വയറിന്റെ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയെത്തുന്നവരുടെ പ്രധാന പരാതി നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും ഗ്യാസ്ട്രബിളുമാണ്. ചിട്ടയായി ഭക്ഷണം കഴിക്കാൻ സാധിക്കാതെ തിരക്കുപിടിച്ച് പായുന്ന ചെറുപ്പക്കാരുടെ അനാരോഗ്യകരമായ ജീവിതശൈലിയാണ് വയറ്റിലെ ഈ പ്രശ്നങ്ങൾക്ക് കാരണം.
നാം കഴിക്കുന്ന ഭക്ഷണത്തെ ആമാശയത്തിൽ വെച്ച് ദഹിപ്പിക്കാൻ സഹായിക്കുന്ന ആസിഡിന്റെ അളവ് കൂടുന്ന അവസ്ഥയാണ് അസിഡിറ്റി. ആമാശയത്തിൽ നിന്ന് ആസിഡുമായി കലർന്ന ഭക്ഷണം തിരികെ അന്നനാളത്തിലേക്ക് തികട്ടിവരുന്ന അവസ്ഥയാണ് നെഞ്ചെരിച്ചിലിന് കാരണമാകുന്നത്. ദീർഘകാലം നീണ്ടുനിൽക്കുന്ന അസിഡിറ്റിയാണ് ആമാശയത്തിലും അന്നനാളത്തിലുമൊക്കെ ഉണ്ടാകുന്ന വ്രണങ്ങളായ പെപ്റ്റിക് അൾസറിന് കാരണം.
കാരണങ്ങൾ
മദ്യപാനം, പുകവലി, അമിതമായി എരിവും മസാലയും ചേർന്ന ഭക്ഷണം, മാനസികസമ്മർദം തുടങ്ങിയവയൊക്കെ അസിഡിറ്റിക്ക് കാരണമാകാം. അമിതവണ്ണമുള്ളവരിൽ അസിഡിറ്റിക്കുള്ള സാധ്യത കൂടുതലാണ്.
നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ, വയർ സ്തംഭിച്ചിരിക്കുക തുടങ്ങിയവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങൾ. രാത്രി ഭക്ഷണത്തിനുശേഷം കിടക്കുമ്പോഴായിരിക്കും നെഞ്ചെരിച്ചിൽ രൂക്ഷമാകുന്നത്. എഴുന്നേറ്റിരിക്കുമ്പോൾ ആശ്വാസം ലഭിക്കും. നെഞ്ചുവേദന, ഓക്കാനം, ഛർദി തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം.
വേദനയുണ്ടാക്കുന്ന അൾസർ
വയറുവേദനയാണ് പെപ്റ്റിക് അൾസറിന്റെ മുഖ്യലക്ഷണം. വിശന്നിരിക്കുമ്പോഴാണ് വയറുവേദനയുടെ തീവ്രത കൂടുന്നത്. കുടലിന്റെ ചലനം അതിവേഗത്തിലാണെങ്കിൽ അത് വയറിളക്കത്തിനും മന്ദഗതിയിലാണെങ്കിൽ അത് മലബന്ധത്തിനും ഇടയാക്കും.

ഹോർമോൺ പ്രവർത്തനങ്ങൾ: മാനസിക സമ്മർദം ഉണ്ടാകുമ്പോൾ ഉത്‌പാദിപ്പിക്കപ്പെടുന്ന കോർട്ടികോട്രോപ്പിൻ റിലീസിങ് ഹോർമോൺ കുടലിന്റെ ചലനങ്ങളെ ബാധിക്കുന്നുണ്ട്. ആർത്തവദിനങ്ങളിൽ ഐ.ബി.എസ്. ലക്ഷണങ്ങൾ വർധിക്കുന്നതും ഹോർമോൺ മാറ്റങ്ങൾ മൂലമാണ്.
സ്ട്രെസ്സും ടെൻഷനും: ടെൻഷനുണ്ടാകുമ്പോൾ തലച്ചോറിൽ നിന്നുള്ള സന്ദേശങ്ങൾ അതിവേഗം കുടലിലെത്തും. കുടലിന്റെ സ്വാഭാവിക ചലനങ്ങളെ ഇത് തകരാറിലാക്കും.
ഭക്ഷണം: ഭക്ഷണവും ഐ.ബി.സുമായി നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും ചിലതരം ഭക്ഷണവിഭവങ്ങൾ ഐ.ബി.എസ്. ലക്ഷണങ്ങൾ വർധിപ്പിക്കാറുണ്ട്.
കുടലിലെ ബാക്ടീരിയയിൽ വരുന്ന മാറ്റങ്ങൾ: കുടലിലെ രോഗാണുബാധയെ തുടർന്ന് സ്വാഭാവിക ബാക്ടീരിയയിൽ വരുന്ന മാറ്റങ്ങളും രോഗകാരണമാകാം.
മാറണം ഭക്ഷണരീതിയും ജീവിതശൈലിയും
- നാരുകളടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളം കഴിക്കണം. ജലം ആഗിരണം ചെയ്യാനും മലബന്ധം ഒഴിവാക്കാനും നാരുകൾ സഹായിക്കും.
- പാൽ, പാൽ ഉത്‌പന്നങ്ങൾ, ഐസ്ക്രീം, ടിന്നിലടച്ച ആഹാരം എന്നിവ ഒഴിവാക്കണം.
- ദിവസവും എട്ട്- പത്ത് ഗ്ലാസ് വെള്ളം കുടിക്കണം.
- മദ്യപാനം, പുകവലി തുടങ്ങിയവ ഒഴിവാക്കണം.
- ദിവസവും 45 മിനിറ്റ് എയ്റോബിക് വ്യായാമങ്ങൾക്കായി മാറ്റിവെയ്ക്കുക.
- യോഗ, ധ്യാനം എന്നിവയിലൂടെ മനസ്സ് ശാന്തമാക്കുക.
ഓർക്കുക: ശരീരഭാരം കുറയുക, മലത്തിലൂടെ രക്തം പോവുക, തുടർച്ചയായി പനി തുടങ്ങിയ ഐ.ബി.എസിന്റെ ലക്ഷണമല്ല. മധ്യവയസ്സ് കഴിഞ്ഞവരിൽ ദീർഘകാലം ഉദരരോഗങ്ങൾ ഉണ്ടായാലും കൂടുതൽ പരിശോധന വേണം.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ബി. പദ്മകുമാർ
പ്രൊഫസർ
മെഡിസിൻ വിഭാഗം
ഗവ. മെഡിക്കൽ കോളേജ്, ആലപ്പുഴ
Content Highlights:what is acidity and Ulcer, Health
ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്