തലചുറ്റൽ ഒരു രോ​ഗമല്ല രോ​ഗലക്ഷണമാണ്; കാരണങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സ തേടണം


Representative Image | Photo: Canva.com

തലചുറ്റൽ (വെർട്ടിഗോ) ഒരു രോഗമല്ല, രോഗലക്ഷണമാണ്. മധ്യവയസ്സ് കഴിഞ്ഞ സ്ത്രീകളിലാണിത് കൂടുതലായി കണ്ടുവരുന്നത്. പ്രായം കൂടുംതോറും തലചുറ്റൽ സാധ്യത വർധിക്കും.

ഒരാളുടെ ശരീരത്തിന്റെ സന്തുലനാവസ്ഥ (ബാലൻസ്) നിലനിർത്തുന്നതിൽ ഇന്ദ്രിയങ്ങളുടെ പങ്ക് വലുതാണ്. കണ്ണ്, ചെവിക്കുള്ളിലെ ലാബ്രിൻത്, കാല്പാദങ്ങൾ, സന്ധികൾ, കഴുത്ത് എന്നിവിടങ്ങളിൽനിന്ന്‌ സ്വീകരിക്കുന്ന വിവരങ്ങൾ തലച്ചോറ് വിശകലനം ചെയ്താണ് സന്തുലനാവസ്ഥ നിലനിർത്തുന്നത്. ഇതിൽ എവിടെയെങ്കിലും പ്രശ്നമുണ്ടായാൽ ബാലൻസ് നിലനിർത്താനാവില്ല.

ചെവിയിലുണ്ടാകുന്ന അണുബാധ, ലാബ്രിൻത് തകരാർ, നട്ടെല്ലിനുണ്ടാകുന്ന തേയ്മാനം, തലച്ചോറിലെ മുഴകൾ എന്നിവമൂലവും തലചുറ്റൽ അനുഭവപ്പെടാം.

അസിഡിറ്റിയുള്ളവർക്ക് ദീർഘനേരം ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ കണ്ണിൽ ഇരട്ടുകയറുന്നതുപോലെ (ഗിഡിനസ്) തോന്നാറുണ്ട്. ഇത് തലചുറ്റലല്ല. ചുറ്റുമുള്ള വസ്തുക്കളോ തലതന്നെയോ കറങ്ങുന്നതുപോലെ തോന്നുന്നതാണ് യഥാർഥത്തിൽ തലചുറ്റൽ (ട്രൂ വെർട്ടിഗോ). ചിലർക്ക് ഇതിനൊപ്പം തലവേദനയും അനുഭവപ്പെടും.

ബി.പി.കുറഞ്ഞ് തളർച്ച തോന്നുമ്പോഴും ക്യൂവിൽനിന്ന്‌ കുഴഞ്ഞുവീണാലും തലചുറ്റി വീണുവെന്നാണ് പറയുക. ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ അനുഭവപ്പെടുന്ന ക്ഷീണവും നടക്കുമ്പോൾ വീഴാൻ പോവുന്നതുമൊക്കെ ഡോക്ടർക്കുമുന്നിൽ തലചുറ്റലായാണ് അവതരിപ്പിക്കപ്പെടുന്നത്.

തലച്ചോറിലെ രക്തസ്രാവം, തൈറോയ്ഡ് ഹോർമോണിന്റെ അളവിലുണ്ടാകുന്ന വ്യത്യാസം, മൈഗ്രേൻ എന്നിവയും തലചുറ്റലിന്‌ കാരണമാണ്.

രാവിലെ എഴുന്നേൽക്കുമ്പോഴാണ് പ്രശ്നമെങ്കിൽ ചെവിയുടെ ബാലൻസിന്റേതാണ്. ഇടവിട്ടുള്ള ശക്തമായ തലകറക്കമാണ് ഇതിന്റെ ലക്ഷണം. ഓക്കാനം, ഛർദ്ദി, ചുറ്റും കറങ്ങുന്നപോലെ തോന്നുക എന്നിവയൊക്കെ അപൂർവമായെങ്കിലും സ്ട്രോക്കിന്റെ സൂചനയുമാവാം. അത്തരം സന്ദർഭങ്ങളിൽ കാഴ്ചമങ്ങലോ കൈകാലുകൾക്ക് സ്വാധീനക്കുറവോ അനുഭവപ്പെടും. യഥാർഥകാരണം തിരിച്ചറിയാൻ വിദഗ്ധപരിശോധന വേണ്ടിവരും.

ലക്ഷണങ്ങൾ വ്യത്യസ്തമായതുകൊണ്ടുതന്നെ എന്തു ചികിത്സയാണ് വേണ്ടതെന്നും ഏതു ഡോക്ടറെയാണ് കാണേണ്ടതെന്നും ഉറപ്പിക്കാൻ പലർക്കും പ്രയാസമാണ്. അപ്പപ്പോൾ അനുഭവപ്പെടുന്ന ലക്ഷണങ്ങൾ അനുസരിച്ച് കാർഡിയോളജിസ്റ്റിനെയോ ന്യൂറോളജിസ്റ്റിനെയോ ഒക്കെ കാണുന്നവരുണ്ട്. എന്നാൽ പ്രാഥമികമായി ഇ.എൻ.ടി. ഡോക്ടറെയാണ് കാണേണ്ടത്. പിന്നാലെ ഒഫ്താൽമോളജി, ന്യൂറോളജി വിഭാഗങ്ങളെയും ലക്ഷണങ്ങൾക്കനുസരിച്ച് കാണേണ്ടിവരും.

ഇതിനുപരിഹാരമായി ചിലയിടങ്ങളിൽ ഇ.എൻ.ടി., ഒഫ്താൽമോളജി, കാർഡിയോളജി, ന്യൂറോളജി, സൈക്യാട്രി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സംഘമടങ്ങിയ വെർട്ടിഗോ ക്ലിനിക്കുകൾ സാധാരണമായിട്ടുണ്ട്. രോഗനിർണയത്തിനായി വിശദമായ ഒരു ചോദ്യാവലി രോഗിക്കുനൽകി വിവരങ്ങൾ ശേഖരിക്കുകയാണ് ഇവിടെ ചെയ്യുക. കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കാനും ചികിത്സ നിർണയിക്കാനും ഇതിലൂടെ കഴിയും.

രോഗനിർണയമാർഗങ്ങൾ

ലാബ്രിൻതിന്റെ പ്രശ്നംമൂലമുണ്ടാകുന്ന തലചുറ്റൽ (പൊസിഷണൽ വെർട്ടിഗോ) മരുന്നില്ലാതെതന്നെ ശരിയായി കിടത്തി പരിഹരിക്കാം. സാധാരണമായി കണ്ടുവരുന്ന തലചുറ്റൽ ഇതാണ്.

രോഗവിവരണമാണ് ഇവിടെ പ്രധാനം. കൂടാതെ ഓഡിയോഗ്രാം, കലോറിക് ടെസ്റ്റ്, എം.ആർ.ഐ.സ്കാനിങ് എന്നിവയൊക്കെ ആവശ്യമാകുന്ന സന്ദർഭങ്ങളുമുണ്ട്.

യോഗയും വ്യായാമവും ശീലമാക്കിയവരിൽ തലകറക്കം കുറവാണ്. അഥവാ ഉണ്ടായാലും മാറാനുള്ള സാധ്യതയും വീണ്ടുംവരാനുള്ള ഇടവേളയും കൂടുതലായിരിക്കും.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. വില്യംസ് ജോർജ്

Content Highlights: vertigo reasons and treatment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented