ചിരി കൊണ്ട് ലോകത്തെ മാറ്റാം; എന്താണ്  കോസ്മെറ്റിക് ഡെൻ്റിസ്ട്രി ?


ഡോ.നമിതാ ശ്രീഹരി

ചിരിയുടെ ഭംഗി നിർണയിക്കുന്നതിൽ സ്മൈൽ ലൈൻ ചെലുത്തുന്ന സ്വാധീനം വലുതാണ്.

Representative Image | Photo: Gettyimages.in

പ്രസിദ്ധമായ ഒരു ചൈനീസ് പഴമൊഴിയുണ്ട്, 'ഒരു ചിരി കൊണ്ട് നിങ്ങൾക്ക് ഈ ലോകത്തെ മാറ്റാം.' സർവതും ചിരി ഹിതകരം ആക്കുന്നു. എങ്ങനെ ഒരാളുടെ ചിരിയെ മനോഹരമാക്കാം, എങ്ങനെ ചിരിയെ കൂടുതൽ ആകർഷകമാക്കാം എന്ന് ചിന്തിക്കുന്ന ശാസ്ത്രശാഖയാണ് കോസ്മെറ്റിക് ഡെൻ്റിസ്ട്രി. അതിൻ്റെ നൂതനമായ സങ്കേതങ്ങൾ ഓരോ ചിരിയെയും കൂടുതൽ അഴകുള്ളതും ആകർഷകവും ആക്കുന്നു

ഒരു ചിരിയെ സ്വാധീനിക്കുന്ന പല ഘടകങ്ങളുണ്ട് മുഖത്തിൻ്റേ ആകൃതി, രൂപഘടന , സമമിത (symmetry). ചുണ്ടുകളുടെ വളവ് (curvature), പല്ലുകളുടെ നിറം, ആകൃതി, വിന്യാസം (alignment), മോണയുടെ ആരോഗ്യം തുടങ്ങി പലതും. ഇവയെ അനുപൂരകം ആക്കുക വഴി ചിരിയെ കൂടുതൽ സുന്ദരമാക്കാം ഇതാണ് കോസ്മെറ്റിക് ഡെൻ്റിസ്ട്രിയുടെ അടിസ്ഥാനപ്രമാണം.

മുഖ സംബന്ധമായ പ്രശ്നങ്ങൾ- ഉദാഹരണത്തിന് മേൽത്താടിയുടെയും കീഴ്ത്താടിയുടെയും വലിപ്പത്തിലുള്ള വ്യത്യാസം, താടി എല്ലുകളുടെ ചരിവ്- ചിരിയേ ബാധിക്കുമ്പോൾ അത്തരം പ്രശ്നങ്ങളെ തരണം ചെയ്യാൻ ഓർത്തോഗ്നാതിക് സർജറി പോലുള്ള സങ്കേതങ്ങൾ സഹായിക്കും. എന്നാൽ അത്തരം വൈകല്യങ്ങൾ വളരേ കുറഞ്ഞ ഒരു ശതമാനത്തിന് മാത്രമേ പ്രശ്നം സൃഷ്ടിക്കുന്നുള്ളു. ബഹുഭൂരിപക്ഷത്തെയും പ്രതികൂലമായി ബാധിക്കുന്നത് പല്ലുകളുടെ പ്രശ്നങ്ങൾ ആണ്. അത്തരം പ്രശ്നങ്ങൾ എന്തൊക്കെ, അവ എങ്ങനെ പരിഹരിക്കാം.

