പ്രമേഹരോഗികളില്‍ ഷുഗര്‍ പെട്ടെന്ന് കുറഞ്ഞുപോയാല്‍ എന്ത് ചെയ്യണം?


ഹൈപ്പോഗ്ലൈസീമിയയെ ഭയന്ന് പലപ്പോഴും രോഗികള്‍ ഇന്‍സുലിന്‍ എടുക്കേണ്ട അളവ് കുറയ്ക്കും. ഇത് പ്രമേഹനിയന്ത്രണം ഫലപ്രദമാവാത്ത അവസ്ഥയുണ്ടാക്കും

Representative Image| Photo: GettyImages

രീരത്തിന്റെ പ്രധാന ഊര്‍ജ സ്രോതസ്സാണ് രക്തത്തിലെ ഷുഗര്‍ അഥവ ഗ്ലൂക്കോസ്. ഒരാളുടെ രക്തത്തിലെ ഷുഗര്‍ നില അസാധാരണമാം വിധം താഴുമ്പോള്‍ ശരീരത്തിന് കൃത്യമായി പ്രവര്‍ത്തിക്കാനാകാത്ത അവസ്ഥയുണ്ടാകും. ഇതാണ് ഹൈപ്പോഗ്ലൈസീമിയ. രക്തത്തിലെ ഷുഗര്‍ നില 70mg/dL ല്‍ താഴെയാകുമ്പോഴാണ് ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകുന്നത്.

സാധാരണമാണോ ഹൈപ്പോഗ്ലൈസീമിയ?

പ്രമേഹത്തിന് മരുന്ന് കഴിക്കുകയോ ഇന്‍സുലിന്‍ എടുക്കുകയോ ചെയ്യുന്ന ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹബാധിതരില്‍ സാധാരണമായി ഹൈപ്പോഗ്ലൈസീമിയ കണ്ടുവരാറുണ്ട്. ഇന്‍സുലിന്‍ എടുക്കുന്ന പ്രമേഹരോഗികളില്‍ നടത്തിയ ഒരു അന്താരാഷ്ട്ര പഠന ഫലം 'ഡയബറ്റെസ്, ഒബെസിറ്റി ആന്‍ഡ് മെറ്റബോളിസം ജേണ'ലില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ പഠനത്തില്‍ പറയുന്നത് ടൈപ്പ് 1 പ്രമേഹം ബാധിച്ച അഞ്ചില്‍ നാല് പേര്‍ക്കും ടൈപ്പ് 2 പ്രമേഹരോഗികളില്‍ 50 ശതമാനം പേര്‍ക്കും മാസത്തില്‍ ഒരിക്കലെങ്കിലും രക്തത്തിലെ ഷുഗര്‍ നില കുറയുന്നുണ്ടെന്നാണ്.

ഹൈപ്പോഗ്ലൈസീമിയയെ ഭയക്കണോ?

രക്തത്തില്‍ ഷുഗര്‍നില ഉയരുന്ന അവസ്ഥയേക്കാള്‍(ഹൈപ്പര്‍ഗ്ലൈസീമിയ) ഭയക്കേണ്ടത് ഹൈപ്പോഗ്ലൈസീമിയയെയാണ്. കാരണം അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ തുടങ്ങിയവയൊക്കെ വര്‍ധിക്കാന്‍ ഇത് കാരണമാകും. ഇതുമൂലം ഹൃദയമിടിപ്പ് നിരക്ക്, രക്തസമ്മര്‍ദം എന്നിവ ഉയരും. ഇത് ഹൃദ്രോഗമുള്ളവരില്‍ ഹാര്‍ട്ട് അറ്റാക്കിന് ഇടയാക്കും. ഇതുമാത്രമല്ല, കഠിനമായ ഹൈപ്പോഗ്ലൈസീമിയ മാറി 20 മിനിറ്റിനുള്ളില്‍ സാധാരണ നിലയിലെത്തിയില്ലെങ്കില്‍ ഇത് മസ്തിഷ്‌കത്തിന് തകരാറുകള്‍ ഉണ്ടാക്കും.

ഹൈപ്പോഗ്ലൈസീമിയയെ ഭയന്ന് പലപ്പോഴും രോഗികള്‍ ഇന്‍സുലിന്‍ എടുക്കേണ്ട അളവ് കുറയ്ക്കും. ഇത് പ്രമേഹനിയന്ത്രണം ഫലപ്രദമാവാത്ത അവസ്ഥയുണ്ടാക്കും.

ഹൈപ്പോഗ്ലൈസീമിയയുടെ ലക്ഷണങ്ങള്‍

തലകറക്കം, വിയര്‍പ്പ്, വിശപ്പ്, ഹൃദയമിടിപ്പ് കൂടുതല്‍, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്ത അവസ്ഥ, ആശയക്കുഴപ്പം, അസ്വസ്ഥത, ഉത്കണ്ഠ, തലവേദന എന്നിവയാണ് പൊതുവേ കണ്ടുവരുന്ന ലക്ഷണങ്ങള്‍. ചിലരില്‍ അപസ്മാരം, ബോധം നഷ്ടമാവല്‍ എന്നിവയും ഉണ്ടാകാം.

ചികിത്സ

ഹൈപ്പോഗ്ലൈസീമിയ തിരിച്ചറിഞ്ഞാല്‍ എത്രയും പെട്ടെന്ന് എന്തെങ്കിലും മധുരം അടങ്ങിയ ഭക്ഷണമോ വെള്ളമോ കഴിക്കണം. ഫ്രഷ് ജ്യൂസോ ഗ്ലൂക്കോസ് പൊടിയോ ആകാം. ഹൈപ്പോഗ്ലൈസീമിയ സംബന്ധിച്ച് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും അറിവ് നല്‍കണം. ചെറിയ തോതിലുള്ള ഹൈപ്പോഗ്ലൈസീമിയയാണെങ്കില്‍ വളരെ എളുപ്പത്തില്‍ ചികിത്സിച്ചു മാറ്റാം. ഗുരുതരമായ അവസ്ഥയുണ്ടായാല്‍ മരണം വരെ സംഭവിക്കാം.

പ്രതിരോധം

  • കൃത്യമായി ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഷുഗര്‍നില പരിശോധിക്കണം.
  • ദിവസവുമുള്ള ഭക്ഷണത്തില്‍ ആവശ്യത്തിന് കാര്‍ബോഹൈഡ്രേറ്റ് ഉള്‍പ്പെടുത്തണം.
  • മധുരമുള്ള മിഠായി എന്തെങ്കിലും എപ്പോഴും കൈവശം കരുതണം.
  • എന്തെങ്കിലും ശാരീരിക പ്രവര്‍ത്തനം/ വ്യായാമം ചെയ്ത ശേഷം രക്തത്തിലെ ഷുഗര്‍ നില കൃത്യമായി പരിശോധിക്കണം. മരുന്നുകളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വേണ്ടിവരുന്നുണ്ടെങ്കില്‍ ഡോക്ടറുടെ സഹായം തേടണം.
  • ഡോക്ടര്‍ നിര്‍ദേശിച്ച മരുന്ന് കൃത്യമായി കഴിക്കുക. ഡോക്ടറുമായി കൃത്യമായി ആശയവിനിമയം നടത്തുക. ഹൈപ്പോഗ്ലൈസീമിയയെ പ്രതിരോധിക്കാന്‍ ഇതെല്ലാം സഹായിക്കും.
Content Highlights: What is hypoglycemia, What to do if diabetes patients have a sudden drop in

courtesy: Indian Express


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented