മസ്തിഷ്‌കത്തിലെ രക്തക്കുഴലില്‍ മുഴയുണ്ടായി പൊട്ടിയാല്‍ ജീവന്‍ നഷ്ടപ്പെടുമോ ?


മസ്തിഷ്‌കത്തിലെ ഏതെങ്കിലും ഒരു ധമനിയിലെ കട്ടികുറഞ്ഞ ഭാഗത്താണ് പ്രശ്‌നമുണ്ടാവുക

Representative Image | Photo: Gettyimages.in

സ്തിഷ്‌കത്തിലെ ഒരു ധമനിയിലെ കട്ടി കുറഞ്ഞ ഒരു ഭാഗത്ത് മുഴയുണ്ടായി അത് മൂലം മസ്തിഷ്‌കത്തിന് സമ്മര്‍ദമുണ്ടാകുന്ന അവസ്ഥയാണ് ബ്രെയിന്‍ അന്യൂറിസം അല്ലെങ്കില്‍ സെറിബ്രല്‍ അന്യൂറിസം എന്ന് അറിയപ്പെടുന്നത്. ഇത് പിന്നീട് പൊട്ടി(റപ്‌ച്വേര്‍ഡ് അന്യൂറിസം) മസ്തിഷ്‌കത്തിനുള്ളില്‍ രക്തസ്രാവം ഉണ്ടാകാനും വഴിയൊരുക്കും. ഇത്തരത്തില്‍ റപ്‌ച്വേര്‍ഡ് അന്യൂറിസം ഉണ്ടാകുന്ന അമ്പത് ശതമാനം പേരും മരണത്തിന് കീഴടങ്ങുകയാണ് പതിവ്.

ഒരാള്‍ക്ക് ബ്രെയിന്‍ അന്യൂറിസം ഉണ്ടാകുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ഏഴ് ജനിതക അസ്വാഭാവികതകള്‍ കണ്ടെത്തിയതായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ഡി ജനീവ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. നാച്ചര്‍ ജനറ്റിക്‌സ് എന്ന ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

രക്തക്കുഴലുകളുടെ ഉള്‍പാളിയായ എന്‍ഡോതീലിയത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണ് ജനിതകപരമായ അസ്വാഭാവികതകള്‍. ഇത് അന്യൂറിസത്തിനുള്ള സാധ്യത കൂട്ടുമെന്നാണ് പഠനങ്ങളില്‍ പറയുന്നത്. ഇതുപ്രകാരം ഒരാളുടെ ശരീരത്തിലുണ്ടാകുന്ന അന്യൂറിസം പൊട്ടുമോ ഇല്ലയോ എന്ന് പറയാനാകുമെന്നാണ് ഗവേഷരുടെ വാദം.

അന്യൂറിസത്തിന്റെ കാരണങ്ങള്‍

അന്യൂറിസത്തിന്റെ യഥാര്‍ഥ കാരണം ഇപ്പോഴും വ്യക്തമല്ല. ബലക്കുറവുള്ള രക്തക്കുഴലുകളോടെ ജനിക്കുന്നവര്‍ക്ക് അന്യൂറിസം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകര്‍ പറയുന്നത്. പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രായമാവല്‍, കുടുംബാംഗങ്ങളില്‍ അന്യൂറിസം ഉള്ളവര്‍ ഉള്ളത്, തലയ്‌ക്കേല്‍ക്കുന്ന പരിക്ക്, അതിറോസ്‌ക്ലീറോസിസ് എന്നിവ.

ലക്ഷണങ്ങള്‍

10 മില്ലിമീറ്ററില്‍ താഴെ മാത്രം വലുപ്പമുള്ള ചെറിയ അന്യൂറിസങ്ങള്‍ക്ക് സാധാരണയായി ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. വലിയ അന്യൂറിസങ്ങള്‍ക്ക് ക്ഷീണം, ഇരട്ടക്കാഴ്ച (Double vision), മുഖത്തിന്റെ ഒരു വശം കോടിപ്പോവുക, മുഖത്തിന് പ്രത്യേകിച്ച് കണ്ണിന്റെ പിന്നിലുള്ള വേദന എന്നിവയുണ്ടാകാം.

അന്യൂറിസം പൊട്ടിയാലുള്ള ലക്ഷണങ്ങള്‍

ഓക്കാനവും ഛര്‍ദിയും, കടുത്ത തലവേദന, കഴുത്ത് അനക്കാനാവാത്ത തരത്തിലുള്ള വേദന, വെളിച്ചത്തേക്ക് നോക്കാനാവാത്ത അവസ്ഥ, അബോധാവസ്ഥയിലാവല്‍, സന്നി, ഹൃദയാഘാതം തുടങ്ങിയവ.

എങ്ങനെ തിരിച്ചറിയാം

സെറിബ്രല്‍ ആന്‍ജിയോഗ്രാഫി, സി.ടി. സ്‌കാന്‍, എം.ആര്‍.ഐ. സ്‌കാന്‍, സെറിബ്രോസ്‌പൈനല്‍ ഫ്‌ളൂയിഡ് അനാലിസിസ് എന്നിവ വഴി രോഗം നിര്‍ണയിക്കാം.

ചികിത്സ

അന്യൂറിസത്തിന്റെ വലുപ്പത്തിന് അനുസരിച്ചാണ് പൊട്ടാനുള്ള സാധ്യത എത്രയുണ്ടെന്ന് നോക്കുന്നത്. പുകവലിയും ചിലതരം മരുന്നുകളുടെ ഉപയോഗവും നിര്‍ത്തി രക്തസമ്മര്‍ദം ശരിയായ തോതിലാക്കേണ്ടതുണ്ട്. ശസ്ത്രക്രിയ ഉള്‍പ്പെടെയാണ് ചികിത്സകള്‍.

മൈക്രോവാസ്‌കുലര്‍ ക്ലിപ്പിങ്: ഇത് ഒരു ഓപ്പണ്‍ സര്‍ജറിയാണ്. ഒരു ചെറിയ ക്ലിപ്പിട്ട് അന്യൂറിസം ഉള്ളിടത്തേക്കുള്ള രക്തമൊഴുക്ക് തടയുകയാണ് ഈ സര്‍ജറിയിലൂടെ ചെയ്യുന്നത്.

എന്‍ഡോവാസ്‌ക്കുലര്‍ കോയിലിങ്: ഇതൊരു മിനിമലി ഇന്‍വാസീവ് പ്രൊസീജിയറാണ്. ഒരു ചെറിയ കോയില്‍ ഉപയോഗിച്ച് അന്യൂറിസത്തിലേക്കുള്ള രക്തമൊഴുക്കിനെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്.

ആന്റികൊണ്‍വള്‍സന്റുകള്‍, കാല്‍സ്യം ചാനല്‍ ബ്ലോക്കറുകള്‍ തുടങ്ങിയ മരുന്നുകള്‍ അന്യൂറിസത്തിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കും.

Content Highlights: What is Brain Aneurysm Cerebral Aneurysm all you need to know, Health

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section
Most Commented