സ്‌മൈൽ ലൈൻ

ചിരിയുടെ ഭംഗി നിർണയിക്കുന്നതിൽ സ്മൈൽ ലൈൻ ചെലുത്തുന്ന സ്വാധീനം വലുതാണ്. ചിരിക്കുമ്പോൾ മിക്കവരിലും ചുണ്ടുകൾക്കിടയിൽ മുകളിലെ മുൻവരി പല്ലുകൾ കാണാം. ഈ പല്ലുകളുടെ അഗ്രഭാഗത്ത് കൂടെ കടന്നുപോകുന്ന ഒരു സാങ്കൽപ്പിക രേഖയാണ് സ്മൈൽ ലൈൻ. അതിന് അതിന് ഒരു ഉത്തലാകൃതി (convexity) ഉണ്ടാകുന്നതാണ് അഭികാമ്യം മുൻവശത്ത് നടുക്കുള്ള രണ്ട് ഉളിപ്പല്ലുകളിൽ താഴ്ന്ന്, വശങ്ങളിലെ കോമ്പല്ലുകളിൽ എത്തുമ്പോൾ ഉയർന്നു നിൽക്കുന്ന സ്മൈൽ ലൈൻ ചിരിയെ കൂടുതൽ പ്രസരിപ്പുള്ളതും യുവത്വം ഉള്ളതും ആക്കുന്നു. പലപ്പോഴും സ്മൈൽ ലൈനിന് തേയ്മാനം കൊണ്ടും കേടുകൾ കൊണ്ടും, മറ്റ് പ്രശ്നങ്ങൾ കൊണ്ടും ഈ കോൺവെക്ക്സിറ്റി നഷ്ടമാവുന്നു. അത് ചിരിയുടെ സൗന്ദര്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം അവസരങ്ങളിൽ ഈ പല്ലുകളുടെ പഴയ ആകൃതിയും വലിപ്പവും വീണ്ടെടുക്കേണ്ടതുണ്ട്. അപ്പോഴാണ് ചിരി ആകർഷമുള്ളത് ആവുന്നത്. അതിന് വെനീറുകൾ, കോമ്പസിറ്റ് ഫില്ലിങ്ങുകൾ, സിറാമിക് ക്രൗണുകൾ തുടങ്ങി പല ചികിത്സാരീതികളുണ്ട്.

വെനീറുകൾ

വളരെ നേർത്ത സിറാമിക് പാളികൾ മുൻ വരി പല്ലുകളുടെ കാഴ്ച ഭാഗത്ത് ഒട്ടിച്ചുവെക്കുന്ന ചികിത്സയാണ് വെനീറിംഗ്. വെനീറുകളെപോലെ ചിരിയെ മനോഹരമാക്കാൻ മറ്റൊന്നിനും കഴിയില്ല. ആവശ്യമുള്ള ആകൃതിയും നിറവും തിളക്കവും പല്ലിന് ഈ നൂതന ചികിത്സയിലൂടെ ലഭ്യമാകുന്നു. നിങ്ങൾ ശ്രദ്ധിച്ച നിരയൊത്ത മുല്ലപ്പൂമൊട്ടുകൾ പോലെ പ്രകാശം പരത്തുന്ന പല പുഞ്ചിരികൾക്കും പിറകിലുള്ള രഹസ്യം ഈ വെനീറുകൾ ആണ്. പൊട്ടിയതും തേഞ്ഞതും കേടുവന്നതുമായ പല്ലുകൾ വെനീറുകൾ ഉപയോഗിച്ച് മനോഹരമാക്കാം. ഒരുപരിധിവരെ നിരയിൽ നിന്നു പൊങ്ങിയതും താഴുന്നതും ചെരിഞ്ഞതുമായ പല്ലുകൾ വരെ ഇവ ഉപയോഗിച്ച് നേരെയാക്കാം. ഇപ്പൊൾ റെഡിമെയ്ഡ് വെനീറുകൾ ലഭ്യമാണ്. അതുകൊണ്ട് നിമിഷങ്ങൾക്കകം തന്നെ നിങ്ങൾ ആഗ്രഹിച്ച മനോഹരമായ ചിരി യാഥാർഥ്യമാക്കുവാൻ സാധിക്കും. സിറാമിക് കവറുകളും വെനീറുകളെ പോലെ ഇത്തരം സാഹചര്യങ്ങൾ ഉപയോഗിക്കാവുന്നതാണ്. വെനീറുകൾ കാഴ്ച വശം മാത്രം ആവരണം ചെയ്യുമ്പോൾ, കവറുകൾ അതിൻറെ എല്ലാ വശങ്ങളും ആവരണം ചെയ്യുന്നു. അതിനാൽ അത്തരം സന്ദഭങ്ങളിൽ വെനീറുകളെക്കാൾ അഭികാമ്യം ക്രൗൺകളായിരിക്കും.

കേടുവന്ന പല്ലുകളെയും തേയ്മാനം വന്ന പല്ലുകളെയും കോമ്പസീറ്റുകൾ ഉപയോഗിച്ചും ചികിത്സിക്കാം. പക്ഷേ കോമ്പസിറ്റ് റസിനുകൾ സിറാമിക് വെനീറുകളുടെയോ കവറുകളുടെയോ അത്ര ഈടു നിൽക്കില്ല.

പല്ലുകൾക്ക് ഇടയിലെ വിടവ്

പല്ലുകൾക്കിടയിലെ വിടവ്, പ്രത്യേകിച്ച് മേൽവരിയിലെ മധ്യത്തിലുള്ള പല്ലുകൾക്കിടയിലെ വിടവുകൾ ചിരിയുടെ മനോഹാരിത കുറയ്ക്കും. അതിനാൽ ഇത്തരം സന്ദർഭങ്ങളിൽ വിടവ് നികത്തുവാൻ ഉള്ള ചികിത്സ ആവശ്യമാണ്. ഇവിടെയും വെനീറുകളും കവറുകളും കോമ്പസീറ്റുകളും ഒക്കെ ഉപയോഗിക്കാം. മറ്റൊരു വഴി ഓർത്ത് ഡോൺട്ടിക് ചികിത്സയിലൂടെ കമ്പിയിട്ട് വിടവ് നികത്തുക ആണ്. പലപ്പോഴും ഇതാണ് ഈ പ്രശ്നത്തിനുള്ള നല്ല പ്രതിവിധി.

ആരോഗ്യമുള്ള മോണ

ഭംഗിയുള്ള ചിരിയുടെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നാണ് ആരോഗ്യമുള്ള മോണ. അതിന് ആരോഗ്യകരമായ ദന്തശുചീകരണ ശീലങ്ങൾ അനുവർത്തിക്കേണ്ടതുണ്ട്. ശരിയായ രീതിയിൽ പല്ലുതേക്കുന്നതോടൊപ്പം പല്ലുകളിൽ അഴുക്കു കെട്ടി നിൽക്കുകയാണെങ്കിൽ പല്ല് ക്ലീൻ ചെയ്യണം. അല്ലെങ്കിൽ മോണവീക്കം വരുവാനും പല്ലുകളിൽ നിന്ന് മോണ കയറി പോകുവാനും, മോണവീങ്ങി ചോര വരുവാനും ഒക്കെ ഇടയാകും.

ചിരിക്കുമ്പോൾ മോണ കൂടുതൽ കാണുന്നത് ചിരിയെ ബാധിക്കാം. അത്തരം അവസരങ്ങളിൽ മേൽ ചുണ്ടുകൾക്ക് ബോട്ടിലിനം ഇൻജക്ഷൻ നടത്തി മേൽ ചുണ്ട് വലുതാക്കി മോണ പുറത്തേക്ക് കാണുന്നത് കുറക്കാൻ കഴിയും. ചിലരുടെ മോണ കൂടിയ പിഗ്മെൻ്റേഷൻ കാരണം വളരെയധികം കറുത്തിരിക്കും അത്തരം അവസരങ്ങളിൽ ലേസർ ചികിത്സയിലൂടെ മോണയ്ക്ക് സ്വാഭാവികമായ നിറം നൽകാൻ സാധിക്കും.

(ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ മലബാർ ബ്രാഞ്ചിന്റെ ജേർണൽ എഡിറ്ററും ശ്രീ ആഞ്ജനേയ ഡെന്റൽ കോളേജിലെ എൻഡോഡന്റിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും ആണ് ലേഖിക)

Content Highlights: what is cosmetic dentistry, dental health

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented