ര്‍മത്തില്‍ വെളുത്ത പാടുകള്‍ ഉണ്ടായി നിറം നഷ്ടപ്പെടുന്ന(depigmentation) ഒരു രോഗാവസ്ഥയാണ് വെള്ളപ്പാണ്ട് അഥവ വിറ്റിലിഗോ. ഇതൊരു അപൂര്‍വ രോഗാവസ്ഥയാണ്. ലോക ജനസംഖ്യയില്‍ 0.5 മുതല്‍ ഒരു ശതമാനം വരെയുള്ളവരിലാണ് ഈ രോഗാവസ്ഥ കണ്ടുവരുന്നത്. 

വെള്ളപ്പാണ്ടിനെക്കുറിച്ചുള്ള ചില മിഥ്യാധാരണകള്‍ ഇവയാണ്. 

മിഥ്യാധാരണ: പാല്‍, ക്രീം പോലുള്ള ചില ഭക്ഷണങ്ങള്‍ ഒന്നിച്ചുകഴിക്കുന്നത് വെള്ളപ്പാണ്ട് വര്‍ധിപ്പിക്കും. 

യാഥാര്‍ഥ്യം: ഭക്ഷണങ്ങളുമായി വെള്ളപ്പാണ്ടിന് ബന്ധമില്ല. 

മിഥ്യാധാരണ: ജനിക്കുമ്പോള്‍ ചര്‍മത്തില്‍ വെള്ളപ്പാടുകള്‍ ഉള്ളവര്‍ക്കും വ്യത്യസ്ത വംശക്കാരായ (race) മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്കും വെള്ളപ്പാണ്ട് ഉണ്ടാകും. 

യാഥാര്‍ഥ്യം: വെള്ളപ്പാണ്ടിന് വംശവുമായി(ethnicity) ബന്ധമില്ല. ഭൂരിഭാഗം ആളുകളും ജനിക്കുമ്പോള്‍ ചര്‍മത്തില്‍ വെള്ളപ്പാടുകള്‍ കാണാറുണ്ട്. 

മിഥ്യാധാരണ: വെള്ളപ്പാണ്ട് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരും.

യാഥാര്‍ഥ്യം: വെള്ളപ്പാണ്ട് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയോ അണുബാധയുണ്ടാക്കുകയോ ചെയ്യില്ല. അതിനാല്‍ വെള്ളപ്പാണ്ട് ഉള്ളവരെ കണ്ടാല്‍ മാറിനടക്കേണ്ട കാര്യമില്ല. 

മിഥ്യാധാരണ: ചില സപ്ലിമെന്റുകളും ഓയിലുകളും പുരട്ടി നന്നായി തടവിയാല്‍ വെള്ളനിറം മാറി സാധാരണനിറത്തിലേക്ക് തിരിച്ചെത്താനാകും. 

യാഥാര്‍ഥ്യം: വെള്ളപ്പാണ്ട് ഒരിക്കലും പൂര്‍ണമായി ഭേദമാകില്ല. യു.വി.ലൈറ്റ് തെറാപ്പി, സര്‍ജിക്കല്‍ സ്‌കിന്‍& മെലാനോസൈറ്റ് ഗ്രാഫ്റ്റ്‌സ്, ടാറ്റൂയിങ്,മരുന്നുകള്‍ തുടങ്ങി പല തെറാപ്പികള്‍ ആളുകള്‍ വെള്ളപ്പാണ്ട് ഭേദമാക്കാന്‍ പരീക്ഷിക്കാറുണ്ട്. പക്ഷേ, ഈ രോഗം ഭേദമാകില്ല. 

Content Highlights: Vitiligo myths and facts, What is Vitiligo