അറിയാം, ഹാര്‍ട്ട് അറ്റാക്ക് പരിശോധനകള്‍ 


ഡോ.സഞ്ജയ് ഗണപതി

ഹൃദ്രോഗ നിര്‍ണയത്തില്‍ ഇ.സി.ജി. പ്രധാനമാണ്. സ്മാര്‍ട്ട് വാച്ചും സ്മാര്‍ട്ട് ഫോണും ഉണ്ടെങ്കില്‍ ഇ.സി.ജി. എടുക്കാന്‍ കഴിയും വിധം ഇന്ന് സാങ്കേതികവിദ്യ വളര്‍ന്നു

Representative Image | Photo: Gettyimages.in

നെഞ്ചുവേദനയോ മറ്റ് സംശയകരമായ ലക്ഷണങ്ങളോ ഉള്ള രോഗികൾ എത്രയും പെട്ടെന്നുതന്നെ അതിന്റെ കാരണം ഡോക്ടറുടെ സഹായത്തോടെ കണ്ടെത്തണം. ഹൃദയാഘാത പരിശോധനകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇ.സി.ജിയാണ്. ഹൃദയാഘാതത്തിന്റെ കാഠിന്യ സൂചകങ്ങളായ വിവരങ്ങൾ ഇ.സി.ജിയിൽ ഉൾപ്പെട്ടിട്ടുണ്ടാകും. ഇ.സി.ജി. വിശകലനം ചെയ്താണ് ചികിത്സാരീതി തീരുമാനിക്കുന്നതും. ചിലപ്പോൾ തുടർച്ചയായി ഇ.സി.ജി. എടുക്കേണ്ട സാഹചര്യമുണ്ടാകും. കാരണം 20 ശതമാനം വരെ രോഗികളിൽ ആദ്യത്തെ ഇ.സി.ജിയിൽ വ്യതിയാനങ്ങൾ പ്രകടമാകാറില്ല. അല്ലെങ്കിൽ നേരിയ വ്യതിയാനങ്ങൾ മാത്രമാകും കാണുക.

പൂർണ ഹൃദയാഘാതം(STEMI) കണ്ടുപിടിക്കാൻ താരതമ്യേന എളുപ്പമാണ്. ഇ.സി.ജിയിൽ വ്യക്തമായ വ്യതിയാനങ്ങൾ കാണാറുണ്ട്.

ഇ.സി.ജി.എടുക്കാൻ സ്മാർട് ഉപകരണങ്ങൾ

മൊബൈൽ ഫോണിന്റെ സഹായത്തോടെ ഇ.സി.ജി. എടുക്കാനാവും വിധം സാങ്കേതിക വിദ്യ ഇന്ന് വളർന്നിരിക്കുന്നു. രോഗിക്ക് സ്വന്തമായോ മറ്റൊരാളുടെ സഹായത്തോടെയോ ഇത് ചെയ്യാം. സ്മാർട്ട് വാച്ച് പോലുള്ള ഉപകരണങ്ങളിൽ പോലും ഇഥ്തരം സൗകര്യങ്ങൾ ഇപ്പോൾ ലഭ്യമാണ്. ഇ.സി.ജി. ഉപകരണത്തിന്റെ സാങ്കേതിക പൂർണത ഇള്ലെങ്കിലും സാധാരണ അവസരങ്ങളിൽ ഇവ മൂലം ലഭിക്കുന്ന വിവരം ഹൃദയാഘാത നിർണയത്തിന് പ്രയോജനകരമാണ്.

മാത്രമല്ല, ഫോണിലൂടെ ആശുപത്രിയിലേക്കോ ഡോക്ടർക്കോ നിമിഷങ്ങൾ കൊണ്ട് ഇ.സി.ജി. അയച്ചുകൊടുക്കാം. അങ്ങനെ വിലപ്പെട്ട സമയം ലാഭിക്കാൻ സാധിക്കും. രോഗി ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ സജ്ജീകരണങ്ങൾ ക്രമീകരിക്കാനുമാകും.

രക്തത്തിലെ ചില സൂചനകൾ

രോഗസ്ഥിരീകരണത്തിനുള്ള രണ്ടാമത്തെ പ്രധാന ഉപാധി, ക്ഷതമേൽക്കുന്ന ഹൃദയപേശികളിൽ നിന്ന് രക്തത്തിലേക്ക് പുറന്തള്ളപ്പെടുന്ന ചില രാസവസ്തുക്കളാണ്. Cardiac Troponin-T,Cardiac Troponon-I,CPK-MB എന്നിവ നിശ്ചിത അളവിൽ കൂടുതൽ രക്തത്തിലുണ്ടെങ്കിൽ ഇത് ഹൃദയാഘാതത്തെ സൂചിപ്പിക്കുന്നു. പൂർണ ഹൃദയാഘാതം ഇ.സി.ജിയിൽ സ്ഥിരീകരിച്ചാൽ ഇവയുടെ ഫലങ്ങൾക്കു വേണ്ടി കാത്തിരിക്കാറില്ല. അതിനുമുൻപ് ചികിത്സ ആരംഭിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ, അപൂർണഹൃദയാഘാതം, അൺസ്റ്റേബിൾ ആൻജൈന എന്നിവ വേർതിരിച്ചറിയാൻ ഇത് ആവശ്യമാണ്. മണിക്കൂറുകൾ ഇടവിട്ട് ഇവ വീണ്ടും പരിശോധിക്കുന്നതും ഇതിനാലാണ്. ഹൃദയാഘാതത്തിന്റെ തീവ്രത മനസ്സിലാക്കാനും രക്തപരിശോധന ഉപയോഗിക്കപ്പെടുന്നു.

എക്കോ കാർഡിയോഗ്രാം

ഹൃദയാഘാതം നിർണിക്കാനും ഹൃദയത്തിന്റെ പ്രവർത്തനം സംബന്ധിച്ചുള്ള കാര്യങ്ങൾ, ഹൃദയവാൽവിന്റെ ലീക്ക് എന്നിവ മനസ്സിലാക്കാനും വളരെ പ്രധാനപ്പെട്ട പരിശോധനയാണ് എക്കോ കാർഡിയോഗ്രാം. ചികിത്സയിൽ പല പ്രധാന തീരുമാനങ്ങളുമെടുക്കാൻ ' എക്കോ' ആവശ്യമാണ്.

പഴയ ഇ.സി.ജി. പ്രയോജനം ചെയ്യുമോ?

എപ്പോഴെങ്കിലും ഇ.സി.ജി. എടുക്കുകയും അതിൽ വ്യതിയാനങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ ആ റിപ്പോർട്ട് സൂക്ഷിക്കാം. പിന്നീടെപ്പോഴെങ്കിലും താരതമ്യപഠനത്തിന് അത് ഗുണപ്പെടും. ഇ.സി.ജിയിലെ ലക്ഷണങ്ങൾ വിലയിരുത്തിയാണ് പൂർണഹൃദയാഘാതമാണോ അപൂർണ ഹൃദയാഘാതമാണോ എന്ന് തിരുമാനിക്കുന്നത്. പൂർണഹൃദയാഘാതം ആണെങ്കിൽ ഉടനെ തടസ്സനിവാരണ ചികിത്സ തുടങ്ങണം.

(തിരുവനന്തപുരം ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിസ്റ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് & ടെക്നോളജിയിലെ കാർഡിയോളജി വിഭാഗം അഡീഷണൽ പ്രൊഫസറാണ് ലേഖകൻ)

Content Highlights:What is ECG and ECHO Tests know about Heart attack tests, Health, Heart Health

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


uddhav thackeray

2 min

ഷിന്ദേ ക്യാമ്പില്‍ 'ട്രോജന്‍ കുതിരകള്‍'; 20 - ഓളം വിമതര്‍ ഉദ്ധവുമായി ബന്ധപ്പെട്ടെന്ന് സൂചന

Jun 26, 2022

Most Commented