വെള്ളപ്പാണ്ട് ചികിത്സിച്ചാൽ ഭേദമാകുമോ? പാരമ്പര്യമായി ഉണ്ടാകുമോ?


ഡോ. ശാലിനി.വി

വെള്ളപ്പാണ്ടിനെക്കുറിച്ച് പല മിഥ്യാധാരണകളും ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.

Representative Image | Photo: Gettyimages.in

വെള്ളപ്പാണ്ട് (vitiligo) ഉണ്ടായിരുന്ന പ്രശസ്ത കലാകാരൻ മൈക്കിൾ ജാക്സൺ-ന്റെ ഓർമ ദിനമാണ് ലോക വെള്ളപ്പാട് ദിനമായി ആചരിച്ചു വരുന്നത്. വെള്ളപ്പാണ്ടിനെക്കുറിച്ചുള്ള ബോധവൽക്കരണവും ഈ അവസ്ഥയിലുള്ളവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ഉദ്ദേശിച്ചാണ് ഈ ദിനം ആചരിക്കുന്നത്. എന്നാൽ ഒരു ദശാബ്ദത്തിലേറെയായിട്ടും വെള്ളപ്പാണ്ടിനെക്കുറിച്ച് പല മിഥ്യാധാരണകളും ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.

1. വെള്ളപ്പാണ്ട് പകർച്ച വ്യാധിയാണോ?

അല്ല. ഹസ്തദാനത്തിലൂടെയോ, ആലിംഗനത്തിലൂടെയോ, വായുവിലൂടെയോ, വെള്ളത്തിലൂടെയോ, ആഹാരത്തിലൂടെയോ, പകരുന്ന ഒരു അവസ്ഥയല്ല വെള്ളപ്പാണ്ട്. അതുകൊണ്ടു തന്നെ ഇത് ബാധിച്ചവരെ കല്യാണം കഴിക്കാനോ, ഒരുമിച്ച് താമസിക്കാനോ, ഒരുമിച്ച് ഭക്ഷണം കഴിക്കാനോ, കളിക്കാനോ ഒരു തടസ്സവുമില്ല.

2. വെള്ളപ്പാണ്ട് അണുബാധയാണോ?

അല്ല. ചർമ്മത്തിനു നിറം നൽകുന്ന കോശമായ മെലാനോസൈറ്റിനോട് (Melanocyte) നമ്മുടെ തന്നെ രോഗപ്രതിരോധശക്തി പ്രതികരിക്കുന്നതു മൂലം മെലാനോസൈറ്റിന്റെ പ്രവർത്തനം കുറയുകയും ചില ഭാഗങ്ങളിൽ മലാനിൻ (Melanin) എന്ന പിഗ്മെന്റ് കുറയുകയും ചെയ്യുന്നു. മെലാനോസൈറ്റിന്റെ വളർച്ച ത്വരിതപ്പെടുത്തുന്ന രാസവസ്തുക്കളുടെയും Growth factor-ന്റെയും അഭാവം മൂലവും അതിന്റെ പ്രവർത്തനം കുറയാം. ഇങ്ങനെ മെലാനിൻ കുറഞ്ഞ ഭാഗങ്ങൾ വെളുത്ത് കാണപ്പെടുന്നു.

3. വെള്ളപ്പാണ്ട് ശരീരം മുഴുവനും വരുമോ?

ശരീരത്തിന്റെ ഏത് ഭാഗത്തും വെള്ളപ്പാണ്ട് വരാം. സാധാരണ വെള്ളപ്പാണ്ടിനെ രണ്ടായി തരംതിരിക്കാം.

· Non segmental Vitiligo - ശരീരത്തിന്റെ പല ഭാഗങ്ങളിൽ ബാധിക്കാം.

· Segmental Vitiligo - ശരീരത്തിലെ ചില ഭാഗങ്ങളിൽ മാത്രം കാണപ്പെടുന്നു.

4. ആഹാര രീതി കൊണ്ട് വെള്ളപ്പാണ്ട് വരുമോ?

വെള്ളപ്പാണ്ടും ആഹാരവുമായി യാതൊരു ബന്ധവും ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിച്ചിട്ടില്ല.

5. Vitiligo പാരമ്പര്യമായി ഉണ്ടാകുന്നതാണോ?

ജനസംഖ്യയുടെ ഏകദേശം 1% ആൾക്കാരെ വിറ്റിലിഗോ ബാധിക്കുന്നുണ്ട്. പല ഘടകങ്ങൾ മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് വെള്ളപ്പാണ്ട്. വിറ്റിലിഗോ ബാധിച്ച 20% - 30% വരെ ആളുകളുടെ അടുത്ത ഒരു ബന്ധുവിനും വിറ്റിലിഗോ കണ്ടു വരുന്നുണ്ട്.

6. ശരീരത്തിലുണ്ടാകുന്ന എല്ലാ വെള്ള പാടുകളും Vitiligo ആണോ?

അല്ല, പല അസുഖങ്ങൾ ശരീരത്തിൽ വെളുത്ത പാടായി പ്രത്യക്ഷപ്പെടാറുണ്ട്. ഒരു ഡോക്ടറുടെ സഹായത്തോടെ അത് സ്ഥിതീകരിക്കുകയും ചികിത്സ നേടുകയും വേണം.

7. ചികിത്സിച്ചാൽ ഭേദമാകുമോ?

സങ്കീർണ്ണമായ പല ഘടകങ്ങൾ മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് വെള്ളപ്പാണ്ട്. പ്രത്യേകിച്ചും ഓട്ടോ ഇമ്മ്യൂണിറ്റി - അത് ഓരോ രോഗിയിലും വ്യത്യസ്തപ്പെട്ടിരിക്കുന്നതിനാൽ ചികിത്സാരീതികളും വ്യത്യസ്തപ്പെട്ടിരിക്കുന്നു.

കൃത്യതയോടെ നിങ്ങളുടെ ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കുകയാണെങ്കിൽ വെള്ളപ്പാണ്ട് വ്യാപിക്കുന്നത് തടുക്കാനും നിറം വീണ്ടെടുക്കാനും സാധിക്കും. എന്നാലും പുതിയ പാടുകൾ പ്രത്യക്ഷപ്പെടാം.

8. വെള്ളപ്പാണ്ട് ഉള്ളവർ എന്തൊക്കെ ശ്രദ്ധിക്കണം?

· വൈകാരിക സമ്മർദ്ദം വെള്ളപ്പാണ്ടിനെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഈ അവസ്ഥയെക്കുറിച്ച് മനസ്സിലാക്കുക, തൊലിയിൽ നിറമില്ലായെന്നതൊഴിച്ചാൽ അവിടുത്തെ തൊലി തികച്ചും സാധാരണയായി കാണപ്പെടുന്നു.

· ആഹാരത്തിൽ വ്യത്യാസം വരുത്തേണ്ടതില്ല, എന്നാൽ സമീകൃതാഹാരം കഴിക്കുന്നത് എല്ലാ വ്യക്തികളെയും പോലെ നല്ലതാണ്.

· നിങ്ങളുടെ സംശയങ്ങളും ഉത്കണ്ഠകളും ഡോക്ടറോട് പങ്കുവയ്ക്കുക.

· സ്‌കൂളിൽ പോകുന്ന കുട്ടികളാണെങ്കിൽ രക്ഷിതാക്കൾ സ്‌കൂൾ അധികൃതരുമായി സംസാരിക്കുകയും മറ്റു കുട്ടികളെ ബോധവൽക്കരിക്കുകയും വേണം.

ഈ ഒരു അവസ്ഥയെ പറ്റി അവബോധം ഉണ്ടാവുകയാണെങ്കിൽ ഇതിനോടുള്ള വിമുഖത തീർത്തും ഇല്ലാതാകും. ലോകത്തിന്റെ പല കോണുകളിൽ ഉള്ള ആൾക്കാരും നേരിടുന്ന ഒരു അവസ്ഥയാണിത്. നിങ്ങളുടെ സ്വപ്നങ്ങൾക്കൊന്നും ഒരു രീതിയിലും ഇത് തടസ്സമാകില്ല എന്നത് മനസ്സിലാക്കി ആത്മധൈര്യത്തോടെ ജീവിതം ആസ്വദിക്കുക.

പട്ടം എസ്.യു.ടി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ആണ് ലേഖിക

Content Highlights: vitiligo types symptoms causes and treatment

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented