മൈ​ഗ്രേൻ അറ്റാക്ക് വരും മുമ്പേ ഈ ലക്ഷണങ്ങളിൽ നിന്ന് തിരിച്ചറിയാം


Representative Image| Photo: Canva.com

തലവേദന അനുഭവപ്പെടാത്തവർ വിരളമായിരിക്കും. ശക്തിയോടെ നെറ്റിയുടെ ഒരുവശത്ത് ഉണ്ടാകുന്ന തലവേദനയാണ് മൈ​ഗ്രേൻ. സാധാരണ വരുന്ന ലക്ഷണങ്ങൾ ഇല്ലാത്തതു കൊണ്ട് അത് മൈഗ്രയിനല്ല എന്നും പറയാനും കഴിയില്ല. വെളിച്ചത്തോടുള്ള അസഹ്യത, ഉയർന്ന ശബ്ദം കേൾക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട്, ഛർദി, വിവിധ നിറങ്ങൾ കണ്ണിനു മുന്നിൽ മിന്നിമറയുക തുടങ്ങിയവ മൈ​ഗ്രേന്റെ ലക്ഷണങ്ങളാണ്. വിട്ടുമാറാത്ത ന്യൂറോളജിക്കൽ ഡിസോർഡർ അല്ലെങ്കിൽ ക്രമേക്കേട് എന്ന് മൈ​ഗ്രേനെ പറയാം.

മൈ​ഗ്രേൻ വരുന്നതിന് മുമ്പു തന്നെ ചില ലക്ഷണങ്ങൾ ശരീരം പ്രകടിപ്പിച്ചു തുടങ്ങും. ഈ ഘട്ടത്തെ പ്രീ മൈ​ഗ്രേൻ സ്റ്റേജ് എന്നാണ് വിളിക്കുന്നത്. മൈ​ഗ്രേൻ അറ്റാക്ക് വരുന്നുവെന്ന് തിരിച്ചറിയാനും വേണ്ട പ്രതിരോധ മാർ​ഗങ്ങൾ സ്വീകരിക്കാനും ഈ ഘട്ടം തിരിച്ചറിയുക പ്രധാനമാണ്. മൈ​ഗ്രേന്റെ തലവേദന വരുന്നതിന് മണിക്കൂറുകൾക്കു മുമ്പോ ദിവസങ്ങൾക്ക് മുമ്പോ ഒക്കെ പ്രീ മൈ​ഗ്രേൻ ലക്ഷണങ്ങൾ പ്രകടമാകും. എന്നാൽ എല്ലാ മൈ​ഗ്രേൻ തലവേദനയ്ക്ക് മുമ്പും ഇതുണ്ടാകണമെന്നും ഇല്ല. എങ്കിലും ലക്ഷണങ്ങൾ തിരിച്ചറിയുന്നത് പ്രതിരോധത്തിനും ചികിത്സയിലും ​ഗുണം ചെയ്യും.പ്രീമൈ​ഗ്രേൻ ലക്ഷണങ്ങൾ

  • മാനസികാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം ഈ ഘട്ടത്തിലെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. വിഷാദമൂകമായോ അമിത ഉത്കണ്ഠയോ കാരണമില്ലാതെ അസ്വസ്ഥത അനുഭവപ്പെടുകയോ ചെയ്യുന്നുവെങ്കിൽ ശ്രദ്ധിക്കാം.
  • മസിലുകളിലും കഴുത്തിലും ഷോൾഡറിലുമൊക്കെ അനുഭവപ്പെടുന്ന വേദന
  • മൈ​ഗ്രേൻ അറ്റാക്കിന് മുമ്പ് ഭക്ഷണത്തോട് കൂടുതൽ ആസക്തി തോന്നുന്നതും സാധാരണമാണ്. പ്രത്യേകിച്ച് മധുര പലഹാരങ്ങളോട് പ്രിയം കൂടും.
  • ഏകാ​ഗ്രതക്കുറവ് അനുഭവപ്പെടുകയോ ആശയക്കുഴപ്പം തോന്നുകയോ ചെയ്യുക.
  • രാത്രി നല്ല ഉറക്കം ലഭിച്ചെങ്കിൽ പോലും ദിവസം മുഴുവൻ ക്ഷീണവും ഉറക്കംതൂങ്ങലും അനുഭവപ്പെടുക.
  • ദഹനസംബന്ധമായ പ്രശ്നങ്ങളും ലക്ഷണങ്ങളിലൊന്നാണ്. മലബന്ധമോ അല്ലെങ്കിൽ ഡയേറിയ പോലുള്ള അവസ്ഥയോ അനുഭവപ്പെട്ടേക്കാം.
  • അടിക്കടി മൂത്രം ഒഴിക്കുന്നതും പ്രീ മൈ​ഗ്രേൻ ലക്ഷണങ്ങളിലൊന്നാണ്.
  • വെളിച്ചത്തോടും ശബ്ദത്തോടും അസ്വസ്ഥത കാണിക്കുന്നതും ശ്രദ്ധിക്കാം.
മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ ഉടൻ ഡോക്ടറെ കണ്ട് മൈ​ഗ്രേൻ തലവേദനയുടേതാണോ എന്ന് ഉറപ്പിച്ച് ചികിത്സ തേടാം. മൈ​ഗ്രേൻ ഉണ്ടാക്കുന്ന കാരണങ്ങൾ കണ്ടെത്തി അത് ഒഴിവാക്കുന്നത് ഏറെ പ്രയോജനം ചെയ്യും.

കാരണം

സ്ഥിരമായി ചെയ്യുന്നതിൽ നിന്ന് വ്യത്യസ്ഥമായി എന്തെങ്കിലും ചെയ്യുമ്പോഴാണ് മൈ​ഗ്രേൻ കൂടുതലായി വരുന്നത്. പതിവായി വ്യായാമം ചെയ്യുന്നയാൾ അത് പെട്ടെന്ന് നിർത്തിയാൽ മൈ​ഗ്രേൻ ഉണ്ടാകാം. പെട്ടെന്ന് വ്യായാമം തുടങ്ങിയാലും ഇങ്ങനെ സംഭവിക്കും. ഉറക്കമില്ലായ്മ, ടെൻഷൻ, കുടുംബപ്രശ്‌നങ്ങൾ, കാപ്പി കൂടുതൽ കുടിക്കുന്നത്, ചോക്ലേറ്റ് കൂടുതൽ കഴിക്കുന്നത്, വെയിൽകൊള്ളുന്നത്, പതിവായി കഴിക്കുന്ന സമയം തെറ്റി ഭക്ഷണം കഴിക്കുന്നത്. ദൂരെ യാത്ര ചെയ്യുന്നത് എന്നിവയെല്ലാം മൈ​ഗ്രേന് കാരണമാകാം. എന്നാൽ എല്ലാവർക്കും എല്ലാക്കാരണങ്ങളും ഉണ്ടാകണമെന്നില്ല. രണ്ട് പുരികത്തിനു മുകളിൽ നെറ്റിയിലായി റബ്ബർബാന്റ് കെട്ടുന്നരീതിയിൽ കടുത്തതലവേദന ഉണ്ടാകുന്നത് ടെൻഷൻ തലവേദന എന്ന അവസ്ഥയാണ്. മൈ​ഗ്രേന്റെ ചില ലക്ഷണങ്ങൾ ഈ തലവേദനയ്‌ക്കൊപ്പം ഉണ്ടാകാം. പതിവായി വരുന്ന മൈ​ഗ്രേനിൽ നിന്ന് എന്തെങ്കിലും വ്യത്യാസം ഉണ്ടാകുകയോ മരുന്നു കഴിച്ചിട്ടു തലവേദന മാറാതെ വരികയോ ചെയ്താൽ ഡോക്ടറെ കണ്ട് വിശദമായ പരിശോധനയ്ക്ക് വിധയമാകാൻ മടിക്കരുത്.

Content Highlights: what are pre migraine symptoms


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented