാണ് അവ തടയാനുള്ള മാര്‍ഗ്ഗങ്ങള്‍, എന്തൊക്കെയാണ് ചികിത്സ എന്നിവയെക്കുറിച്ചറിയാം.
എന്താണ് അംനിയോട്ടിക്ക് ദ്രവം ?
കുഞ്ഞിന്റെ വികാസത്തിന് സഹായിക്കുന്ന വെള്ളം പോലുള്ള ദ്രാവകമാണ് അംനിയോട്ടിക്ക് ദ്രവം. കുഞ്ഞിനെ ഗര്‍ഭാവസ്ഥയില്‍ സുരക്ഷിതമായി കാക്കുന്നതിനും അവരുടെ വളര്‍ച്ചയ്ക്കുമെല്ലാം ഇത് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എല്ലാ അണുബാധയില്‍ നിന്നും കുഞ്ഞിന് ഒരു കവചമാകുന്നതാണിവ. മാത്രമല്ല ഗര്‍ഭാവസ്ഥയില്‍ ഉദരത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രഹരമേറ്റാല്‍ കുഞ്ഞിനെ ഒരു പരിധി വരെ അത് ഏല്‍ക്കുന്നതില്‍ നിന്നും പൊക്കിള്‍ കൊടി ചുരുങ്ങുന്നതില്‍ നിന്നുമെല്ലാം ഇവയ്ക്ക് സംരക്ഷിക്കാനാവും. ഗര്‍ഭാശയത്തിലുള്ള താപനില ശരിയായി നിലനിര്‍ത്താനും കുഞ്ഞിന്റെ പേശികള്‍, കൈകാലുകള്‍ , ശ്വാസകോശം, ദഹനവ്യവസ്ഥ എന്നിവയുടെ ശരിയായ വികാസത്തിനും ഇവ മുതല്‍ക്കൂട്ടാകുന്നു. രണ്ടാമത്തെ ട്രൈമെസ്റ്ററിലാണ് കുഞ്ഞ് ശ്വസിക്കാന്‍ തുടങ്ങുന്നത്. അപ്പോഴേക്കും ഈ അംനിയോട്ടിക്ക് ദ്രവം കുഞ്ഞ് വിഴുങ്ങുകയും അത് മൂത്രത്തിലൂടെ പുറത്തേക്കു വിടുകയും ചെയ്യും. ഈ പ്രകിയ തുടര്‍ന്നുകൊണ്ടിരിക്കും. ഈ പ്രക്രിയയാണ് ഗര്‍ഭപാത്രത്തിലെ അംനിയോട്ടിക്ക് ദ്രവം ശരിയായ അളവില്‍ നിലനില്‍ക്കാന്‍ സഹായിക്കുന്നത്. ഗര്‍ഭകാലത്തെ മുപ്പത്തിയാറാം ആഴ്ച വരെ ഇവയുടെ അളവ് കൂടിക്കൊണ്ടിരിക്കും. ഇത് സാധാരണ 800 മുതല്‍ 1000 മില്ലി ലിറ്റര്‍ വരെയാണ്. പ്രസവം അടുക്കുമ്പോള്‍ ഇതിന്റെ എട്ട് ശതമാനം വരെ കുറയുകയും ചെയ്യുന്നു. അംനിയോട്ടിക്ക് ഫ്‌ളൂയിഡ്
സൂചികയില്‍ അഞ്ചിന് താഴെയാണ് ഇതിന്റെ അളവെങ്കില്‍ ഒളിഗോഹാഡ്രോംനിയോസ് സ്ഥിരീകരിക്കും.
എന്തൊക്കെയാണ് ലക്ഷണങ്ങള്‍ ?
- യോനിയില്‍ നിന്നും വളരെയധികം മൂത്രം പോലുള്ള ദ്രാവകം പോകുന്നതാണ് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്ന്. ഇവ തുടര്‍ച്ചയായി ഉണ്ടാകുന്നത് സൂക്ഷിക്കേണ്ട ഒന്നാണ്.
- കുഞ്ഞിന്റെ ചലനം കുറയുന്നതാണ് മറ്റൊരു ലക്ഷണം. ഈ അവസ്ഥ ശരിയായി നിങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്.
- ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചക്കുറവാണ് ഇതിനു കാരണം. ഇതുള്ളവര്‍ കുഞ്ഞിന്റെ അനക്കം നന്നായി ശ്രദ്ധിക്കണം. കാലത്തും ഉച്ചക്കും വൈകിട്ടും മണിക്കൂറില്‍ അഞ്ച് പ്രാവശ്യമെങ്കിലും കുഞ്ഞിനു അനക്കമുണ്ടാകണം.
- കുഞ്ഞിന് എന്തെങ്കിലും ആരോഗ്യപ്രശ്‌നമുണ്ടെങ്കില്‍ അംനിയോട്ടിക്ക് ദ്രവത്തിന്റെ അളവ് കുറയും. കുഞ്ഞിന്റെ വൃക്കയ്‌ക്കോ, ഹൃദയത്തിനോ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും വളര്‍ച്ച കുറവുണ്ടെങ്കിലും ഇത് സംഭവിക്കാം. ഇത് സ്‌കാനി
ങ്ങിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. - അമ്മയുടെ പ്ലാസന്റെക്ക് എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ കുഞ്ഞിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കാതെ വരും. ഈ അവസ്ഥ ഒളിഗോഹൈഡ്രോംനിയോസിന് വഴി വെക്കുകയും ചെയ്യും.
