വ്യായാമം നല്ലതാണ്, പക്ഷേ അധികമായാല്‍!; ഓവര്‍ട്രെയിനിങ് സിന്‍ഡ്രോമും ലക്ഷണങ്ങളും


2 min read
Read later
Print
Share

Representative Image | Photo: Canva.com

ആരോഗ്യപൂര്‍ണമായ ജീവിതത്തിന് വ്യയാമം അത്യന്താപേക്ഷിതമാണ്. എന്നാല്‍, അധികമായാല്‍ അമൃതും വിഷമെന്നാണല്ലോ. ഹൃദയസംബന്ധമായ ആരോഗ്യത്തിനും മൂഡ് നന്നാക്കാനുമൊക്കെയായി വ്യായമം ശീലിച്ചവര്‍ ചിലപ്പോള്‍ അമിതമായി അതില്‍ മുഴുകാനുള്ള സാധ്യതയുണ്ട്. അമിതമായി വ്യായാമം ചെയ്യുന്നതിനെ ഓവര്‍ട്രെയിനിങ് സിന്‍ഡ്രോം എന്നാണ് പറയുന്നത്.

അതികഠിനമായ വ്യായമങ്ങളില്‍ മുഴുകുകയും അതിന്‍നിന്ന് ഒരു വീണ്ടെടുപ്പ് നടത്താന്‍ ശരീരത്തെ അനുവദിക്കാതെ വീണ്ടും വ്യായാമത്തിലേക്ക് തന്നെ തിരികെപ്പോവുകയും ചെയ്യുന്നതിനെയാണ് ഓവര്‍ട്രെയിനിങ് സിന്‍ഡ്രോം എന്നുപറയുന്നത്. ഇത് ശാരീരികരവും മാനസികവുമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ശരീരത്തിന് ബുദ്ധിമുട്ടും വീക്കവും ഉണ്ടാക്കുന്നതോടൊപ്പം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കും ഇത് കാരണമാകും. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പിന്നീട് പേശീഭാരം കുറയ്ക്കുകയും ശരീരത്തിലെ കൊഴുപ്പ് കൂട്ടുകയും ചെയ്യും. അതിനാല്‍, വ്യായാമം ചെയ്യുമ്പോള്‍ അതിന്റെ ദൈര്‍ഘ്യം, തീവ്രത, എണ്ണം എന്നിവ ശ്രദ്ധിക്കുന്നത് വളരെ പ്രധാനമാണ്.

നിങ്ങള്‍ക്ക് ഓവര്‍ട്രെയിനിങ് സിന്‍ഡ്രോം ഉണ്ടോയെന്ന് തിരിച്ചറിയാന്‍ താഴെപ്പറയുന്ന ലക്ഷണങ്ങള്‍ പരിശോധിക്കൂ:

നിരന്തരമായ ക്ഷീണമാണ് ആദ്യത്തെ ലക്ഷണം. വ്യായാമത്തിനിടയില്‍ ശരീരത്തിന് വിശ്രമിക്കാനുള്ള സമയം ലഭിക്കാതിരിക്കുമ്പോഴാണ് ക്ഷീണമുണ്ടാകുന്നത്. ഉറങ്ങാനുള്ള പ്രയാസമാണ് മറ്റൊന്ന്. അമിതമായി വ്യായാമം ചെയ്യുമ്പോള്‍ ഹൃദയമിടിപ്പ് കൂടുകയും ഇത് അഡ്രിനാലിന്‍ ഉത്പാദനം കൂട്ടുകയും ചെയ്യും. ഇങ്ങനെ ശരീരത്തിന് റിലാക്‌സ് ചെയ്യാന്‍ പറ്റാതെ വരികയും ഉറക്കമില്ലായ്മയിലേക്ക് നയിക്കുകയും ചെയ്യുന്നു.

അടിക്കടി പേശികള്‍ക്കും സന്ധികള്‍ക്കുമുണ്ടാകുന്ന മുറിവും ഓവര്‍ട്രെയിനിങ് സിന്‍ഡ്രോമിന്റെ ഭാഗമായുള്ളതാവാം. ഇത് ശരീരത്തിന് സ്ഥിരമായ വീക്കവുമുണ്ടാക്കും. വിശപ്പില്ലായ്മയാണ് മറ്റൊന്ന്. വ്യായാമം കൂടുമ്പോള്‍ ശരീരത്തിന്റെ മെറ്റബോളിസം വേഗത്തിലാവുകയും ഇത് വിശപ്പ് കുറയ്ക്കുകയും ചെയ്യും. കൂടാതെ, ചില പ്രത്യേക ഭക്ഷണത്തോടുള്ള ആഗ്രഹവും കൂടും. ഇത് അസാധാരണമായ ഭക്ഷണക്രമത്തിലേക്ക് നയിക്കും.

മാനസികസമ്മര്‍ദങ്ങളെ ചെറുക്കാന്‍ വ്യായാമം സഹായിക്കുമെങ്കിലും അമിതമായ വ്യായാമം ഒരൂു വ്യക്തിയെ ഉത്കണ്ഠാകുലനും വികാരനിര്‍ഭരനുമാക്കും. വിഷാദം പോലെയുള്ള ദീര്‍ഘകാല അസുഖങ്ങളിലേക്കും ഇത് നയിക്കും. സ്ത്രീകളില്‍ ഇത് ആര്‍ത്തവചക്രത്തിന്റെ താളം തെറ്റിക്കുകയും ചെയ്യാം. ഇത് പിന്നീട് ബോണ്‍ ഡെന്‍സിറ്റി സംബന്ധമായ പ്രശ്‌നങ്ങള്‍, ഫെര്‍ട്ടിലിറ്റി പ്രശ്‌നങ്ങള്‍ എന്നിവയിലേക്കും നയിക്കാം.

രോഗപ്രതിരോധശേഷി കുറയ്ക്കുക, പേശികളുടെ വളര്‍ച്ച കുറയുക എന്നിവയാണ് ഓവര്‍ട്രെയിനിങ് സിന്‍ഡ്രോമിന്റെ മറ്റുചില ലക്ഷണങ്ങള്‍. കൂടാതെ, തങ്ങളുടെ ശരീരവും അതിന്റെ ഫിറ്റ്‌നെസുമായി ഭ്രാന്തമായ അഭിനിവേശവുമുണ്ടാവും ഇത്തരക്കാര്‍ക്ക്. എത്ര വ്യായാമം ചെയ്താലും മതിയാവില്ല എന്ന തോന്നലും ഉണ്ടാകും.

Content Highlights: what ecxess exercise can do to your body and the symptoms of overtraining syndrome

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
MIMS Doctors

2 min

ഡോക്ടര്‍മാരുടെ കൈപിടിച്ച് ഒമ്പതുകാരന്‍ ജീവിതത്തിലേക്ക്; ഉമ്മയുടെ സ്‌നേഹവാക്കുകളും നിര്‍ണായകമായി

Sep 30, 2023


salt

2 min

ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കൂടുതലാണോ? ഈ ലക്ഷണങ്ങൾ പറയും

Sep 23, 2023


ajanya

2 min

'അന്ന് 10 ദിവസം ബോധമില്ലാതെ ഐസിയുവില്‍,നമ്മുടെ ആരോഗ്യസംവിധാനത്തിന്റെ കരുത്തില്‍ നിപയെ അതിജീവിച്ചു'

Sep 17, 2023


Most Commented