Representative Image| Photo: PTI
കോവിഡ് മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുകയാണ് നാം ഇപ്പോൾ. ഈ സമയത്ത് മറ്റൊരു ആരോഗ്യഭീഷണിയായി മാറിയിരിക്കുകയാണ് ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂക്കോർമൈക്കോസിസ്. കേരളത്തിൽ അഞ്ച് ജില്ലകളിലായി പത്തിലധികം പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് രാജസ്ഥാൻ മ്യൂക്കോർമൈക്കോസിനെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിൽ മ്യൂക്കോർമൈക്കോസിനെക്കുറിച്ച് കൂടുതൽ അറിയാം.
എന്താണ് മ്യൂക്കോർമൈക്കോസിസ്?
പ്രധാനമായും മ്യൂക്കോറലസ് കുടുംബത്തിൽപ്പെട്ട റൈസോപസ് എന്ന ഫംഗസ് മൂലമുണ്ടാകുന്ന ഒരു ഫംഗസ് അണുബാധയാണിത്. സാധാരണ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതെ നമ്മുടെ ചുറ്റുപാടുകളിൽ കണ്ടു വരുന്ന ഒരു പൂപ്പൽ ആണിത്. ബ്ലാക്ക് ഫംഗസ് എന്ന് പേരിട്ടു വിളിക്കുന്നുണ്ടെങ്കിലും ആ വിഭാഗത്തിൽപ്പെട്ട ഫംഗസ് അല്ല ഇത്.
ഇത് ഒരു പുതിയ രോഗമാണോ?
അല്ല. ഇത് വളരെ വർഷങ്ങളായി കണ്ടുവരുന്ന ചികിത്സ ഉള്ള ഒരു അണുബാധയാണ്.
മ്യൂകോർമൈക്കോസിസ് ബാധിക്കാൻ സാധ്യതയുള്ള രോഗികൾ ആരൊക്കെയാണ്?
- എയ്ഡ്സ്/ എച്ച്.ഐ.വി. അണുബാധ ഉള്ള രോഗികൾ
- അവയവങ്ങൾ സ്വീകരിച്ചവർ
- കാൻസർ രോഗികൾ
- അനിയന്ത്രിതമായ പ്രമേഹം ഉള്ളവർ
- ഉയർന്ന ഡോസ് സ്റ്റിറോയിഡുകൾ,ടോസിലിസുമാബ്, ഇമ്മ്യൂണോമോഡുലേറ്ററി മരുന്നുകൾ എന്നിവ അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് അല്ലെങ്കിൽ കാൻസർ കീമോതെറാപ്പിയുടെ ഭാഗമായി ഉപയോഗിക്കുന്നവർ
- കാൻസർ രോഗികൾ
- മൂക്കൊലിപ്പ്
- മൂക്കിൽ നിന്നും രക്തം വരുക
- മൂക്കിൽ നിന്നും ബ്രൗൺ/ കറുത്ത നിറത്തിലുള്ള ദ്രാവകം ഒഴുകുക.
- പല്ലുവേദന
- മൂക്കിനുള്ളിൽ കറുത്തതോ, ചുവപ്പോ, വെള്ളയോ നിറത്തിലുള്ള പുണ്ണ്
- തൊണ്ട വേദന
- കണ്ണു വേദന
- കണ്ണിലെ ചുവപ്പ്
- കണ്ണിനു ചുറ്റും വേദന
- കണ്ണിനു ചുറ്റും നീര്
- മുഖത്ത് മരവിപ്പ് അനുഭവപ്പെടുക
- കൺപോളകൾ താഴേക്ക് തന്നെ ഇരിക്കുക (പ്ടോസിസ്)
- കാഴ്ചശക്തി നഷ്ടപ്പെടുന്നു
- തലവേദന
- അപസ്മാരം
- ബോധക്ഷയം
- സ്ട്രോക്ക് പോലെയുള്ള ലക്ഷണങ്ങൾ
- അനിയിന്ത്രിതമായ പ്രമേഹം
- ഓക്സിജൻ ഹ്യൂമിഡിഫയറിലെ ഫംഗസ് സാന്നിധ്യം
- അതിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ ഫംഗസിന്റെ സാന്നിധ്യം
- ഡോക്ടറുടെ മേൽനോട്ടത്തിലല്ലാതെ അമിതമായ സ്റ്റിറോയ്ഡ് മരുന്നിന്റെ ഉപയോഗം
- കോവിഡ് രോഗികളിൽ ഒരുപാടു നാളുകൾ ഉയർന്ന ഡോസിലുള്ള സ്റ്റിറോയ്ഡ് മരുന്ന് കൊടുക്കേണ്ടി വരുന്നതിനാൽ.
- ചെറിയ തോതിൽ കണ്ണുവേദന, നീര് എന്നിവ സാധൂകരിക്കുന്നത് കൊണ്ട്.
- കോവിഡ് വീട്ടിലെ ചികിത്സ ആയതുകൊണ്ട് ചെറിയ ലക്ഷണങ്ങൾ രോഗികൾ ശ്രദ്ധിക്കാതെ വരുമ്പോൾ.
- പ്രമേഹമുള്ള വ്യക്തികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുക
- പല്ലുകൾക്ക് പഴുപ്പ്, വായ്പുണ്ണ് എന്നിവ പെട്ടെന്നു തന്നെ ചികിത്സിക്കുക
- വ്യക്തിശുചിത്വം പാലിക്കുക
- ഓക്സിജൻ ഹ്യുമിഡിഫയർ ദിവസവും വൃത്തിയാക്കുക
- ഹ്യുമിഡിഫയറിൽ ശുദ്ധമായ വെള്ളം ഉപയോഗിക്കുക
- രോഗികൾക്ക് മാസ്ക് ധരിപ്പിക്കുക
അല്ല. രോഗപ്രതിരോധ ശേഷി കുറവുള്ള എല്ലാ രോഗികളിലും ഇത് വരാൻ സാധ്യതയുണ്ട്.
ഇത് ചികിത്സിക്കാവുന്നതാണോ?
അതെ. ആദ്യഘട്ടത്തിൽ കണ്ടെത്തിയാൽ ആന്റിഫംഗൽ തെറാപ്പി ഉപയോഗിച്ച് ഇത് സുഖപ്പെടുത്താം
കോവിഡിൽ മ്യൂക്കോർമൈക്കോസിസ് എന്തുകൊണ്ട്?
- കോവിഡ് രോഗിയിൽ അനിയന്ത്രിതമായ പ്രമേഹം ഉള്ളപ്പോൾ
- ശുചിത്വക്കുറവുള്ള ഹ്യുമിഡിഫയർ
- രോഗിയുടെ വ്യക്തിശുചിത്വം ഇല്ലായ്മ
- ഹ്യുമിഡിഫയറിലെ ജലത്തിൽ ഫംഗസ് ഉണ്ടെങ്കിൽ
- തുടക്കത്തിലെ അടയാളങ്ങൾ കാണാതിരിക്കുന്നത് ഈ രോഗത്തിന്റെ സങ്കീർണതകൾക്ക് കാരണമാകുന്നു.
- ഇത് ഒരു ഫംഗൽ അണുബാധ ആയതിനാൽ ഇതിന് ആൻറി ഫംഗൽ മരുന്നുകൾ പ്രധാനമായും ആംഫോടെറിസിൻ -ബി എന്ന മരുന്നാണ് ഉപയോഗിക്കുന്നത്.
- കണ്ണിൽ നിന്ന് തലച്ചോറിലേക്ക് പടർന്നാൽ അണുബാധ വന്ന കണ്ണ് ഓപ്പറേഷൻ ചെയ്ത് മാറ്റേണ്ടതായി വരും.
- കോവിഡ് ബാധിച്ച പ്രമേഹ രോഗികളിൽ ഇൻസുലിൻ ഉപയോഗിച്ച് കൃത്യമായി ഷുഗറിന്റെ അളവ് നിയന്ത്രിക്കണം.
ഇത് പേടിക്കേണ്ട ഒരു രോഗമല്ല. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരില്ല. ആയതിനാൽ കൃത്യമായ രോഗി പരിചരണവും പ്രമേഹനിയന്ത്രണവും ഉണ്ടെങ്കിൽ ഈ അണുബാധയെ അകറ്റി നിർത്താം.
(പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ ഫിസിഷ്യനാണ് ലേഖിക)
Content Highlights: what is black fungus Mucormycosis symptoms treatment everything you needs to know, Covid19, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..