മുകളില്‍ പറഞ്ഞ എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടര്‍ അംനിയോട്ടിക്ക് ദ്രവത്തിന്റെ അളവ് വിലയിരുത്താനായി അള്‍ട്ര സൗണ്ട് സ്‌കാന്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കും. ഉദരത്തിലായിരിക്കുന്ന കുഞ്ഞിന് വളരാനും ചലിക്കാനും വേണ്ട ശരാശരി അംനിയോട്ടിക്ക് ദ്രവത്തിന്റെ അളവിനേക്കാള്‍ കുറവാണെങ്കില്‍ ഒളിഗോഹൈഡ്രാംനിയോസ് ആണെന്ന് ഡോക്ടര്‍ സ്ഥിരീകരിക്കും.
ഒളിഗോഹൈഡ്രോംനിയോസ് എങ്ങനെ ചികിത്സിക്കാം
- ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയെ സഹായിക്കുന്ന പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ക്ക് ഒരു പരിധി വരെ ഇവയെ നോര്‍മലാകാന്‍ സഹായിക്കും.
- ഗര്‍ഭാവസ്ഥയില്‍ എപ്പോഴും ശരീരത്തിന് വേണ്ട ജലം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. ധാരളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഛര്‍ദിക്കുന്നത് മൂലം ഭക്ഷണം കഴിക്കാന്‍ സാധിച്ചില്ലെങ്കിലും വെള്ളം ശരിയായ അളവില്‍ കുടിക്കാന്‍ ശ്രമിക്കണം.
- മതിയായ അളവില്‍ ശരീരത്തിന് വിശ്രമം നല്‍കേണ്ടതാവശ്യമാണ്. ഓടി നടന്നു കാര്യങ്ങള്‍ ചെയ്യാതെ പതിയെ പതിയെ ചെയ്യാന്‍ ശ്രദ്ധിക്കണം. മാത്രമല്ല ശരീരത്തിന് ക്ഷീണം അനുഭവപ്പെടുന്നെങ്കില്‍ വിശ്രമിക്കേണ്ടത് ഗര്‍ഭാവസ്ഥയില്‍ അനിവാര്യമാണ്.
മൊത്തത്തില്‍ ഇവ തടയാന്‍ സാധിച്ചില്ലെങ്കിലും ഒരു പരിധി വരെ ഈ അവസ്ഥയെ മറികടക്കാനാവും. അതിനായി ചുവടെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം.
- കുഞ്ഞിന് വളര്‍ച്ച കുറവുണ്ടോയെന്ന് മനസ്സിലാക്കണം.
- ധാരാളം വെള്ളം കുടിക്കുക.
- പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക. ഇലക്കറികള്‍, മുട്ട, പാല്‍, പഴങ്ങള്‍ എന്നിവ ഉറപ്പായും ഭക്ഷത്തില്‍ ഉള്‍പ്പെടുത്താം.
- ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള മരുന്നുകള്‍ മാത്രം കഴിക്കുക. എന്തെന്നാല്‍ ഇത്തരം സമയങ്ങളില്‍ ഡോകടര്‍മാര്‍ ഡോസ്
കുറഞ്ഞ മരുന്നുകളാണ് നല്‍കുന്നത്. സ്വയം ചികിത്സ ഒഴിവാക്കുക. - പുകവലിക്കുന്നവരാണെങ്കില്‍ പുകവലി പൂര്‍ണ്ണമായും ഉപേക്ഷിക്കുക. മാത്രമല്ല പുകവലിക്കുന്നവരുടെ അടുത്തു നിന്ന് മാറി നില്‍ക്കാനും ശ്രദ്ധിക്കണം.
- കഴിയുന്ന രീതിയില്‍ ചെറിയ വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. എപ്പോഴും ഊര്‍ജ്ജ സ്വലരായിരിക്കാന്‍ ശ്രദ്ധിക്കാം. ദേഹം അധികം അനങ്ങാതെ ചെറിയ വ്യായാമങ്ങളും യോഗയും പരിശീലിക്കാം.
- ഡോക്ടര്‍ പറയുന്ന സമയത്ത് തന്നെ ചെക്കപ്പുകള്‍ എത്താന്‍ ശ്രദ്ധിക്കണം. മാത്രമല്ല മരുന്നുകളും ശരിയായ സമയത്തിന് കഴിക്കണം. അംനിയോട്ടിക്ക് ദ്രവത്തിന്റെ അളവ് ശരിയായി വിലയിരുത്താന്‍ ഇത്തരം പരിശോധനകള്‍
സമയോചിതമായി നടത്തേണ്ടതുണ്ട്. മാത്രമല്ല കൃത്യസമയങ്ങളില്‍ സ്‌കാന്‍ ചെയ്യുകയും വേണം.
തയ്യാറാക്കിയത്: അഖില സെല്‍വം
Content Highlights: Pregnancy, Oligohydramnios, Health


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..